മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പ്രൊമോ പുറത്തുവിട്ടു. ഹിന്ദി, ബംഗാളി, മറാത്തി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ വിജയം നേടിയശേഷമാണ് ബിഗ് ബോസ് മലയാളത്തിലേക്കും എത്തുന്നത്. മലയാളം ഷോയിൽ മോഹൻലാലാണ് അവതാരകൻ. തമിഴിൽ കമൽഹാസൻ ആണ് ബിഗ് ബോസ് അവതരിപ്പിക്കുന്നത്.

ജൂൺ 24 മുതൽ ഏഷ്യാനെറ്റ് ചാനലിലാണ് ബിഗ് ബോസ് ഷോ സംപ്രേക്ഷണം ചെയ്യുക. അമൃത ടിവിയിൽ ലാൽ സലാം എന്ന ഷോ അവതരിപ്പിച്ച് മോഹൻലാൽ ആരാധകരുടെ കൈയ്യടി നേടിയിരുന്നു. ഇതിനുശേഷം വീണ്ടും മലയാളികളുടെ പ്രിയ ലാലേട്ടൻ അവതാരകന്റെ വേഷം അണിയുകയാണ്. ബിഗ് ബോസ് മോഹൻലാൽ ഹിറ്റാക്കി മാറ്റുമെന്ന് ആരാധകർക്ക് ഉറപ്പാണ്.

16 സെലിബ്രിറ്റികളാണ് മൽസരത്തിൽ പങ്കെടുക്കുക. ബിഗ് ബോസ് ഹൗസിൽ 100 ദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഇവർ താമസിക്കും. അവസാനം മൽസരത്തിൽ ഒരാളെ വിജയിയായി തിരഞ്ഞെടുക്കും. മൂന്നു സീസണുകളിലായി മൂന്നു വർഷം ഷോയുണ്ടാകും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ