scorecardresearch

റോബിൻ നായകനാവുന്നു; ആശംസകളുമായി മോഹൻലാൽ

മഹേഷിന്റെ പ്രതികാരം, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമിക്കുന്നത്

മഹേഷിന്റെ പ്രതികാരം, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമിക്കുന്നത്

author-image
Entertainment Desk
New Update
Robin Radhakrishnan, Dr. Robin, Bigg Boss 4

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സിനിമയിലേക്ക്. റോബിൻ നായകനാവുന്ന ചിത്രം നിർമ്മിക്കുന്നത് മഹേഷിന്റെ പ്രതികാരം, നാരദൻ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ആർക്കറിയാം തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ സന്തോഷ് ടി കുരുവിളയാണ്. മോഹൻലാലും റോബിന് ആശംസകൾ നേർന്നുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Advertisment

കഴിഞ്ഞ ദിവസം സന്തോഷ് ടി കുരുവിളയുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞതിന്റെ സന്തോഷവും റോബിൻ പങ്കുവച്ചിരുന്നു.

Advertisment

ഡോ.മച്ചാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെട്ട റോബിന് ബിഗ് ബോസ് ഷോയിൽ എത്തിയതോടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കാനായി. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുമ്പോൾ ആണ് റോബിൻ ബിഗ് ബോസിലേക്ക് എത്തിയത്. കൗമുദി ടീവിയിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന പരമ്പരയും ഏറെ ജനപ്രീതി നേടിയതാണ്.

ഷോയിൽ ആദ്യം മുതൽ നിറസാന്നിധ്യമായി നിന്നെങ്കിലും സഹമത്സരാർത്ഥി റിയാസിനെ ശാരീരികമായി ആക്രമിച്ചതിനെ തുടർന്നാണ് റോബിൻ ഷോയിൽ നിന്നും ഔട്ടായത്.

Mohanlal Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: