scorecardresearch

അനുമോൾക്ക് 65 ലക്ഷം; മറ്റു ഫൈനലിസ്റ്റുകൾക്ക് എത്ര കിട്ടി? പ്രതിഫലകണക്കുകൾ ഇങ്ങനെ: Bigg Boss Malayalam 7

Bigg Boss Malayalam Season 7 Grand Finale, The Finalists Total Earnings: ബിഗ് ബോസ് വീട്ടിൽ 100 ദിവസം പിന്നിടുമ്പോൾ ഫൈനലിസ്റ്റുകൾക്ക് ലഭിക്കുന്ന പ്രതിഫലമെത്ര?

Bigg Boss Malayalam Season 7 Grand Finale, The Finalists Total Earnings: ബിഗ് ബോസ് വീട്ടിൽ 100 ദിവസം പിന്നിടുമ്പോൾ ഫൈനലിസ്റ്റുകൾക്ക് ലഭിക്കുന്ന പ്രതിഫലമെത്ര?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Season 7 Grand Finale The Finalists Total Earnings

Bigg Boss malayalam Season 7 Finalists Total Earnings: ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ആവേശോജ്ജ്വലമായ യാത്ര നവംബർ മൂന്നിന്  അവസാനിക്കുകയാണ്. 24 മത്സരാർത്ഥികൾ പങ്കെടുത്ത ഈ സീസൺ അതിന്റെ ഗ്രാൻഡ് ഫിനാലെയിലേക്ക് അടുക്കുമ്പോൾ ഇപ്പോൾ അഞ്ച് മത്സരാർത്ഥികളാണ്  വീടിനകത്ത് ശേഷിക്കുന്നത്.

Advertisment

അനീഷ്, അനുമോൾ, അക്ബർ, നെവിൻ, ഷാനവാസ് എന്നിവരടങ്ങുന്ന അഞ്ച് ഫൈനലിസ്റ്റുകൾ 100 ദിവസത്തെ ഈ യാത്ര വിജയകരമായി പൂർത്തിയാക്കി. ഈ അഞ്ചുപേരിൽ ആരാവും ടൈറ്റിൽ വിന്നർ എന്ന​ ആകാംക്ഷയിൽ നിൽക്കുമ്പോഴും, മത്സരബുദ്ധിയോടെ, പ്രശ്നങ്ങളെയെല്ലാം അതിജീവിച്ച് 100 ദിവസങ്ങൾ ബിഗ് ബോസ് വീടിനകത്ത് പൂർത്തിയാക്കാൻ കഴിഞ്ഞു​ എന്നത് ഓരോരുത്തരെ സംബന്ധിച്ചും അഭിമാനകരമായ കാര്യമാണ്. 

വിജയിക്കുള്ള സമ്മാനത്തുക: കിട്ടുന്നതും കുറയുന്നതും

ബിഗ് ബോസ് വിജയിക്ക് പ്രഖ്യാപിച്ചിരുന്ന സമ്മാനത്തുക 50 ലക്ഷം രൂപയാണ്. എന്നാൽ, ഈ സീസണിലെ ചില ടാസ്‌കുകളും നിയമങ്ങളും സമ്മാനത്തുകയിൽ കുറവ് വരുത്തിയിട്ടുണ്ട്. 'മണിബോക്സ്' ടാസ്കിന് പകരം ഇത്തവണ അവതരിപ്പിച്ച ബിഗ് ബാങ്ക് വീക്ക് ടാസ്കുകളിലൂടെ മത്സരാർത്ഥികൾ നേടിയ തുക അത്രയും ഗ്രാൻഡ് പ്രൈസിൽ നിന്നാണ് കുറയുന്നത്.  ഈ കുറവുകൾക്ക് ശേഷം ഒന്നാം സമ്മാനം നേടുന്ന മത്സരാർത്ഥിക്ക് ലഭിക്കുക  45.25 ലക്ഷം രൂപയാണ്. കൂടാതെ, സമ്മാനത്തുകയ്ക്ക് നികുതിയും (30% വരെ) ബാധകമാകും. ഇതിനുപുറമെ, സ്പോൺസർമാർ പ്രഖ്യാപിക്കുന്ന കാറുകളും മറ്റ് സർപ്രൈസ് സമ്മാനങ്ങളും വിജയിയെ കാത്തിരിക്കുന്നുണ്ടാവും.

Also Read:  അനുമോൾ ഡേർട്ടി ഗെയിം ആണ് കളിക്കുന്നത്: സാബുമോൻ, Bigg Boss Malayalam 7

Advertisment

ഫൈനലിസ്റ്റുകളുടെ പ്രതിഫലം: അനുമോൾ ഒന്നാമത്

മത്സരാർത്ഥിയുടെ മുൻപ് ലഭിച്ച പ്രശസ്തി, സെലിബ്രിറ്റി പദവി, ഒപ്പിട്ട കരാർ എന്നിവയെ ആശ്രയിച്ചാണ് പ്രതിദിന പ്രതിഫലം നിശ്ചയിക്കുന്നത്. 100 ദിവസം വീട്ടിൽ പൂർത്തിയാക്കിയപ്പോൾ മത്സരാർത്ഥികൾ സാമ്പത്തികമായി എത്രത്തോളം നേട്ടമുണ്ടാക്കി? ഓരോ ഫൈനലിസ്റ്റും നേടിയ പ്രതിഫലത്തിന്റെ ഏകദേശ കണക്കുകൾ പരിശോധിക്കാം. കൂട്ടത്തിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന രണ്ടുപേർ അനുമോളും ഷാനവാസുമാണ്. ഏറ്റവും കുറവ് പ്രതിഫലം കൈപ്പറ്റുന്നയാൾ അനീഷും. 

Anumol 1

അനുമോൾ 

ഇത്തവണ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന മത്സരാർത്ഥി അനുമോളാണ്. ഒരു  ദിവസത്തിന് പ്രതിഫലമായി അനുമോൾക്ക് ലഭിക്കുന്നത്  65,000 രൂപയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, ബിഗ് ബോസ് വീട്ടിൽ നൂറു ദിവസങ്ങൾ പൂർത്തിയാക്കി ഇറങ്ങുമ്പോൾ പ്രതിഫലമായി മാത്രം അനുമോളുടെ കയ്യിലെത്തുക 65 ലക്ഷം രൂപയാണ്.  

Shanavas BBM7 Day 1

ഷാനവാസ് ഷാനു

കുങ്കുമപ്പൂവ് എന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ഷാനവാസ്. പ്രതിദിനം 35,000 രൂപയാണ് ഷാനവാസിന് പ്രതിഫലമായി ബിഗ് ബോസിൽ നിന്നും ലഭിക്കുന്നത് എന്നാണ് റിപ്പോർട്ട്.  റിപ്പോർട്ടുകൾ അനുസരിച്ച്, ബിഗ് ബോസ് വീട്ടിൽ നൂറു ദിവസങ്ങൾ പൂർത്തിയാക്കി ഇറങ്ങുമ്പോൾ പ്രതിഫലമായി ഷാനവാസിന്റെ കയ്യിലെത്തുക 35 ലക്ഷം രൂപയാണ്. 

Bigg Boss Malayalam Season 7 Akbar
Photograph: (Source: Facebook)

Also Read:  മണി ടാസ്കിൽ ആദില സ്വയം എവിക്ട് ആകണമായിരുന്നു; ആ മണ്ടത്തരം നൂറയ്ക്കും വിനയായി? Bigg Boss Malayalam Season 7

അക്ബർ ഖാൻ

വിവിധ റിപ്പോർട്ടുകൾ പ്രകാരം, ഒരു  ദിവസത്തിന് പ്രതിഫലമായി അക്ബറിനു  ലഭിക്കുന്നത് 5,000 രൂപയാണ്. ഈ കണക്കുകൾ ശരിയെങ്കിൽ, 500,000 ലക്ഷം രൂപയോളമാണ് നൂറുദിവസം പിന്നിടുമ്പോൾ അക്ബറിനു ലഭിക്കുക. 

Bigg Boss Malayalam Season 7 contestant Nevin

നെവിൻ

അക്ബറിനു സമാനമായ പ്രതിഫലം തന്നെയാണ് നെവിനും കൈപ്പറ്റുന്നത് എന്നു റിപ്പോർട്ടുകളുണ്ട്. നെവിനും ഒരു  ദിവസത്തെ പ്രതിഫലമായി 5,000 രൂപയ്ക്ക് അടുത്ത് ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. അഞ്ചു ലക്ഷം രൂപയോളം നെവിനും തന്റെ ബിഗ് ബോസ് യാത്രയ്ക്ക് ഒടുവിൽ കൈകളിലെത്തും. 

Also Read: നീ ഒരുപാട് സഹിച്ചു, ഇതെല്ലാം ജീവിതത്തിന്റെ ഭാഗമായി കരുതുക: അനുമോളോട് അഭിഷേക്, Bigg Boss Malayalam 7

Bigg Boss Malayalam Season 7 Aneesh
Photograph: (Source: Facebook)

അനീഷ്

കോമണർ വിഭാഗത്തിൽ ഷോയിലേക്ക് എത്തിയ അനീഷിന് സെലിബ്രിറ്റി മത്സരാർത്ഥികളെപ്പോലെ വലിയ പ്രതിഫലം ലഭിക്കാൻ സാധ്യതയില്ല. ബിഗ് ബോസ് മത്സരാർത്ഥികളുടെ അടിസ്ഥാന വേതനമായ  3,500 മുതൽ  5,000 വരെയായിരിക്കും അദ്ദേഹത്തിന്റെ പ്രതിദിന ശമ്പളം. എങ്കിലും, ഷോയിൽ 100 ദിവസം പൂർത്തിയാക്കി പുറത്തിറങ്ങുന്നത് ഒരു സെലിബ്രിറ്റി പദവിയോടെയാണ് എന്ന വലിയ നേട്ടം അനീഷിനുണ്ട്.

Also Read: നൂറ ബിഗ് ബോസിൽ നിന്ന് പുറത്ത്; ഫൈനൽ 5 കണ്ടസ്റ്റൻസ് ഇവർ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: