Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ബിഗിൽ നടിക്ക് നയൻതാര കൊടുത്ത സർപ്രൈസ്

വനിത ഫുട്ബോൾ ടീമിന്റെ കഥ പറഞ്ഞ ചിത്രത്തിൽ ഫുട്ബോൾ ക്യാപ്റ്റനായി വേഷമിട്ടത് അമൃത അയ്യറായിരുന്നു

വിജയ്-നയൻതാര ജോഡികൾ ഒന്നിച്ച ‘ബിഗിൽ’ ബോക്സോഫിൽ ഹിറ്റായി മാറിയിട്ടുണ്ട്. ഫുട്ബോൾ പ്രമേയമായ ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് വിജയ് എത്തിയത്. വിജയ്‌യുടെ നായികാവേഷമായിരുന്നു നയൻതാരയ്ക്ക്. ചിത്രത്തിൽ നയൻതാരയ്ക്ക് വളരെ കുറച്ചു സീനുകൾ മാത്രമേ ഉണ്ടായിരുന്നൂവെങ്കിലും സ്ക്രീനിൽ അത് ലേഡി സൂപ്പർ സ്റ്റാർ വളരെ ഭംഗിയാക്കി.

വനിത ഫുട്ബോൾ ടീമിന്റെ കഥ പറഞ്ഞ ചിത്രത്തിൽ ഫുട്ബോൾ ക്യാപ്റ്റനായി വേഷമിട്ടത് അമൃത അയ്യറായിരുന്നു. പടയ്‌വീരൻ, കാളി എന്നീ ചിത്രങ്ങളിൽ അമൃത അഭിനയിച്ചിട്ടുണ്ടെങ്കിലും ബിഗിലെ തെൻട്രൽ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബിഗിൽ ടീമിനൊപ്പമായിരുന്നു താൻ പിറന്നാൾ ആഘോഷിച്ചതെന്നും ആ ദിവസം നയൻതാര അവിടെ ഇല്ലായിരുന്നുവെന്നും അമൃത അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

Read Also: ഭാര്യയെ പരിചയപ്പെടുത്തിയപ്പോൾ വിജയ് എഴുന്നേറ്റിട്ട് ഇരിക്കാൻ കസേര കൊടുത്തു: ഐ.എം.വിജയൻ

പിറന്നാൾ ദിനം മിസ് ചെയ്ത നയൻതാര അമൃതയ്ക്ക് പിന്നീടൊരു സ്‌പെഷ്യ ഗിഫ്റ്റ് നൽകി. ഇക്കാര്യം അമൃത തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചത്. പിറന്നാൾദിന സമ്മാനം നൽകിയ നയൻതാരയോട് നന്ദി പറഞ്ഞ അമൃത, താൻ ഇതൊരിക്കലും മറക്കില്ലെന്നും എഴുതിയിട്ടുണ്ട്. വാച്ച് ആണ് പിറന്നാൾദിന സമ്മാനമായി അമൃതയ്ക്ക് നയൻതാര സമ്മാനിച്ചത്. ഇതിന്റെ ചിത്രവും ഒപ്പം ഷൂട്ടിങ്ങിനിടയിൽനിന്നുള്ളൊരു ചിത്രവും അമൃത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

bigil, nayanthara, ie malayalam

bigil, nayanthara, ie malayalam

bigil, nayanthara, ie malayalam

ഹിറ്റ് ചിത്രങ്ങളായ തെറിക്കും മെര്‍സലിനും ശേഷം വിജയ്‌യും ആറ്റ്‌ലിയും ഒരുമിച്ച ചിത്രമായിരുന്നു ‘ബിഗിൽ’. റിലീസ് ചെയ്ത് മൂന്നു ദിവസം കൊണ്ട് 100 കോടി രൂപ ബോക്സ് ഓഫീസിൽ നിന്നും ചിത്രം നേടിയെടുത്തു എന്നാണ് റിപ്പോർട്ട്. ചെന്നൈ ബോക്സ് ഓഫീസിൽ നിന്നും ഏറ്റവും ഉയർന്ന ഓപ്പണിംഗ് ഡേ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് ‘ബിഗിൽ’. രജനീകാന്തിന്റെ ‘2.0’, വിജയ് തന്നെ നായകനായ ‘സർക്കാർ’ എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bigil girl receives surprise from nayanthara

Next Story
ഷാരൂഖ് ഖാൻ 54ന്റെ ചെറുപ്പത്തിൽ; ‘മന്നത്തി’ന് മുമ്പിൽ പാതിരാത്രി ആയിരങ്ങൾShah Rukh Khan, ഷാരൂഖ് ഖാൻ, Happy b'day shah rukh khan, ഹാപ്പി ബർത്ത് ഡേ ഷാരൂഖ് ഖാൻ, happy b'day srk, ഹാപ്പി ബർത്ത് ഡേ എസ്ആർകെ, mannat, മന്നത്ത്, ആരാധകർ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com