തമിഴകത്തിന്റെ സ്വന്തം ദളപതി സൂപ്പർ സ്റ്റാർ വിജയിന് ഒപ്പം ‘ബിഗിലി’ൽ അഭിനയിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് റെബ മോണിക്ക ജോൺ. ദളപതിയ്ക്ക് ഒപ്പമുള്ള ഷൂട്ടിംഗ് അനുഭവവും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞ സന്തോഷവും സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്യുകയാണ് റെബ. ചിത്രത്തിൽ ഒരു ആസിഡ് അറ്റാക്ക് സർവൈവറായാണ് റെബ വേഷമിട്ടിരിക്കുന്നത്. അനിത എന്ന കഥാപാത്രത്തെയാണ് റെബ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിലെ തനിക്കേറ്റവും പ്രിയപ്പെട്ട സീനും റെബ പങ്കുവച്ചിരിക്കുന്നു. “ഇതാണ് എന്റെ പ്രിയപ്പെട്ട രംഗങ്ങളിൽ ഒന്ന്, ഈ സമയാണ് അനിത മനസ്സിലാക്കുന്നത് അവൾക്ക് വേണ്ടത് മറ്റൊന്നുമല്ല, ആന്തരികശക്തിയും ആത്മവിശ്വാസവും സ്വയം സ്വീകരിക്കാനുള്ള കഴിവും മുന്നിലുള്ള പോരാട്ടങ്ങളെയും ഭയത്തെയും അതിജീവിക്കാനുള്ള കഴിവും മാത്രമാണെന്ന്. ഇത് അനിതയുടെ മാത്രം കഥയല്ല, അടിച്ചമർത്തപ്പെട്ട, ശരീരത്തിനും മനസ്സിനും മുറിവേറ്റ ഓരോ സ്ത്രീയും ഉയിർത്തെഴുന്നേറ്റ് ഒരു സിങ്കപെണ്ണിനെ പോലെ പോരാടണമെന്ന് ഓരോ സ്ത്രീയോടുമുള്ള ഓർമ്മപ്പെടുത്തലാണ്. അനിതയെ അവതരിപ്പിക്കാൻ ആയതിന്, പ്രിയപ്പെട്ട ദളപതിയ്ക്ക് ഒപ്പം സ്ക്രീൻ സ്പെയ്സ് പങ്കിടാൻ കഴിഞ്ഞതിന് നന്ദി,” റെബ കുറിക്കുന്നു.

‘ജേക്കബിന്റെ സ്വർഗരാജ്യം’, ‘പൈപ്പിൻ ചുവട്ടിലെ പ്രണയം’ എന്നീ സിനിമകളിലൂടെ സുപരിചിതയായ റെബയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ‘ബിഗിൽ’.

Read more: നയൻതാര വളരെ ഫ്രണ്ട്‌ലി, ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യം: റെബ മോണിക്ക ജോൺ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook