scorecardresearch
Latest News

ബോളിവുഡ് താരം ബിപാഷ ബസുവിനും കരണ്‍ സിംഗ് ഗ്രോവററിനും പെണ്‍കുഞ്ഞ് പിറന്നു

നേരത്തെ മെറ്റേണിറ്റി ഷൂട്ടിന്റെ ചിത്രങ്ങള്‍ ബിപാഷ പോസ്റ്റ് ചെയ്തിരുന്നു

ബോളിവുഡ് താരം ബിപാഷ ബസുവിനും കരണ്‍ സിംഗ് ഗ്രോവററിനും പെണ്‍കുഞ്ഞ് പിറന്നു

ബോളിവുഡ് താരം ബിപാഷ ബസുവിനും കരണ്‍ സിംഗ് ഗ്രോവററിനും പെണ്‍കുഞ്ഞ് പിറന്നു. ശനിയാഴ്ചയാണ് ബിപാഷ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇരുവരും ചേര്‍ന്നാണ് വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ദേവി ബസു സിങ്ങ് ഗ്രോവര്‍ എന്നാണ് കുഞ്ഞിന്റെ പേരെന്നു ബിപാഷ കുറിച്ചു.

നേരത്തെ മെറ്റേണിറ്റി ഷൂട്ടിന്റെ ചിത്രങ്ങള്‍ ബിപാഷ പോസ്റ്റ് ചെയ്തിരുന്നു. കറുപ്പ് നിറത്തിലുള്ള ഗൗണ്‍ ധരിച്ചുള്ള ചിത്രം ആരാധകരും ഏറ്റെടുത്തിരുന്നു. ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചാണ് ഈ ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തത്. ”ഒരു പുതിയ സമയം, ഒരു പുതിയ ഘട്ടം, ഒരു പുതിയ വെളിച്ചം നമ്മുടെ ജീവിതത്തിന്റെ പ്രിസത്തിന് മറ്റൊരു സവിശേഷമായ തണല്‍ നല്‍കുന്നു. നമ്മളെ പഴയതിലും അല്‍പ്പം കൂടി പൂര്‍ണ്ണമാക്കുന്നു. ഞങ്ങള്‍ ഈ ജീവിതം വ്യക്തിഗതമായി ആരംഭിച്ചു, പിന്നീട് ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടി, അന്നുമുതല്‍ ഞങ്ങള്‍ രണ്ടായി. രണ്ടുപേര്‍ മാത്രമുള്ള സ്‌നേഹം, ഞങ്ങള്‍ക്ക് അല്‍പ്പം അന്യായമായി തോന്നി…ഇത്ര പെട്ടെന്ന്, ഒരിക്കല്‍ രണ്ടുപേരായിരുന്ന നമ്മള്‍ ഇപ്പോള്‍ മൂന്ന് പേരായിത്തീരും. ഇന്‍സ്റ്റാഗ്രാമില്‍ ബിപാഷ ഗര്‍ഭിണിയാണെന്ന വാര്‍ത്ത അറിയിച്ചുകൊണ്ട് ദമ്പതികള്‍ മാസങ്ങള്‍ക്ക് മുമ്പ് കുറിച്ചത് ഇങ്ങനെ ആയിരുന്നു.

2015ലാണ് ‘എലോണ്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് ബിപാഷയും കരണും പരിചയപ്പെട്ടത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. 2015 ലാണ് ബിപാഷയും നടനായ കരണ്‍ സിംഗ് ഗ്രോവറും പരിചയപ്പെടുന്നത്. ‘എലോണ്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. 2016- ലാണ് കരണും ബിപാഷയും വിവാഹം ചെയ്യുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Bipasha basu karan singh grover become parents baby girl