scorecardresearch

Bigg Boss Malayalam Contestants List: മോഹന്‍ലാലിന്റെ 'ബിഗ്‌ ബോസി'ല്‍ ഇവരൊക്കെയോ?

Bigg Boss Malayalam Contestants List, Host Name, Start Date: 12 സെലിബ്രിറ്റികളാണ് മത്സരാർത്ഥികളായി എത്തുന്നത്.

Bigg Boss Malayalam Contestants List, Host Name, Start Date: 12 സെലിബ്രിറ്റികളാണ് മത്സരാർത്ഥികളായി എത്തുന്നത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Contestants List: മോഹന്‍ലാലിന്റെ 'ബിഗ്‌ ബോസി'ല്‍ ഇവരൊക്കെയോ?

Bigg Boss Malayalam Contestants List, Host Name, Start Date: മോഹന്‍ലാല്‍ അവതാരകനായെത്തുന്ന 'ബിഗ് ബോസ്' റിയാലിറ്റി ഷോ തുടങ്ങാന്‍ ഇനി അഞ്ചു ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അതിനു മുന്നോടിയായി മത്സരത്തിൽ പങ്കെടുക്കുന്നവരുടെ പേരുകള്‍ അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. അഭിനേതാക്കളും അവതാരകരുമെല്ലാമുണ്ട് ഈ കൂട്ടത്തിലുണ്ട്. ഇതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ലെങ്കിലും ചുവടെ പറയുന്നവർ പങ്കെടുത്തേക്കും എന്നാണ് അറിയാൻ കഴിയുന്നത്.

Advertisment

ശ്വേതാ മേനോന്‍

ജോമോൻ സംവിധാനം ചെയ്ത ‘അനശ്വരം’ എന്ന ചിത്രത്തിലൂടെയാണ് ശ്വേതാ മേനോന്‍ മലയാളത്തിലെത്തിയത്. അതിനു മുൻപ് മോഡലിംഗിലൂടെ ശ്രദ്ധേയയായ ശ്വേത നിരവധി സൌന്ദര്യമത്സരങ്ങളിലും ഫാഷൻ ഷോകളിലും പങ്കെടുത്തു. 1994 ൽ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത ശ്വേത ഐശ്വര്യാ റായ്, സുസ്മിത സെൻ എന്നിവർക്ക് പിന്നിൽ മൂന്നാമതായി. പിന്നീട് ബോളിവുഡിൽ അരങ്ങേറിയ ശ്വേത മേനോൻ ‘അശോക’, ‘കോർപറേറ്റ്’, ‘മൿബൂൽ’ എന്നീ ഹിന്ദി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ‘പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിലെ അഭിനയം ശ്വേതയെ നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹയാക്കി.

publive-image ശ്വേതാ മേനോൻ

അർച്ചന കവി

ലാൽ ജോസ് സം‌വിധാനം ചെയ്ത 'നീലത്താമര' എന്ന ചിത്രത്തിലൂടെയാണ്‌ അർച്ചന കവി ചലച്ചിത്ര രംഗത്തെത്തിയത്. പിന്നീട് 'മമ്മി ആൻഡ് മീ,' 'ബെസ്റ്റ് ഓഫ് ലക്ക്' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

publive-image അർച്ചന കവി

രഞ്ജിനി ഹരിദാസ്

മലയാളത്തിലെ  പ്രമുഖ ടെലിവിഷൻ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ 'ഐഡിയ സ്റ്റാർ സിംഗർ' എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനിയെ മലയാളികൾ അറിഞ്ഞു തുടങ്ങിയത്.

Advertisment

publive-image രഞ്ജിനി ഹരിദാസ്

അനൂപ് ചന്ദ്രൻ

ചലച്ചിത്രനടനും നാടക നടനുമാണ് അനൂപ് ചന്ദ്രൻ. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് അഭിനയം പഠിച്ചു. 'അച്ചുവിന്റെ അമ്മ,' 'ബ്ലാക്ക്,' 'രസതന്ത്രം,' 'ക്ലാസ്മേറ്റ്സ്,' 'കറുത്ത പക്ഷികൾ,' 'വിനോദയാത്ര' തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് സജീവമായി.

publive-image അനൂപ് ചന്ദ്രൻ

അർച്ചന സുശീലൻ

സീരിയൽ, സിനിമ, മ്യൂസിക് ആൽബം എന്നിവയിലൂടെ പ്രശസ്തയാണ് അർച്ചന. കേരളത്തിനു പുറത്തു ജനിച്ചു വളർന്ന അച്ചന മലയാളം ടെലിവിഷൻ പരിപാടികളിലൂടെയാണ് ഈ രംഗത്തേക്കെത്തുന്നത്

publive-image അർച്ചന സുശീലൻ

പേളി മാണി

വിവിധ മലയാളം ചാനലുകളിൽ വീ ജെ/ ഡി ജെ ആയാണ് പേളി മാണി ശ്രദ്ധേയ ആയത്. 'ദ ലാസ്റ്റ് സപ്പർ' എന്ന സിനിമയിലാണ് ആദ്യമായി നായികാവേഷം ചെയ്യുന്നത്. ആ സിനിമയിൽ ഒരു അറബിക് ഗാനവും ആലപിച്ചു.

publive-image പേളി മാണി

അരിസ്റ്റോ സുരേഷ്

'ആക്ഷൻ ഹീറോ ബിജു' എന്ന സിനിമയിലെ "മുത്തേ... പൊന്നേ... പിണങ്ങല്ലേ..." എന്ന ഗാനത്തിലൂടെയാണ് അരിസ്റ്റോ സുരേഷ് മലയാളികൾക്ക് സുപരിചിതനാകുന്നത്. നിരവധി പാട്ടുകൾ സ്വന്തമായി ട്യൂൺ ചെയ്ത് പാടിയിട്ടുള്ള ഇദ്ദേഹം അഭിനയരംഗത്തും സജീവമാണ്.

publive-image അരിസ്റ്റോ സുരേഷ്

ഹിമാ ശങ്കർ

നാടകങ്ങളിലും സിനിമയിലും സജീവമായ അഭിനേത്രിയാണ് ഹിമാ ശങ്കർ. അടുത്തിടെ കാസറ്റിംഗ് കൌച്ചിനെക്കുറിച്ച് ഹിമ നടത്തിയ തുറന്നു പറച്ചിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

publive-image ഹിമാ ശങ്കർ

ദീപൻ മുരളി

നിരവധി സീരിയലിലൂടെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ദീപന്‍ മുരളി. 'പരിണയം,'  'നിറക്കൂട്ട്,'  'ഇവള്‍ യമുന,'  'സ്ത്രീധനം' തുടങ്ങിയ സീരിയലുകളൂലൂടെയാണ് ദീപൻ മുരളി ശ്രദ്ധേയനായത്.

publive-image ദീപൻ മുരളി

ദിയ സന

എൽജിബിടി ആക്ടിവിസ്റ്റാണ് ദിയാ സന.

publive-image ദിയ സന

ശ്രീലക്ഷ്മി ജഗതി ശ്രീകുമാർ

മലയാളത്തിലെ പ്രശസ്ത നടൻ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി. അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ താരമാണ് ശ്രീലക്ഷ്മി.

publive-image ശ്രീലക്ഷ്മി ജഗതി ശ്രീകുമാർ

നേഹ സക്സേന

'കസബ'യില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച ഉത്തരേന്ത്യൻ താരമാണ് നേഹ സക്സേന. മോഹന്‍ലാലിന്റെ 'മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന ചിത്രത്തിലും നേഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

publive-image നേഹ സക്സേന

ഈ പേരുകള്‍ കൂടാതെ സൗഭാഗ്യ വെങ്കിടേഷ്, പ്രിയാ വാര്യര്‍, റിയാസ് ഖാന്‍, റിമി ടോമി, അഞ്ജലി അമീര്‍, ഗോവിന്ദ് പദ്മസൂര്യ, ശ്രീശാന്ത്‌, രമേശ്‌ പിഷാരടി, കന്നി കുസൃതി എന്നിവരും പരിഗണയില്‍ ഉണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജൂൺ 24നാണ് പരിപാടി ആരംഭിക്കുന്നത്. ഹിന്ദി, തമിഴ്, ബംഗാളി, കന്നഡ, തെലുങ്ക് ഭാഷകളിൽ സൂപ്പർ ഹിറ്റായതിനു ശേഷമാണ് 'ബിഗ് ബോസ്' മലയാളത്തിലേക്കെത്തുന്നത്. തമിഴിൽ കമൽഹാസനാണ് പരിപാടി അവതരിപ്പിക്കുന്നത്.

Mohanlal Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: