Bigg Boss Malayalam Contestants List, Host Name, Start Date: കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ‘ബിഗ് ബോസ്’ റിയാലിറ്റി ഷോ തുടങ്ങി. പരിപാടിയില്‍ പങ്കെടുക്കുന്ന ആ പതിനാറ് മത്സരാര്‍ത്ഥികള്‍ ആരെല്ലാമെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഇത്രയും നാള്‍ പ്രേക്ഷകര്‍. അഭിനേതാക്കളും അവതാരകരുമെല്ലാം ഈ കൂട്ടത്തിലുണ്ട്. ഒടുവില്‍ ഔദ്യോഗികമായി മോഹന്‍ലാല്‍ തന്നെ അവരെ പരിചയപ്പെടുത്തിയിരിക്കുന്നു.

ശ്വേതാ മേനോന്‍

ശ്വേതാ മേനോൻ

ജോമോന്‍ സംവിധാനം ചെയ്‌ത ‘അനശ്വരം’ എന്ന ചിത്രത്തിലൂടെയാണ് ശ്വേതാ മേനോന്‍ മലയാളത്തിലെത്തിയത്. അതിനു മുന്‍പ് മോഡലിങ്ങിലൂടെ ശ്രദ്ധേയയായ ശ്വേത നിരവധി സൗന്ദര്യമൽസരങ്ങളിലും ഫാഷന്‍ ഷോകളിലും പങ്കെടുത്തു. 1994 ല്‍ മിസ് ഇന്ത്യ മൽസരത്തില്‍ പങ്കെടുത്ത ശ്വേത ഐശ്വര്യ റായ്, സുസ്‌മിത സെന്‍ എന്നിവര്‍ക്ക് പിന്നില്‍ മൂന്നാമതായി. പിന്നീട് ബോളിവുഡില്‍ അരങ്ങേറിയ ശ്വേത മേനോന്‍ ‘അശോക’, ‘കോര്‍പറേറ്റ്’, ‘മക്ള്‍ബൂല്‍’ എന്നീ ഹിന്ദി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തു. ‘പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിലെ അഭിനയം ശ്വേതയെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയാക്കി.

ദീപന്‍ മുരളി

ദീപൻ

നിരവധി സീരിയലിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് ദീപന്‍ മുരളി. ‘പരിണയം,’ ‘നിറക്കൂട്ട്,’ ‘ഇവള്‍ യമുന,’ ‘സ്ത്രീധനം’ തുടങ്ങിയ സീരിയലുകളിലൂടെയാണ് ദീപന്‍ മുരളി ശ്രദ്ധേയനായത്.

ശ്രീലക്ഷ്‌മി ജഗതി ശ്രീകുമാര്‍

ശ്രീലക്ഷ്‌മി ജഗതി

മലയാളത്തിലെ പ്രശസ്‌ത നടന്‍ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്‌മി. അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ താരമാണ് ശ്രീലക്ഷ്‌മി.

അരിസ്റ്റോ സുരേഷ്

അരിസ്റ്റോ സുരേഷ്

‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയിലെ ”മുത്തേ… പൊന്നേ… പിണങ്ങല്ലേ…’ എന്ന ഗാനത്തിലൂടെയാണ് അരിസ്റ്റോ സുരേഷ് മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. നിരവധി പാട്ടുകള്‍ സ്വന്തമായി ട്യൂണ്‍ ചെയ്‌ത് പാടിയിട്ടുള്ള ഇദ്ദേഹം അഭിനയരംഗത്തും സജീവമാണ്.

ഹിമാ ശങ്കര്‍

ഹിമാ ശങ്കർ

നാടകങ്ങളിലും സിനിമയിലും സജീവമായ അഭിനേത്രിയാണ് ഹിമാ ശങ്കര്‍. അടുത്തിടെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ഹിമ നടത്തിയ തുറന്നു പറച്ചില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ശ്രീനിഷ് അരവിന്ദ്

പ്രണയം, അമ്മുവിന്റെ അമ്മ എന്നീ സീരിയലുകളിലൂടെ പ്രശസ്‌തനായ ശ്രീനിഷ് അരവിന്ദാണ് മറ്റൊരു മത്സരാര്‍ത്ഥി. ചെന്നൈ സ്വദേശിയാണ് ശ്രീനിഷ്‌

ദിയാ സന

ദിയാ സന

എൽജിബിടി ആക്‌ടിവിസ്റ്റാണ് ദിയാ സന. ഫെയ്സ്ബുക്കിലെ മാറു തുറക്കൽ സമയം ദിയയെ കൂടുതൽ ശ്രദ്ധേയയാക്കി.

അനൂപ് ചന്ദ്രൻ

അനൂപ് ചന്ദ്രൻ

ചലച്ചിത്രനടനും നാടക നടനുമാണ് അനൂപ് ചന്ദ്രൻ. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് അഭിനയം പഠിച്ചു. ‘അച്ചുവിന്റെ അമ്മ,’ ‘ബ്ലാക്ക്,’ ‘രസതന്ത്രം,’ ‘ക്ലാസ്മേറ്റ്സ്,’ ‘കറുത്ത പക്ഷികൾ,’ ‘വിനോദയാത്ര’ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് സജീവമായി.

അതിഥി റായ്

തെന്നിന്ത്യൻ നടിയാണ് അതിഥി റായ്. അന്യർക്ക് പ്രവേശനമില്ല എന്ന മലയാള ചിത്രമുൾപ്പെടെയുള്ള സിനിമകളിൽ അതിഥി അഭിനയിച്ചിട്ടുണ്ട്.

ബഷീർ ബഷി

മോഡലും സോഷ്യൽ മീഡിയയിലെ പ്രശസ്‌ത വ്യക്തിത്വവുമാണ് ബഷീർ ബഷി.

മനോജ് വർമ

വ്യവസായിയായ മനോജ് വർമയാണ് ബിഗ് ബോസ് മലയാളത്തിലെ മറ്റൊരു മത്സരാർത്ഥി.

പേളി മാണി

പേളി മാണി

വിവിധ മലയാളം ചാനലുകളിൽ വി ജെ/ ഡി ജെ ആയാണ് പേളി മാണി ശ്രദ്ധേയ ആയത്. ‘ദ ലാസ്റ്റ് സപ്പർ’ എന്ന സിനിമയിലാണ് ആദ്യമായി നായികാവേഷം ചെയ്യുന്നത്. ആ സിനിമയിൽ ഒരു അറബിക് ഗാനവും ആലപിച്ചു.

ഡേവിഡ് ജോൺ

നടൻ ഡേവിഡ് ജോണാണ് ബിഗ് ബോസിലെ മറ്റൊരു താരം. മമ്മൂട്ടി ചിത്രം മാസ്റ്റർ പീസിൽ ഡേവിഡ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്‌തിട്ടുണ്ട്. അഭിനയത്തിലേക്കെത്തും മുമ്പ്

സാബുമോൻ അബ്‌ദുസമദ്

തരികിട എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സാബു. റിയാലിറ്റി ഷോ, സിനിമ, സീരിയൽ എന്നിവയാണ് സാബുവിന്റെ പ്രധാന മേഖലകൾ.

അർച്ചന സുശീലൻ

അർച്ചന സുശീലൻ

സീരിയൽ, സിനിമ, മ്യൂസിക് ആൽബം എന്നിവയിലൂടെ പ്രശസ്‌തയാണ് അർച്ചന. കേരളത്തിനു പുറത്തു ജനിച്ചു വളർന്ന അർച്ചന മലയാളം ടെലിവിഷൻ പരിപാടികളിലൂടെയാണ് ഈ രംഗത്തേക്കെത്തുന്നത്.

രഞ്ജിനി ഹരിദാസ്

രഞ്ജിനി ഹരിദാസ്

മലയാളത്തിലെ പ്രമുഖ ടെലിവിഷൻ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ ‘ഐഡിയ സ്റ്റാർ സിംഗർ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനിയെ മലയാളികൾ അറിഞ്ഞു തുടങ്ങിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ