/indian-express-malayalam/media/media_files/2025/10/14/bison-kaalamaadan-trailer-2025-10-14-17-35-25.jpg)
Bison Kaalamaadan OTT Release Date & Platform: ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ 'ബൈസൺ കാലമാടൻ' ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക്. അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ചിത്രത്തിൽ മലയാളി താരങ്ങളായ രജിഷ വിജയൻ, ലാൽ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.
Also Read: 80ൽ നിന്ന് 65ലേക്ക്, കുറച്ചത് 15 കിലോ: ശരീരഭാരം കുറച്ച് ഗ്രേസ് ആന്റണി
കബഡി കളിക്കാരനായി ധ്രുവ് എത്തുന്ന ബൈസൺ സ്പോർട്സ് ഡ്രാമ വിഭാഗത്തിൽപെട്ട ചിത്രമാണ്. അർജുന അവാർഡ് ജേതാവും ഇന്ത്യൻ കബഡി താരവുമായിരുന്ന മനതി ഗണേശന്റെ ജീവിതകഥയാണ് സിനിമയുടെ പ്രചോദനമെങ്കിലും ഇത് മനതി ഗണേശന്റെ ജീവിചരിത്ര കഥയല്ല. ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും എന്ന് സംവിധായകൻ മാരി സെല്‍വരാജ് തന്നെ വ്യക്തമാക്കിയിരുന്നു.
Also Read: ഈ ലാൽ അങ്കിളിന്റെ ഒരു കാര്യം; മോഹന്‍ലാലുമായുള്ള ചാറ്റ് പങ്കുവെച്ച് എസ്തര്‍
ധ്രുവിൻ്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ബൈസൺ. ദീപാവലി റിലീസായി ഒക്ടോബർ 17 നാണ് ബൈസൺ തിയറ്ററുകളിലെത്തിയത്. വിക്രം, ബോബി സിംഹ എന്നിവർ പ്രധാനവേഷത്തിലെത്തിയ 'മഹാൻ' ആയിരുന്നു ധ്രുവിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
Also Read:ദേ! ളോഹക്കു അകത്തു സാത്താൻ! ഇങ്ങേരു വള്ളി ഉണ്ടാക്കാത്ത സിനിമ ഇല്ല; ജിനുവിനെ ട്രോളി എവിനും കെവിനും
Bison OTT : ബൈസൺ ഒടിടി
View this post on InstagramA post shared by OTT New malayalam Movies Update Mlwap (@malayalam_movie_updates_new)
നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഇന്ന് അർദ്ധരാത്രിയോടെ ബൈസൺ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും.
Read More: ദുൽഖറോ പൃഥ്വിരാജോ? അതിസമ്പന്നൻ ആര്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us