മലയാളത്തിന്റെ പ്രിയനടന്‍ ഫഹദ് ഫാസിലിന് ഇന്ന് പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍, ശിവകാര്‍ത്തികേയനൊപ്പം ഫഹദ് എത്തുന്ന തമിഴ് ചിത്രം ‘വേലൈക്കാരന്റെ’ പുതിയ പോസ്റ്ററാണ് സര്‍പ്രൈസ് സമ്മാനമായി തമിഴ് സിനിമ ഫഹദിന് നല്‍കിയത്. മോഹന്‍ രാജാണ് ചിത്രത്തിന്റെ സംവിധാനം. ഇന്നലെ രാത്രി 11.30ക്കാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ശിവകാര്‍ത്തികേയന്‍ പോസ്റ്റര്‍ പുറത്തു വിട്ടത്.

‘തനി ഒരുവന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലനായാണ് ഫഹദ് എത്തുന്നത്. 24 എഎം സ്റ്റുഡിയോസാണ് നിര്‍മ്മാണം. ആക്ഷന്‍ ത്രില്ലര്‍ ശ്രേണിയിലുള്ളതാണ് സിനിമയാണ് വേലൈക്കാരന്‍.

വേലൈക്കാരനു പുറമെ തമിഴില്‍ മറ്റൊരു പ്രോജക്ട് കൂടി ഫഹദിന്റേതായി പുറത്തുവരാനുണ്ട്. ത്യാഗരാജന്‍ കുമാരരാജയാണ് ചിത്രത്തിന്റെ സംവിധാനം. കുമാരരാജയുടെ ചിത്രത്തില്‍ വിജയ് സേതുപതിയും സമാന്തയും മിഷ്‌കിനും നദിയ മൊയ്തുവും ഫഹദിനൊപ്പം വെള്ളിത്തിരയിലെത്തും. മണി രത്‌നത്തിന്റെ അടുത്ത ചിത്രത്തിലും ഫഹദ് ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ