‘ഇവന്‍ മര്യാദരാമന്‍’ എന്ന സിനിമയ്ക്കു ശേഷം ബിജു മേനാനെ നായകനാക്കി സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്നചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സംവിധായകന്‍ വൈശാഖാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

‘ആനക്കള്ളന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. ജയറാം നായകനായ ‘പഞ്ചവര്‍ണ തത്ത’ എന്ന സിനിമ നിര്‍മിച്ച തരംഗ് സിനിമയാണ് ബിജുവിന്റെ സിനിമയും നിര്‍മിക്കുന്നത്.

biju menon

‘ഒരായിരം കിനാക്കളാല്‍’, ‘റോസാപ്പൂ’ എന്നീ സിനിമകളാണ് ബിജു മേനോന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. നവാഗതനായ റഫീഖ് ഇബ്രാഹിമിന്റെ സംവിധാനത്തില്‍ ബിജു മേനോന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പടയോട്ടം’ എന്ന സിനിമ ഓണത്തിന് തിയേറ്ററുകളില്‍ എത്തും. ചെങ്കല്‍ രഘു എന്ന കഥാപാത്രത്തെയാണ് ബിജു അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടേക്ക് ചെങ്കല്‍ രഘുവും സംഘവും പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ