നൂറുദിവസത്തെ വാശിയേറിയ മത്സരത്തിനൊടുവില്‍ ബിഗ് ബോസ് മലയാളം അവസാനിച്ചപ്പോള്‍ പ്രേക്ഷകര്‍ മാത്രമല്ല, മത്സരാര്‍ത്ഥികളും പരസ്പരം മിസ്സ് ചെയ്തു തുടങ്ങി. പ്രത്യേകിച്ച് ബിഗ് ബോസിലെ പ്രണയ ജോഡികളായ പേളി മാണിയും ശ്രീനിഷും.

രണ്ടുപേരും കഴിഞ്ഞദിവസം തങ്ങളുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിന്റെ തെളിവാണ്. നൂറുദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയെന്നു പറഞ്ഞുകൊണ്ടാണ് പേളി ശ്രീനിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ചുരുളമ്മേ എവിടെയാ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ശ്രീനിയുടെ പോസ്റ്റ്. പേളിഷ്, മിസ്സിങ് യൂ എന്നിങ്ങനെ ഹാഷ്ടാഗുകളുമുണ്ടായിരുന്നു പോസ്റ്റുകൾ.

ഇരുവരുടേയും പ്രണയം സത്യസന്ധമായിരുന്നോ അതോ ഗെയിമിന്റെ ഭാഗമായിരുന്നോ എതായിരുന്നു പ്രേക്ഷകരുടെ ഏറ്റവും വലിയ സംശയം. എന്നാല്‍ തങ്ങള്‍ യഥാര്‍ത്ഥത്തില്‍ പ്രണയത്തിലാണെന്ന് ഇരുവരും തുറന്നു പറഞ്ഞു.

ബിഗ് ബോസ് ഫിനാലെ ദിവസം വിജയിയായ സാബുവിനോട് തനിക്കും ശ്രീനിക്കും വേണ്ടി വീട്ടില്‍ വന്ന് സംസാരിക്കണമെന്നും വീട്ടുകാരെ പറഞ്ഞ് മനസിലാക്കണമെന്നും പേളി പറഞ്ഞിരുന്നു. താന്‍ സഹായിക്കാമെന്ന് സാബുവും പറഞ്ഞു.

പേളി ആര്‍മിക്കും ശ്രീനിഷ് ആര്‍മിക്കും പുറമേ ഇപ്പോള്‍ പേളിഷ് ആര്‍മിയുമുണ്ട് സോഷ്യല്‍ മീഡിയയില്‍. ഇരുവരുടേയും ആരാധകര്‍ ചേര്‍ന്നാണ് പേളിഷ് ആര്‍മി ഉണ്ടാക്കിയത്. പേളിഷ് എന്ന ഹാഷ്ടാഗുകളോടെയാണ് ആരാധകര്‍ ഇപ്പോള്‍ പേളിയുടേയും ശ്രീനിഷിന്റേയും ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook