‘മാരി2’ എന്ന ചിത്രത്തിൽ സായ് പല്ലവിയും ധനുഷും ചേർന്ന് ആടിപാടി ഹിറ്റാക്കിയ ‘റൗഡി ബേബി’ എന്ന ഗാനത്തിന്റെ ടിക്ടോക്ക് വീഡിയോകളും ഡാൻസ് വീഡിയോകളുമൊക്കെയാണ് കുറച്ചുനാളായി സമൂഹമാധ്യമങ്ങളിലെ താരം. എവിടെയും ‘റൗഡി ബേബി’ തരംഗമാണ്. ഇപ്പോഴിതാ, വേറിട്ടൊരു ‘റൗഡി ബേബി’ വേർഷനുമായി എത്തിയിരിക്കുകയാണ് ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ പേളി മാണിയും ശ്രീനിഷ് അരവിന്ദും. എൻഗേജ്മെന്റ് വീഡിയോയിലാണ് ‘റൗഡി ബേബി’ പാട്ടിന് അനുസരിച്ച് ഇരുവരും ചുവടുവെയ്ക്കുന്നത്, ഒപ്പം കുടുംബാംഗങ്ങളുമുണ്ട്.

ബിഗ് ബോസ് മലയാളത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിൽ വിവാഹനിശ്ചയം നടന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ എൻഗേജ്മെന്റ് ഹൈലൈറ്റ് വീഡിയോയും എത്തിയിരിക്കുന്നത്.

ഇരുവരുടേയും പ്രണയം കപടമാണെന്നും പരിപാടിയുടെ വിജയത്തിനു വേണ്ടി പ്രേക്ഷകരെ പറ്റിയ്ക്കുകയാണെന്നുമെല്ലാം ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ തുടങ്ങിയ പ്രണയം പുറത്തും തുടരുമെന്ന് ഇരുവരും അറിയിച്ചിരുന്നു. ഇരുവരും ആദ്യം മുതല്‍ പറയുന്ന ഒരേയൊരു പ്രശ്നം വീട്ടുകാരുടെ സമ്മതമാണ്. പ്രണയവിവരം തുറന്നു പറഞ്ഞതു മുതല്‍ പേളിയും ശ്രീനിഷും പങ്കുവച്ച പ്രധാന ആശങ്കയും വീട്ടുകാരുടെ ഇഷ്ടമായിരുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞ് ശരിയാക്കിത്തരണമെന്ന് പേളിയും ശ്രീനിഷും ബിഗ് ബോസ് അവതാരകനായ മോഹന്‍ലാലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പിന്നീട് കാര്യം അവതരിപ്പിച്ചെന്നും അമ്മ സമ്മതിച്ചെന്നും പേളി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. തന്റെ വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചതായി ശ്രീനിഷും അറിയിച്ചിരുന്നു.

Read More: ഒടുവില്‍ കാത്തിരുന്ന സര്‍പ്രൈസ് പുറത്തുവിട്ട് പേളിയും ശ്രീനിഷും

ഇരുവരും സ്ഥിരമായി സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ളി ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഇവര്‍ ചേര്‍ന്നഭിനയിച്ച മ്യൂസിക് ആല്‍ബവും പുറത്തു വിട്ടിരുന്നു. ഈ വര്‍ഷം വിവാഹ നിശ്ചയം ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook