/indian-express-malayalam/media/media_files/uploads/2017/01/priyan3.jpg)
ഫോട്ടോ- ഫെയ്സ്ബുക്ക്
സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് 'റുസ്തം' എന്ന ചിത്രത്തിലൂടെ അക്ഷയ് കുമാറിനു മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത് ഏറെ വിവാദങ്ങൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്. ഹന്‍സല്‍ മേത്തയുടെ അലിഗറിലെ അഭിനയത്തില്‍ മനോജ് ബാജ്പൈക്കും ദംഗലിലെ അഭിനയത്തിനു ആമിര്‍ ഖാനും അവാര്‍ഡ് തള്ളിയതാണ് വിമര്‍ശകരെ ചൊടിപ്പിച്ചിരിക്കുന്നത്.
ഇതിനെതിരെ ജൂറി ചെയര്‍മാനായ പ്രിയദര്‍ശനെതിരെയാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഇതിനു വിചിത്രമായ വിശദീകരണങ്ങളുമായി വന്നിരിക്കുകയാണ് പ്രിയദര്‍ശന്‍.
മുംബൈ മിററിനു നൽകിയ അഭിമുഖത്തില്‍ അക്ഷയ് കുമാറിനു പുരസ്കാരം നല്‍കിയതില്‍ വിവാദം എന്താണെന്ന് മനസ്സിലായില്ല എന്ന് പറഞ്ഞ പ്രിയദര്‍ശന്‍ "ജൂറിയില്‍ അംഗങ്ങളായ 38 പേരുണ്ട്. ഇത്രയും പേരുടെ തീരുമാനത്തെ എങ്ങനെയാണ് നിങ്ങള്‍ക്ക് ചോദ്യം ചെയ്യുക ?" എന്നാണ് ചോദിക്കുന്നത്.
ചോദ്യം : അവാര്‍ഡിനു ആമിര്‍ ഖാനല്ലേ കൂടുതല്‍ അര്‍ഹന്‍
ഉത്തരം :"അവാര്‍ഡ് കിട്ടുകയാണ് എങ്കിലും അദ്ദേഹം അത് കൈപറ്റില്ല എന്ന് ആമിര്‍ ഈയടുത്ത് പറഞ്ഞിരുന്നു"
തന്‍റെ ന്യായത്തെ വിശദീകരിച്ചുകൊണ്ട് കൂടുതല്‍ വിചിത്രമായ ന്യായമാണ് പ്രിയദര്‍ശന്‍ അതിനുശേഷം മുന്നോട്ടുവെച്ചത്.
"ഒരു പുരസ്കാരം ലഭിക്കാന്‍ അതുപോലെ തന്നെ സാധ്യതയുളള ഒരു നടനെ അതും പറഞ്ഞ് എന്തിനു തഴയണം?" എന്ന് ചോദിച്ച പ്രിയദര്‍ശന്‍, താരെ സമീന്‍ പറിലെ അഭിനയത്തിനു 2008ല്‍ ലഭിച്ച പുരസ്കാരം ആമിര്‍ സ്വീകരിച്ചില്ല എന്നും പറഞ്ഞു.
ഹേരാ ഫേരി, ഗരം മസാല, ഭാഗം ഭാഗ്, ഭൂല്‍ ഭുലയ്യ, ദേ ദനാ ദന്‍, ഖട്ടാ മീട്ട എന്നീ പ്രിയദര്‍ശന്‍ സിനിമകളിലൊക്കെ നായകകഥാപാത്രത്തെ അവതരിപ്പിച്ചത് അക്ഷയ് കുമാര്‍ ആണ്. ഈയൊരു ബന്ധം പുരസ്കാരനിര്‍ണയത്തിലും വലിയ പങ്കുവഹിച്ചു എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
എയര്‍ ലിഫ്റ്റ്, റുസ്തം എന്നീ ചിത്രങ്ങളുടെ അഭിനയ മികവു പരിഗണിച്ചാണ് അക്ഷയ് കുമാറിനെ ജൂറി അവാര്‍ഡിനു പരിഗണിച്ചത്. ഇതില്‍ ഒരു സിനിമയില്‍ നാടകീയമായതും മറ്റേ സിനിമയില്‍ യാഥാര്‍ത്ഥ്യബോധത്തോടുകൂടി ഉള്ളതുമായ അഭിനയമാണ് അക്ഷയ് കുമാര്‍ കാഴ്ച്ചവച്ചിട്ടുള്ളത്. പക്ഷേ അവാര്‍ഡിനു പരിഗണിക്കുമ്പോള്‍ ഒരു സിനിമയെ മാത്രമേ പരിഗണിക്കുകയുള്ളൂ എന്നാണ് ചട്ടം. അതിനാലാണ് ജ്യൂറി 'റുസ്തം' മാത്രം പറഞ്ഞത്. എന്നാല്‍ ഈ രണ്ടു സിനിമകളിലെയും അഭിനയം പരിഗണിച്ചാണ് അക്ഷയ് കുമാറിനു അവാര്‍ഡ് നല്‍കിയത്." എന്ന് പ്രിയദര്‍ശന്‍ പറയുന്നു.
ചോദ്യം : ദംഗലിനും അലിഗറിനും എന്തുകൊണ്ട് അവാര്‍ഡ് നല്‍കിയില്ല.
ഉത്തരം :"ബോളിവുഡില്‍ സ്വവര്‍ഗ്ഗലൈംഗീകതയെ ചുറ്റിപറ്റി ധാരാളം സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ അവയൊന്നും സാമൂഹ്യ പ്രശ്നങ്ങളെ തുറന്നുകാണിക്കുന്നവയല്ല. അതേസമയം, സാമൂഹ്യ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന ധാരാളം പ്രാദേശിക സിനിമകളും ഉണ്ട്. അവര്‍ വ്യത്യസ്തമായ സിനിമകള്‍ ചെയ്യുകയും വ്യത്യസ്തമായ കഥകള്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.
ദംഗല്‍ ആണെങ്കിൽ അത് സാമൂഹ്യ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നേയില്ല. ഒരു ജിവിതകഥയാണ് അത്. " പ്രിയദര്‍ശന്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.