പകരം തരാൻ ഇനിയൊന്നുമില്ല; ഭാര്യയുടെ ഓർമകളിൽ ബിജു നാരായണൻ പാടുന്നു

രണ്ടു വർഷം മുൻപായിരുന്നു കാൻസർ ബാധയെ തുടർന്ന് ശ്രീലതയുടെ മരണം

Biju Narayanan, ബിജു നാരായണൻ, Biju Narayanan wife, Biju Narayanan death, Biju Narayanan family

രണ്ടു വർഷം മുൻപാണ് ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചത്. 44-ാം വയസിൽ കാൻസർ ബാധയെ തുടർന്നായിരുന്നു ശ്രീലതയുടെ മരണം. പ്രിയപ്പെട്ടവളുടെ മരണമെന്ന സത്യത്തോട് ഇതുവരെ പൊരുത്തപ്പെടാൻ ആയിട്ടില്ല ബിജുവിനും മക്കൾക്കും. ഭാര്യയുടെ ഓർമദിനത്തിൽ ബിജു നാരായണൻ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ ചേർത്തുവെച്ച് ഒരു ഗാനാർച്ചന സമർപ്പിക്കുകയാണ് ബിജു.

“എന്റെ ജീവിതപാതയിലൊരു വെളിച്ചമായി, കടന്നുവന്നെൻ ജീവന്റെ പാതിയായി, പിന്നെയെൻ നിഴലായി, കൂടെനടന്നീട്ട്, ഒരുനാളെന്നെ തനിച്ചാക്കി ദൂരെ മറഞ്ഞിട്ടും ശ്രീ… നീ പകർന്നൊരു വെളിച്ചമിന്നുമെന്നിൽ വിളങ്ങുന്നു,” എന്നാണ് ശ്രീലതയെ ഓർത്ത് ബിജു നാരായണൻ കുറിക്കുന്നത്. എസ് എസ് ബിജു എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് ബിജു നാരായണൻ തന്നെയാണ്.

പത്ത് വർഷത്തെ പ്രണയത്തിനുശേഷം 1998 ജനുവരി 23 നായിരുന്നു ബിജു നാരായണന്റെയും ശ്രീലതയുടെയും വിവാഹം. എറണാകുളം മഹാരാജാസ് കോളേജിൽ ഒന്നിച്ച് പഠിച്ചവരാണ് ഇരുവരും. പ്രീഡിഗ്രി കാലത്ത് തന്നെ ഗായകനെന്ന രീതിയിൽ ഏറെ പ്രശസ്തനായിരുന്ന ബിജു നാരായണൻ, യൂണിവേഴ്സിറ്റി മത്സരങ്ങളിലെ മിന്നും താരമായിരുന്നു.

“ഒരുപാട് ആരാധികമാരുണ്ടായിരുന്നെങ്കിലും ബിജുവിന്റെ പ്രണയം ശ്രീലതയോടായിരുന്നു. മഹാരാജാസിൽ എല്ലാവർക്കും ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നെന്നും താനായിരുന്നു പലപ്പോഴും അവരുടെ പ്രണയത്തിലെ ഹംസമായി പിണക്കങ്ങൾ തീർക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നതെന്നും,” ബിജു നാരായണന്റെയും ശ്രീലതയുടെയും പ്രണയകാലം ഓർത്ത് നടനും ബിജു നാരായണന്റെ ക്ലാസ്മേറ്റുമായ ടിനി ടോം പറഞ്ഞതിങ്ങനെ.

കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്നതിനിടെ 2019 ആഗസ്ത് 13നാണ് ശ്രീലത മരിക്കുന്നത്. ശ്വാസകോശസംബന്ധിയായ കാൻസർ നാലാമത്തെ സ്റ്റേജിൽ വൈകിയാണ് തിരിച്ചറിഞ്ഞത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Biju narayanan shares his wife sreelatha memories on her death anniversary

Next Story
ഒന്നാനാം ഊഞ്ഞാൽ ഒരു പൂവിനൂഞ്ഞാൽ; ഓണം ഓര്‍മ്മകളില്‍ താരം
The moderation of comments is automated and not cleared manually by malayalam.indianexpress.com