scorecardresearch

ആ ദൃശ്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ 'പത്താൻ' തിയേറ്റർ കാണില്ല; രൂക്ഷ വിമർശനവുമായി ബി ജെ പി മന്ത്രി

'പത്താനി'ലെ ആദ്യഗാനമായ 'ബേഷാറം റാങ്ങ്' തിങ്കളാഴ്ച്ചയാണ് റിലീസ് ചെയ്തത്

'പത്താനി'ലെ ആദ്യഗാനമായ 'ബേഷാറം റാങ്ങ്' തിങ്കളാഴ്ച്ചയാണ് റിലീസ് ചെയ്തത്

author-image
Entertainment Desk
New Update
Deepika Padukone, Actress, Photo

റിലീസായി നിമിഷങ്ങൾക്കകമാണ് 'പത്താനി'ലെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായത്. ഗാനരംഗത്തിലെ ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും പ്രകടനത്തിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ഉയർന്ന് കേട്ടത്. ഒടുവിൽ ഗാനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും പിറവിയെടുത്തിരിക്കുകയാണ്. ഗാനത്തിലെ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നാണ് മധ്യപ്രദേശ് അഭ്യന്തര മന്ത്രി നരോട്ടം മിശ്ര ആവശ്യപ്പെട്ടിരിക്കുന്നത്. അഭിനേതാക്കൾ അണിഞ്ഞിരിക്കുന്ന വസ്ത്രത്തെയും മന്ത്രി വിമർശിക്കുന്നുണ്ട്.

Advertisment

ദൃശ്യങ്ങളിൽ മാറ്റം വരുത്തിയില്ലെങ്കിൽ ചിത്രം മധ്യപ്രദേശിൽ റിലിസ് ചെയ്യണമോ എന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് മിശ്ര കൂട്ടിച്ചേർത്തു. "ഗാനരംഗത്തിൽ അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങൾ ആക്ഷേപം അർഹിക്കുന്നവയാണ്. ഈ ഗാനരംഗത്തിനു പിന്നിൽ പ്രവർത്തിച്ചവർ ദുഷ് ചിന്തയുള്ളവരാണ്. ഗാനത്തിൽ നിന്ന് ഈ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു ഇല്ലെങ്കിൽ ചിത്രം മധ്യപ്രദേശിൽ റിലീസ് ചെയ്യില്ല" മിശ്ര പറഞ്ഞു.

Advertisment

'പത്താനി'ലെ ആദ്യഗാനമായ 'ബേഷാറം റാങ്ങ്' തിങ്കളാഴ്ച്ചയാണ് റിലിസ് ചെയ്തത്. സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ജനുവരി 25 നാണ് തിയേറ്ററിലെത്തുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ വലിയ ആരാധകവൃന്ദമുള്ള താരജോഡികളാണ് ദീപികയും ഷാരൂഖും. ഇരുവരും ഒന്നിച്ചെത്തിയ ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്സ്, ഹാപ്പി ന്യൂയർ എന്നിവയെല്ലാം ബോക്സോഫീസ് ഹിറ്റുകളായിരുന്നു. പത്താനിലെ ഗാനം സ്പെയിനിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

Bjp Deepika Padukone Minister Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: