ഒരിടവേളയ്ക്കു ശേഷം ബിന്ദു പണിക്കര്‍ വീണ്ടു അഭിനയത്തിലേയ്ക്കു തിരിച്ചെത്തിയിരിക്കുകയാണ്. മമ്മൂട്ടി ചിത്രം ‘ റോഷാക്ക്’ ലൂടെയായിരുന്നു ബിന്ദു പണിക്കരുടെ തിരിച്ചുവരവ്.ചിത്രത്തിലെ ബിന്ദുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
മകൾ കല്യാണി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ലണ്ടനിൽ അവധി ആഘോഷിക്കുന്ന ബിന്ദുവിന്റെയും സായ് കുമാറിന്റെയും ചിത്രമാണ് കല്യാണി ഷെയർ ചെയ്തത്. ലണ്ടനിൽ തന്നെയാണ് കല്യാണി ഉപരി പഠനത്തിനു പോയിരിക്കുന്നത്. ‘വൈ ഗയ്സ് വൈ’ എന്നാണ് കല്യാണി ചിത്രത്തിനൊപ്പം നൽകിയ അടികുറിപ്പ്. ‘അവർ ഒന്നിച്ച് കറങ്ങി ആഘോഷിക്കട്ടെ’യെന്നാണ് അതിന് മറുപടിയായി ഒരു ആരാധകൻ കമന്റ് ബോക്സിൽ കുറിച്ചത്. രസകരമായ കമന്റുകളും ഫൊട്ടൊയ്ക്ക് താഴെ നിറയുന്നുണ്ട്. താരങ്ങളായ രജിഷ വിജയൻ, ഗണപതി തുടങ്ങിയവരും കമന്റ് ചെയ്തിട്ടുണ്ട്.
കോമഡിയോടൊപ്പം വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ 200 ചിത്രങ്ങളോളം ബിന്ദു പണിക്കര്‍ ചെയ്തിട്ടുണ്ട്. 2001 ല്‍ പുറത്തിറങ്ങിയ ‘സൂത്രധാരന്‍’ എന്ന ചിത്രത്തിലെ പ്രകടത്തിനു മികച്ച സ്വഭാവ നടിയ്ക്കുളള സംസ്ഥാന അവാര്‍ഡും ബിന്ദുവിനെ തേടിയെത്തി. 1998 ല്‍ ബിജു വി നായരുമായി വിവാഹിതയായ ബിന്ദു പിന്നീട് ആദ്യ ഭര്‍ത്താവിന്റെ മരണ ശേഷം 2009 ല്‍ നടന് സായ് കുമാറുമായി ജീവിതം പങ്കിടാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ വിവാഹത്തിലെ മകളാണ് കല്യാണി. ജിത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘റാം’ ആണ് സായ് കുമാറിന്റെ പുതിയ ചിത്രം. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം അടുത്ത വർഷം റിലീസിനെത്തും.