ബോളിവുഡിന്റെ മങ്കി കപ്പിളാണ് ബിപാഷ ബസുവും ഭർത്താവ് കരൺ സിങ് ഗ്രോവറും. യോഗദിനത്തിലെ ഇരുവരുടെയും അഭ്യാസം കണ്ട ആരാധകർ അന്തംവിട്ടിരിക്കുകയാണ്. ഭർത്താവുമൊത്ത് യോഗ ചെയ്യുന്നതിന്റെ നിരവധി ചിത്രങ്ങൾ ബിപാഷ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. യോഗ ജീവിതത്തിൽ അനിവാര്യമാണെന്നും അതെല്ലാവരും പരിശീലിക്കണമെന്നും ബിപാഷ എഴുതിയിട്ടുണ്ട്. ”കരണിൽനിന്നുമാണ് ജീവിതത്തിലെല്ലാം പഠിച്ചത്. എനിക്ക് പറക്കാൻ ചിറകുകൾ തന്നതും എനിക്ക് ഭയമില്ലാതാക്കി തീർത്തതും കരൺ ആണെന്നും” ബിപാഷ എഴുതിയിട്ടുണ്ട്.

Inhale Love … Exhale Hate! #loveyourself #yogimonkey #internationalyogaday

A post shared by bipashabasusinghgrover (@bipashabasu) on

ബിപാഷയ്ക്കു പുറമേ കങ്കണ റാവത്ത്, ശിൽപ ഷെട്ടി, ജൂഹി ചൗള എന്നീ താരങ്ങളും യോഗദിനത്തിലെ അഭ്യാസത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ