/indian-express-malayalam/media/media_files/2026/01/10/robin-radhakrishnan-bjp-2026-01-10-11-31-32.jpg)
കേരളത്തിന്റെ രാഷ്ട്രീയ ഗോദയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഒരു 'താരപ്പോരാട്ടത്തിന്' വേദിയാകുമോ? സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തിന് പിന്നാലെ, സെലിബ്രിറ്റി പരിവേഷമുള്ള മുഖങ്ങളെ അണിനിരത്തി വോട്ട് ബാങ്ക് വിപുലീകരിക്കാനുള്ള നീക്കത്തിലാണ് മുന്നണികൾ.
ബിഗ് ബോസ് മലയാളം സീസൺ 4-ലൂടെ തരംഗമായി മാറിയ ഡോ. റോബിൻ രാധാകൃഷ്ണനും, 'മാളികപ്പുറം, മാർക്കോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളായേക്കുമെന്ന് റിപ്പോർട്ട്.
Also Read: Pennu Case Review: തമാശകളും ചിരിയും കൈകോർക്കുന്ന ക്ലീൻ കോമഡി; ‘പെണ്ണ് കേസ്’റിവ്യൂ
കൊല്ലത്ത് 'മച്ചാൻ' ഇറങ്ങുമോ?
സോഷ്യൽ മീഡിയയിൽ വലിയ ആരാധകവൃന്ദമുള്ള റോബിൻ രാധാകൃഷ്ണനെ കൊല്ലം മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ബിഗ് ബോസിന് മുൻപ് തന്നെ 'ഡോക്ടർ മച്ചാൻ' എന്ന പേരിൽ യുവാക്കൾക്കിടയിൽ സ്വാധീനമുള്ള റോബിന്റെ ഇമേജ് വോട്ടാക്കി മാറ്റാൻ കഴിയുമെന്ന് പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നു. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായിരുന്ന റോബിൻ, ഇടക്കാലത്ത് സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
Also Read: Kalamkaval OTT: കളങ്കാവൽ ഒടിടിയിലേക്ക്; തീയതി പുറത്ത്; ചിത്രം എവിടെ കാണാം?
പാലക്കാട് ഉണ്ണി മുകുന്ദൻ തരംഗമാകുമോ?
കഴിഞ്ഞ കുറച്ചു കാലമായി ബിജെപി വേദികളിലും മറ്റും സജീവ സാന്നിധ്യമായ ഉണ്ണി മുകുന്ദൻ പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന റിപ്പോർട്ടുകൾക്ക് വലിയ രാഷ്ട്രീയ പ്രസക്തിയുണ്ട്. ഉണ്ണി മുകുന്ദന്റെ ജനപ്രീതിയും സാന്നിധ്യവും അവിടെ വിജയസാധ്യത വർദ്ധിപ്പിക്കുമെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ.
/filters:format(webp)/indian-express-malayalam/media/media_files/2025/09/22/unni-mukundan-reliance-entertainment-2025-09-22-16-13-21.jpg)
സുരേഷ് ഗോപി തൃശൂരിൽ നേടിയ ചരിത്രപരമായ വിജയത്തിന് പിന്നാലെ, കേരളത്തിൽ ജനപ്രിയ മുഖങ്ങളെ അണിനിരത്തി വോട്ട് വിഹിതം വർദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി എന്നും റിപ്പോർട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള റോബിൻ രാധാകൃഷ്ണനെപ്പോലെയുള്ള താരങ്ങൾ യുവവോട്ടർമാരെ ആകർഷിക്കാൻ സഹായിച്ചേക്കാം. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽ നിന്ന് മാറി നിൽക്കുന്ന യുവാക്കളുടെ വോട്ടുകൾ തങ്ങളിലേക്ക് എത്തിക്കാൻ ഇവർക്ക് സാധിക്കുമെന്നാണ് പാർട്ടികളുടെ പ്രതീക്ഷ.
തിരുവനന്തപുരം സ്വദേശിയായ റോബിൻ ഡോക്ടർ എന്ന നിലയിലും ഇൻഫ്ലുവൻസർ എന്ന നിലയിലുമാണ് ശ്രദ്ധേയനായത്. റോബിന്റെ ഭാര്യ ആരതി പൊടിയും സോഷ്യൽ മീഡിയയ്ക്ക് പരിചിതമായ മുഖമാണ്.
എങ്കിലും, ഈ റിപ്പോർട്ടുകളോട് റോബിൻ രാധാകൃഷ്ണനോ ഉണ്ണി മുകുന്ദനോ ബിജെപി ഔദ്യോഗിക വക്താക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതോടെ മാത്രമേ ഈ 'താരപ്പോരാട്ടത്തിൽ' എത്രത്തോളം സത്യമുണ്ടെന്ന് വ്യക്തമാകൂ.
Also Read: ഓസ്ട്രേലിയയിൽ അവധി ആഘോഷിച്ച് കാവ്യ മാധവൻ; ചിത്രങ്ങൾ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us