പിറന്നാൾ ദിനം കൂട്ടുകാർക്കൊപ്പം ബീച്ചിൽ അടിച്ചുപൊളിച്ച് ജാക്വിലിൻ ഫെർണാണ്ടസ്

ബീച്ച് പാർട്ടിയിൽനിന്നുളള ചിത്രങ്ങൾ ജാക്വിലിൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്

Jacqueline Fernandez, bollywood actress, ie malayalam

ജാക്വിലിൻ ഫെർണാണ്ടസിന് ഇന്ന് പിറന്നാൾ. തന്റെ 34-ാം പിറന്നാൾ കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കുമൊപ്പം ജന്മനാടായ ശ്രീലങ്കയിലാണ് ജാക്വിലിൻ ആഘോഷിച്ചത്. ശ്രീലങ്കയിലെ ട്രിൻകോമലീ റിസോർട്ടിലെ ബീച്ച് പാർട്ടിയിൽനിന്നുളള ചിത്രങ്ങൾ ജാക്വിലിൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബീച്ച് പാർട്ടിയിൽ നിന്നുളള ചില നിമിഷങ്ങളുടെ വീഡിയോയും ജാക്വിലിൻ ഷെയർ ചെയ്തിട്ടുണ്ട്.

ശ്രീലങ്കന്‍ വംശജയായ ജാക്വിലിൻ 2009 ല്‍ പുറത്തിറങ്ങിയ സുജയ് ഘോഷിന്റെ ‘അലാദിൻ’ ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തിയത്. ‘ഹൗസ് ഫുള്‍’, ‘മര്‍ഡര്‍’, ‘റേസ് 2’ തുടങ്ങിയവ താരത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. ബോളിവുഡിൽ താരത്തിന് നിരവധി ആരാധകരുണ്ട്.

View this post on Instagram

A post shared by Jacqueline Fernandez (@jacquelinef143) on

‘റേസ് 3’ യിലാണ് ജാക്വിലിൻ ഫെർണാണ്ടസ് അവസാനമായി അഭിനയിച്ചത്. നെറ്റ്ഫ്ലിക്സ് ക്രൈം ത്രില്ലറായ ‘മിസിസ് സീരിയൽ കില്ലറാ’ണ് ജാക്വിലിന്റേതായി ഇനി പുറത്തിറങ്ങാനുളളത്. സിരീഷ് കുണ്ഡർ സംവിധാനം ചെയ്യുന്ന ‘മിസിസ് സീരിയൽ കില്ലർ’ നിർമിക്കുന്നത് ഫർഹ ഖാനാണ്. ഈ വർഷം അവസാനം റിലീസ് ചെയ്യും. ‘കിക് 2’ വിലും ജാക്വിലിൻ കരാർ ഒപ്പിട്ടതായി റിപ്പോർട്ടുകളുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Birthday girl jacqueline fernandez beach party

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express