/indian-express-malayalam/media/media_files/2025/11/12/bison-2025-11-12-13-39-00.jpg)
Bison OTT Release
Bison Kaalamaadan OTT Release Date & Platform: ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ബൈസൺ'. അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ചിത്രത്തിൽ മലയാളി താരങ്ങളായ രജിഷ വിജയൻ, ലാൽ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രം ഒടിടിയിലൂടെ റിലീസിനെത്തുകയാണ്.
കബഡി കളിക്കാരനായി ധ്രുവ് എത്തുന്ന ബൈസൺ സ്പോർട്സ് ഡ്രാമ വിഭാഗത്തിൽപെട്ട ചിത്രമാണ്. അർജുന അവാർഡ് ജേതാവും ഇന്ത്യൻ കബഡി താരവുമായിരുന്ന മനതി ഗണേശന്റെ ജീവിതകഥയാണ് സിനിമയുടെ പ്രചോദനമെങ്കിലും ഇത് മനതി ഗണേശന്റെ ജീവിചരിത്ര കഥയല്ല. ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും എന്ന് സംവിധായകൻ മാരി സെല്‍വരാജ് തന്നെ വ്യക്തമാക്കിയിരുന്നു.
Also Read: നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ തുടർചികിത്സ നൽകാൻ കുടുംബം
ധ്രുവിൻ്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ബൈസൺ. ദീപാവലി റിലീസായി ഒക്ടോബർ 17 നാണ് ബൈസൺ തിയറ്ററുകളിലെത്തിയത്. വിക്രം, ബോബി സിംഹ എന്നിവർ പ്രധാനവേഷത്തിലെത്തിയ 'മഹാൻ' ആയിരുന്നു ധ്രുവിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
Also Read:വലുതെന്തോ വരുന്നുണ്ട്; രേവതിയ്ക്ക് വേണ്ടി ഡബ്ബിംഗ് സ്റ്റുഡിയോയിൽ എത്തി മമ്മൂട്ടി
Bison OTT : ബൈസൺ ഒടിടി
നെറ്റ്ഫ്ലിക്സിലൂടെ ബൈസൺ ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. നവംബർ 21 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. നേരത്തെ നവംബർ 14 ചിത്രം ഒടിടിയിലെത്തുമെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതേസമയം, ഒടിടി റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ലഭ്യമാകാനുണ്ട്.
Read More: ഇടതുകയ്യിൽ പൾസില്ലാത്ത അമിതാഭ് ബച്ചൻ; അതിജീവനത്തിൻ്റെ 'മെഡിക്കൽ മിറാക്കിൾ'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us