ഏവരുടെയും രക്ഷകനായ കഥാപാത്രമായി ബിജു മേനോൻ എത്തുന്നു. നാട്ടിൻ പുറത്ത്കാരനായ കഥാപത്രമായി ബിജു മേനോൻ എത്തുന്ന ‘രക്ഷാധികാരി ബൈജു (ഒപ്പ്)’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നല്ല തനി നാടൻ കഥാപാത്രങ്ങളായുളള ബിജു മേനോന്റെയും കൂട്ടരുടെയും ചിത്രങ്ങളാണ് പോസ്റ്ററിലുളളത്. രഞ്ജൻ പ്രമോദാണ് രക്ഷാധികാരി ബൈജു ഒപ്പിന്റെ സംവിധായകൻ.

കൈയ്യിൽ ബാറ്റേന്തി നല്ല നാടൻ വേഷത്തിൽ കട്ട താടിയുമായാണ് പോസ്റ്ററിൽ ബിജു മേനോനെ കാണാനാവുന്നത്. കൂടെയുളളത് അജു വർഗീസും ദീപക്ക് പറമ്പോൽ, ഹരീഷ് എന്നിവരാണ്. കൈയ്യിൽ ബാറ്റും ബോളും കൊണ്ടാണ് ഏവരുടെയും നിൽപ്പ്. ഫുട്ബോളുമായി കുറച്ച് കുട്ടികളുമുണ്ട് പോസ്റ്ററിൽ.

rakshadhikari baiju

കുമ്പളം എന്ന ഗ്രാമത്തെ കഥയാണ് ചിത്രം പറയുന്നത്. കുമ്പളത്തെ ഒരു ക്ളബ്ബും അതിനെ ചുറ്റിപറ്റിയുളള സംഭവങ്ങളുമാണ് രക്ഷാധികാരി ബൈജു ഒപ്പ് സിനിമ പറയുന്നത്. നൂറോളം കഥാപാത്രങ്ങളാണ് സിനിമയിലുളളത്. ഹന്ന റെജി കോശിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

അജു വർഗീസ്, ദീപക്ക്, ഇന്ദ്രൻസ്, ഹരീഷ്, അലൻസിയർ, മണികണ്‌ഠൻ പട്ടാമ്പി, മാസ്റ്റർ ചേതൻ, അനഘ, ശ്രീധന്യ എന്നിവരാണ് മറ്റു അഭിനേതാക്കൾ.രഞ്‌ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലിൽ തിയേറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ