scorecardresearch
Latest News

അച്ഛനും മോളും ഒരേ പൊളി; ബിജു കുട്ടന്റെയും മകളുടെയും ഡാൻസിന് കയ്യടിച്ച് സോഷ്യൽ മീഡിയ

പഠാനിലെ ഗാനത്തിനാണ് ബിജുകുട്ടനും മകളും ചുവട് വച്ചിരിക്കുന്നത്

biju kuttan, pathan movie, pathan, reels, movie, instagram, facebook, pathan song, sharukh khan, deepika padukone, biju kuttan and daughter

ഒരിടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ തിരികെയെത്തിയ ചിത്രമാണ് ‘പഠാൻ’. ഷാരൂഖ് ഖാൻ, ദീപിക പദുക്കോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘പഠാന്‍’ ബോക്‌സ് ഓഫീസിലെ കുതിപ്പ് തുടരുകയാണ്. ചിത്രത്തിലെ ‘ജൂമേ ജോ പഠാന്’ എന്ന ​ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. നിരവധി താരങ്ങൾ ഗാനത്തിന്റെ റീലുകളിൽ ചുവട് വച്ചിട്ടുണ്ട്. ഇപ്പോൾ നടൻ ബിജു കുട്ടനും മകളുമാണ് പത്താനിലെ ഗാനത്തിനു ചുവട് വച്ച് സോഷ്യൽ മീഡിയയുടെ കൈയടി വാങ്ങിയിരിക്കുന്നത്.

ബിജു കുട്ടനാണ് തന്റെ ഇൻസ്റ്റാഗ്രം പേജിലും ഫെയ്സ്ബുക്കിലും വീഡിയോ പങ്കുവച്ചിരിക്കുന്നത്. മകൾക്കൊപ്പം പുതിയ റീൽ എന്നാണ് ഇതിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അച്ഛനും മകളും പൊളിച്ചടുക്കി എന്നാണ് വിഡിയോയുടെ കമന്റുകളിൽ വന്നിരിക്കുന്നത്. നാട്ടു നാട്ടു കൂടെ ട്രൈ ചെയ്യൂ എന്നാണ് മറ്റൊരു കമന്റ്. അജു വർഗീസ്, അവതാരകനായ മിഥുൻ രമേശ് തുടങ്ങിയവരും അച്ഛനെയും മോളെയും പ്രശംസിച്ചുകൊണ്ട് വീഡിയോ പങ്കുവച്ചിട്ടുണ്ട്.

അഞ്ചു വർഷങ്ങൾക്കു ശേഷം കിങ്ങ് ഖാൻ ബിഗ് സ്ക്രീനിലെത്തിയ ചിത്രമാണ് ‘പഠാൻ.’ 1000 കോടി എന്ന സ്വപ്നം 27 ദിവസം കൊണ്ടാണ് ‘പഠാൻ’ സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ സിനിമകളിൽ 1000 കോടി കളക്റ്റ് ചെയ്ത് അഞ്ചാമത്തെ ചിത്രമാണിത്. ജോൺ എബ്രഹാം, സൽമാൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ വേഷമിട്ടിരുന്നു.

ഒരുപാട് പ്രതിഷേധങ്ങളും വിവാദങ്ങളും നേരിട്ടതിനു ശേഷമാണ് ‘പഠാൻ’ ഈ ഹിറ്റ് സ്വന്തമാക്കിയത്. ജനുവരി 25ന് റീലിസിനെത്തിയ ചിത്രം മാർച്ച് 22 മുതൽ ചിത്രം ഒടിടിയിൽ കാണാനാകും. ആമസോൺ പ്രൈം ആണ് പഠാന്റെ സ്ട്രീമിങ്ങ് അവകാശം നേടിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Biju kuttan and daughter reel video on pathan song