മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ജോഡികൾ.
വിവാഹശേഷം സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത. ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ സംയുക്ത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
പുതുവത്സരം ആഘോഷിക്കാനായി യാത്രയിലാണ് ഇരുവരും. മഞ്ഞ് അധികമായുള്ള പ്രദേശങ്ങളിൽ അണിയുന്ന വസ്ത്രത്തിലാണ് താരങ്ങൾ.”ആരോഗ്യവും സമൃദ്ധിയും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു” എന്നാണ് ബിജു മേനോൻ ഫൊട്ടൊ പങ്കുവച്ച് കൊണ്ട് കുറിച്ചത്.
2002 ലാണ് ബിജു മേനോനും സംയുക്തയും വിവാഹിതരായത്. ഇവരുവർക്കും ദക്ഷ് ധാർമിക് എന്ന് പേരുള്ള മകനുമുണ്ട്.