തെലുങ്ക്, തമിഴ്, കന്നട, മലയാളം എന്നിങ്ങനെ തെന്നിന്ത്യൻ സിനിമ ഇൻഡസ്ട്രികളിലെ താരങ്ങളെല്ലാം ഒത്തുകൂടുന്ന പുരസ്കാര ചടങ്ങുകളിൽ ഒന്നാണ് സൈമ അവാർഡുകൾ. പത്താമത് സൈമ പുരസ്കാരങ്ങൾ (South Indian International Movie Awards- SIIMA) കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ നടന്ന താരസമ്പന്നമായ പുരസ്കാരചടങ്ങിൽ വച്ച് വിതരണം ചെയ്തു. ഇന്റർ നാഷണൽ തലത്തിൽ ശ്രദ്ധേയമായ ഡിസൈനർമാർ ഡിസൈൻ ചെയ്ത കോസ്റ്റ്യൂമുകൾ അണിഞ്ഞാണ് പല താരങ്ങളും അവാർഡ് ചടങ്ങിനെത്തിയത്. കൂട്ടത്തിൽ ശ്രദ്ധേയമായൊരു ലുക്ക് നടൻ ബിജു മേനോന്റെതായിരുന്നു. ബ്ലാക്ക് കളർ മുണ്ടും ടീഷർട്ടുമണിഞ്ഞ് വളരെ കൂളായാണ് ബിജു മേനോൻ ചടങ്ങിനെത്തിയത്.
സിമ്പിൾ ലുക്കലെത്തിയ ബിജുമേനോനെ പ്രശംസിക്കുകയാണ് ഒരു വിഭാഗം പ്രേക്ഷകർ. മുൻപും പല അവാർഡുകൾക്കും സമാനമായ വേഷത്തിലെത്തി ബിജു മേനോൻ ശ്രദ്ധ നേടിയിട്ടുണ്ട്. എയർപോർട്ടിൽ വരെ കൂളായി മുണ്ടുടുത്തു പോവുന്ന താരം എന്നാണ് ആരാധകർ ബിജു മേനോനെ കുറിച്ച് പറയാറുള്ളത്.

സൈമ പുരസ്കാര ചടങ്ങിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം.