Big Boss Malayalam House: നൂറുദിവസത്തെ ആവേശം നിറഞ്ഞ മത്സരത്തിനു ശേഷം ബിഗ് ബോസ് മലയാളത്തിന്റെ കിരീടം ചൂടിയത് സാബുമോനായിരുന്നു. ഒന്നേമുക്കാല്‍ കോടി വോട്ടുകളോടെയാണ് സാബു വിജയിയായത്. പരിപാടി അവസാനിച്ച് ബിഗ് ബോസ് മത്സരാര്‍ത്ഥികളെല്ലാം മുംബയില്‍ നിന്ന് തിരിച്ചെത്തി. എയര്‍പോര്‍ട്ടില്‍ നിന്നും വന്ന ഫെയ്‌സ്ബുക്ക് ലൈവില്‍ രഞ്ജിനി പറഞ്ഞത് സാബുവിന്റെ വിജയം തങ്ങളുടെയെല്ലാം വിജയം പോലെയാണ് എന്നായിരുന്നു.

രഞ്ജിനിയ്‌ക്കൊപ്പം അര്‍ച്ചന, ദിയ എന്നിവരും ലൈവില്‍ വന്നിരുന്നു. പരിപാടിയിലെ ഏറ്റവും അര്‍തയുള്ള മത്സരാര്‍ത്ഥി സാബുവായിരുന്നു. അദ്ദേഹത്തിന്റെ വിജയം എല്ലാവരേയും ഒരുപാട് സന്തോഷിപ്പിക്കുന്നുണ്ട്. അദ്ദേഹത്തെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് മൂവരും പറഞ്ഞു.

രഞ്ജിനി ആര്‍മിക്കും അര്‍ച്ചന ആര്‍മിക്കും ദിയാ കുട്ടൂസ് ഫാന്‍സിനും നന്ദിയുണ്ടെന്നും ഇവര്‍ പറഞ്ഞു. ഇവരുടെ കൂടെ സപ്പോര്‍ട്ട് കൊണ്ടാണ് സാബു വിജയിച്ചത്. സാബുവിന് ഏറ്റവും വലിയ പിന്തുണയായി നിന്നത് അദ്ദേഹത്തിന്റെ കുടുംബമാണെന്നും രഞ്ജിനിയും ദിയയും അര്‍ച്ചനും പറഞ്ഞു.

ലൈവില്‍ ആരാധകരുടെ ചോദ്യങ്ങല്‍ക്കും രഞ്ജിനി മറുപടി പറഞ്ഞു. സാബു ഇനിയും അലമ്പ് കാണിച്ചാല്‍ എന്തുചെയ്യുമെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ അലമ്പിയാല്‍ നമുക്ക് തിരിച്ചും അലമ്പാം എന്നാണ് രഞ്ജിനി മറുപടി പറഞ്ഞത്. തരികിട സാബുവായി ബിഗ് ബോസിലെത്തിയ അദ്ദേഹം സാബുമോനായും സാബുച്ചേട്ടനായും സാബുക്കുട്ടനായുമൊക്കെയാണ് തിരിച്ചു പോകുന്നതെന്ന് രഞ്ജിനി പറഞ്ഞു.

സാബുവിനെ പോലെ വളരെ ശക്തയായൊരു മത്സാര്‍ത്ഥിയായിരുന്നു പേളിയെന്നും മത്സരം വളരെ കടുത്തതായിരുന്നുവെന്നും രഞ്ജിനി പറഞ്ഞു. രഞ്ജിനി വിജയിയാകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ഒരു ആരാധകന്‍ പറഞ്ഞപ്പോള്‍ അതു സാരമില്ല, സാബുച്ചേട്ടനാണ് ഏറ്റവുമധികം അര്‍ഹിച്ച മത്സരാര്‍ത്ഥി എന്നായിരുന്നു രഞ്ജിനിയുടെ മറുപടി.

പതിനാറ് മത്സരാര്‍ത്ഥികളുമായാണ് ബിഗ് ബോസ് ആരംഭിച്ചത്. അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് അഞ്ചുപേരായിരുന്നു. സാബു, ഷിയാസ്, പേളി, ശ്രീനിഷ്, സുരേഷ് എന്നിവരായിരുന്നു അഞ്ചുപേര്‍. ഇന്നലെ നടന്ന ഫിനാലെ മത്സരം കാണാനായി ബിഗ് ബോസിലെ പഴയ മത്സരാര്‍ത്ഥികളെല്ലാം തന്നെ എത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ