മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള താരദമ്പതികളാണ് ബിജു മേനോനും സംയ്കുത വര്‍മയും. ഇരുവരുടെയും കുടുംബ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങള്‍ പലപ്പോഴും താരങ്ങള്‍ തന്നെ പങ്കുവയ്ക്കാറുണ്ട്. അങ്ങനെയൊരു രസകരമായ സംഭവത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ് ബിജു മേനോന്‍.

ആദ്യ രാത്രി കഴിഞ്ഞുള്ള പിറ്റേദിവസം മറക്കാന്‍ സാധിക്കാത്തതാണെന്ന് ബിജു മേനോന്‍ പറഞ്ഞു. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജു മോനോന്‍ ഇക്കാര്യം പറഞ്ഞത്. ബിജു മേനോൻ നായകനായ ജിബു ജേക്കബ് ചിത്രം ആദ്യരാത്രിയുടെ വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നതിനിടെയാണ് സ്വന്തം ആദ്യരാത്രിയെക്കുറിച്ച് ബിജു മേനോൻ സംസാരിച്ചത്.

Read Also: ഇതെന്തൊരു ജാടയാണെന്ന് ഓർത്തു; സംയുക്തയെ ആദ്യം കണ്ടതിനെ കുറിച്ച് ബിജു മേനോൻ

ആദ്യരാത്രിയേക്കാള്‍ മറക്കാന്‍ പറ്റാത്ത സംഭവം പിറ്റേ ദിവസം രാവിലെയാണ് ഉണ്ടായതെന്ന് ബിജു മേനോന്‍ പറയുന്നു. ഉറങ്ങുകയായിരുന്ന തനിക്ക് ചായ നല്‍കാന്‍ സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതുപോലെയായിരുന്നു അത്. റൂമിലേക്ക് വന്ന് ‘ബിജു ദാ, ചായ’ എന്നു പറഞ്ഞ് സംയുക്ത ചായ തന്നു. എന്നാല്‍, ചായ കുടിക്കാന്‍ പോകുന്ന നേരത്ത് ‘മുഴുവന്‍ കുടിക്കണ്ട’ എന്ന് സംയുക്ത പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ചായയില്‍ ഒരു സേഫ്റ്റി പിന്‍ വീണിട്ടുണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടിയെന്നും ബിജു മേനോന്‍ അഭിമുഖത്തിനിടെ പറഞ്ഞു. ഈ സംഭവത്തോടെ തന്നെ എത്രത്തോളം ഉത്തരവാദിത്തം സംയുക്തയ്ക്കുണ്ടെന്ന് മനസ്സിലായെന്നും ബിജു മേനോന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

വീട്ടിൽ ആയിരിക്കുമ്പോൾ ഭക്ഷണം പാചകം ചെയ്യാറുണ്ട്. നോൺ വെജ് പാചകം ചെയ്യുന്നതാണ് കൂടുതൽ താൽപ്പര്യം. സിനിമയുമായി ബന്ധപ്പെട്ട് സംയുക്തയുമായി സംസാരിക്കാറുണ്ടെന്നും ബിജു മേനോൻ പറഞ്ഞു. സിനിമകളെക്കുറിച്ചൊക്കെ സംയുക്ത വിലയിരുത്താറുണ്ട്. പോസിറ്റീവും നെഗറ്റീവും പറയും. അഭിനയത്തിൽ മെച്ചപ്പെടുന്നുണ്ടെ ന്നാണ് സംയുക്തയുടെ അഭിപ്രായമെന്നും ബിജു മേനോൻ അഭിമുഖത്തിൽ പറഞ്ഞു.

Read Also: ബിജു ജീവിക്കാൻ പഠിപ്പിച്ചു: സംയുക്ത വർമ്മ

താൻ ഏറെ ആസ്വദിച്ചു ചെയ്ത സിനിമയാണ് ആദ്യരാത്രി എന്ന് ബിജു മേനോൻ പറഞ്ഞു. പൊലീസ് വേഷങ്ങളിൽ താൻ ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ലെന്നും ബിജു മേനോൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook