മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ജോഡികൾ.
വിവാഹശേഷം സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത. ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ സംയുക്ത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം നടത്തിയ ഒരു യാത്രയുടെ ചിത്രങ്ങളാണ് സംയുക്ത ഷെയർ ചെയ്തിരിക്കുന്നത്. പ്രിയപ്പെട്ടവർക്കൊപ്പം അവധിദിനങ്ങൾ ആഘോഷമാക്കുകയാണ് ബിജു മേനോനും സംയുക്തയും. മുടി പോണി ടെയിൽ കെട്ടിയ ബിജു മേനോനെയാണ് ചിത്രങ്ങളിൽ കാണാനാവുക.
“എന്റെ അനുഗ്രഹങ്ങളുടെ കൂട്ടത്തിൽ ഇവരെയും ഉൾപ്പെടുത്തുന്നു,” എന്നാണ് സംയുക്ത കുറിക്കുന്നത്.
കഴിഞ്ഞ ദിവസം അമ്മയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് സംയുക്ത പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു.
Read more : ഇതാണെന്റെ ലോകം; അമ്മയ്ക്ക് ആശംസകളുമായി സംയുക്ത