Bigil movie review and release HIGHLIGHTS: തിയേറ്ററുകൾ ഇളക്കി മറിച്ച് ‘ബിഗിൽ’

Bigil movie review and release HIGHLIGHTS: ഒരു ലോക്കൽ ഗുണ്ടയായും വുമൺ ഫുട്ബോൾ ടീമിന്റെ കോച്ചായും ഇരട്ട റോളുകളിലാണ് വിജയ് എത്തുന്നത്

bigil, bigil movie review, bigil review, bigil tamil movie review, , bigil tamil movie, bigil rating, bigil movie rating, bigil tamil movie rating, bigil tamil movie review, bigil movie review in tamil, bigil box office collection, bigil movie download, ബിഗിൽ, വിജയ്, Vijay, Vijay Bigil

Bigil movie review and release HIGHLIGHTS: വിജയ് ആരാധകർ കാത്തിരിക്കുന്ന മാസ് സിനിമ ‘ബിഗിൽ’ ഒടുവിൽ തിയേറ്ററുകളിലെത്തി. കേരളത്തിൽ 250 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കേരളത്തിൽ മാത്രം ആദ്യ ദിനം 300 ഫാൻസ് ഷോകളാണ് ചിത്രത്തിനുള്ളത്. മികച്ച പ്രതികരണങ്ങളാണ് ചിത്രം നേടുന്നത്.

തമിഴ്നാട്ടിൽ ഏകദേശം 700 സ്ക്രീനുകളിലും, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ 650 ലും, കർണാടകയിൽ 400 ലും, നോർത്ത് ഇന്ത്യയിൽ 250 സ്ക്രീനുകളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ത്യയ്ക്കു പുറത്ത് യുഎസ്എ, യുകെ, കാനഡ, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, ഫ്രാൻസ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

‘ബിഗിൽ’ സിനിമയുടെ നിർമാണ ചെലവ് 180 കോടിയെന്നാണ് റിപ്പോർട്ടുകൾ. അർച്ചന കൽപതിയുടെ എജിഎസ് എന്റർടെയ്ൻമെന്റാണ് ചിത്രത്തിന്റെ നിർമാതാക്കൾ. സിനിമയുടെ തിയേറ്റർ വിതരണാവകാശം 80 കോടി രൂപയ്ക്കാണ് സ്ക്രീൻ സീൻ മീഡിയ എന്റർടെയ്ൻമെന്റ് വാങ്ങിയത്.

Vijay Bigil Movie Release: ബിഗിൽ റിലീസ്; നിലത്തു നിന്നു ചോറു വാരിക്കഴിച്ച് വിജയ് ആരാധകർ

Live Blog

Vijay Nayanthara Starrer Bigil hits theater today














15:40 (IST)25 Oct 2019





















ഹൈപ്പ് തുണച്ചില്ല, നിരാശപ്പെടുത്തി ബിഗില്‍

താരചിത്രം എന്ന വലിയ ഹൈപ്പ് ‘ബിഗിലി’തുണച്ചില്ല,  ചിത്രം ശരാശരി മാത്രമെന്ന് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം നിരൂപണത്തില്‍ അബിന്‍ പൊന്നപ്പന്‍ പറയുന്നു.  ചിത്രം പറയാന്‍ ഉദ്ദേശിക്കുന്ന സ്ത്രീപക്ഷ ആശയങ്ങള്‍ക്ക് വിരുദ്ധമാണ് ഒടുവില്‍ പറഞ്ഞു വയ്ക്കുന്നത് എന്നും ഷാരൂഖ്‌ ഖാന്‍ നായകനായ ബോളിവുഡ് ചിത്രം ‘ചക്ക് ദേ ഇന്ത്യ’യെ പലയിടത്തും ഓര്‍മ്മിപ്പിക്കുന്നു എന്നും റിവ്യൂയില്‍ അബിന്‍ ചൂണ്ടിക്കാട്ടുന്നു.

Read Here: Vijay ‘Bigil’ Movie Review: ‘ബിഗിലി’ല്‍ ഫുട്‌ബോള്‍ ‘രക്ഷകന്‍’; മാറ്റങ്ങളില്ലാതെ വിജയ്

13:44 (IST)25 Oct 2019





















കേരളത്തിലും വലിയ വരവേല്‍പ്പ്

നടന്‍ വിജയ്‌ക്ക് വലിയ ഫാന്‍ ബേസ് ഉള്ള ഇടങ്ങളില്‍ ഒന്നാണ് കേരളം.  ഇവിടുത്തെ ആരാധകരും വലിയ സന്തോഷത്തോടെയാണ് ഇളയ തളപതിയുടെ ദീപാവലി റിലീസ് ചിത്രത്തെ വരവേല്‍ക്കുന്നത്. പാലക്കാട് നിന്നുള്ള ദൃശ്യങ്ങള്‍

#Bigil crowd from Palakkad #Aroma theatre Kerala 

13:28 (IST)25 Oct 2019





















‘ബിഗില്‍’ സിനിമ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍

റിലീസ് ദിവസം തന്നെ തമിള്‍റോക്കേര്‍സ് എന്ന വെബ്സൈറ്റ് വിജയ്‌ ചിത്രം ‘ബിഗില്‍’ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍.  സിനിമ വ്യവസായത്തിന് തന്നെ വലിയ പേടിസ്വപ്നമായ തമിള്‍റോക്കേര്‍സ് ഇതിനു മുന്‍പും പുതിയ ചിത്രങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട്.  അതേ സമയം ആദ്യ ഷോ കഴിഞ്ഞു ‘ബിഗില്‍’ നല്ല പ്രതികരണങ്ങള്‍ ആണ് നേടുന്നത്.

Read Here: Vijay ‘Bigil’ Full Movie leaked online in Tamilrockers: വിജയ്‌-നയന്‍‌താര ചിത്രം ‘ബിഗില്‍’ തമിള്‍റോക്കേര്‍സില്‍

11:03 (IST)25 Oct 2019





















കാർത്തി ചിത്രം ‘കെയ്ത്തി’യ്ക്ക് ആശംസകൾ നേർന്ന് ആറ്റ്‌ലി

Atlee wishes luck to Team Kaithi: ‘ബിഗിലി’നൊപ്പം ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കെയ്ത്തി’. കാർത്തി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് ആശംസകൾ നേരുകയാണ് ആറ്റ്‌ലി. 

ആക്ഷൻ ത്രില്ലർ ചിത്രമായ ‘കെയ്ത്തി’യിൽ രമണ, ജോർജ് മരിയാൻ എന്നിവർക്ക് ഒപ്പം മലയാളി താരം നരേനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. 

10:49 (IST)25 Oct 2019





















കയ്യടി നേടി റെബ മോണിക്ക

ഒരു ഉത്സവകാല ആഘോഷചിത്രത്തിന് ഇണങ്ങുന്ന രീതിയിൽ മാസ്സും സ്പോർട്സും ഇമോഷൻസും എല്ലാം ചേർന്നാണ് ആറ്റ്‌ലി ‘ബിഗിൽ’ ഒരുക്കിയിരിക്കുന്നത്. സ്ത്രീശാക്തീകരണ സന്ദേശവും ചിത്രം മുന്നോട് വെയ്ക്കുന്നുണ്ട്. മലയാളി താരം റെബ മോണിക്കയും ചിത്രത്തിലുണ്ട്. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയായാണ് റെബ മോണിക്ക എത്തുന്നത്. റെബയുടെ പെർഫോമൻസിനും തിയേറ്ററുകളിൽ കയ്യടികൾ നേടാനാവുന്നുണ്ട്. 

Read more: നയൻതാര വളരെ ഫ്രണ്ട്‌ലി, ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യം: റെബ മോണിക്ക ജോൺ

10:23 (IST)25 Oct 2019





















അതിസുന്ദരിയായി നയൻതാര

വിജയും നയൻതാരയും തമ്മിലുള്ള റൊമാന്റിക് സീനുകൾ മികവു പുലർത്തുന്നു എന്നാണ് പ്രേക്ഷക പ്രതികരണം. അതിസുന്ദരിയായാണ് നയൻതാര സ്ക്രീനിലെത്തുന്നത്. 

10:11 (IST)25 Oct 2019





















ഹാട്രിക് വിജയം ആവർത്തിക്കാൻ വിജയ്- ആറ്റ്‌ലി കൂട്ടുക്കെട്ട്

‘തെറി’, ‘മെര്‍സൽ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം വീണ്ടും വിജയം ആവർത്തിക്കുകയാണ് ‘ബിഗിൽ’ എന്നാണ് ആദ്യ ഷോകൾക്കു ശേഷം പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇമോഷണൽ രംഗങ്ങൾക്കൊപ്പം മാസ് രംഗങ്ങളും ഒത്തുച്ചേർന്ന ചിത്രം ആറ്റ്‌ലി-വിജയ് കൂട്ടുക്കെട്ടിന് ഹാട്രിക് വിജയം സമ്മാനിക്കുമെന്നാണ് സൂചനകൾ.

10:01 (IST)25 Oct 2019





















ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുന്ന ബിഗിൽ

ആരാധകരുടെ പ്രതീക്ഷകൾക്ക് ഒപ്പം ഉയരുന്ന ചിത്രമാണ് ‘ബിഗിൽ’ എന്നാണ് ആദ്യഘട്ടം പുറത്തുവരുന്ന റിപ്പോർട്ട്. വിജയിന്റെ ഇൻട്രോ, പാട്ടുകൾ, ആക്ഷൻ സ്വീകൻസ് എന്നിവയെല്ലാം തന്നെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത് എന്ന് തിയേറ്റർ പ്രതികരണം സൂചിപ്പിക്കുന്നത്. ആദ്യ പകുതി ഏത് ആറ്റ്‌ലി ചിത്രത്തേക്കാളും മികച്ചു നിൽക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്. 

Bigil movie review and release LIVE UPDATES: ഹിറ്റ് ചിത്രങ്ങളായ തെറിക്കും മെര്‍സലിനും ശേഷം വിജയ്‌യും ആറ്റ്‌ലിയും ഒരുമിക്കുന്ന ചിത്രമാണ് ‘ബിഗിൽ’. സ്‌പോർട്സ് സിനിമയാണ് ബിഗിൽ. നയന്‍താരയാണ് ചിത്രത്തിലെ നായിക. ബിഗിലെന്നും മൈക്കിളെന്നുമാണ് വിജയ്‌യുടെ കഥാപാത്രത്തിന്റെ പേര്. വിവേക്, പരിയേറും പെരുമാള്‍ ഫെയിം കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. എ.ആർ.റഹ്മാനാണ് സംഗീതം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bigil movie review and release live updates vijay nayanthara

Next Story
വിഘ്നേഷിന്റെ കൈ വിടാതെ നയൻതാര, വീഡിയോ വൈറലാവുന്നുnayanthara, vignesh shivan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com