/indian-express-malayalam/media/media_files/2026/01/31/shiyas-kareem-2026-01-31-11-45-02.jpg)
ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലൂടെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥിയാണ് മോഡലും അഭിനേതാവുമായ ഷിയാസ് കരീം. തന്റെ ജീവിതത്തിലെ ഒരു സന്തോഷവാർത്ത ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് ഷിയാസ്.
Also Read: ഒരു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങുന്നത് 10 കോടി; ഈ കുട്ടി ഇന്നൊരു സൂപ്പർ സ്റ്റാറാണ്
തന്റെയും ഭാര്യ ദര്‍ഫയുടെയും ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി എത്തുന്നു എന്ന സന്തോഷമാണ് ഷിയാസ് പങ്കുവയ്ക്കുന്നത്. "അതെ, ഞങ്ങള്‍ മമ്മയും ഡാഡയും ആകാൻ പോകുന്നു. ഞങ്ങള്‍ പ്രെഗ്നന്റ് ആണ് എന്ന് വെളിപ്പെടുത്താനുള്ള സമയമായി. ഞങ്ങള്‍ പരസ്പരം ബേബീ എന്ന് വിളിക്കുന്നതില്‍ നിന്ന്, ഞങ്ങള്‍ക്കൊരു ബേബി എന്നതിലേക്ക് മാറുന്നു. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് വേണം'', ദര്‍ഫയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് ഷിയാസ് കുറിച്ചു.
Also Read: പൊതുവേദിയിൽ അതിഥിയായി കാവ്യ മാധവൻ, സിനിമയിലേക്ക് തിരികെ എത്തുമോ എന്ന് ആരാധകർ
Also Read: ഒടിടിയിൽ പുതിയ ചിത്രങ്ങൾ തിരയുന്നവരാണോ? കാണാം 5 പുത്തൻ ചിത്രങ്ങൾ
പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് മോഡലിംഗ് രംഗത്തു സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. ബള്‍ഗേറിയയില്‍ നടന്ന 'മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018'-ല്‍ ആദ്യ അഞ്ചു പേരില്‍ ഒരാളായും ഷിയാസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിറ്റ്നസിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായ ഷിയാസ് സ്വന്തമായി ജിമ്മും നടത്തുന്നുണ്ട്. സ്റ്റാര്‍ മാജിക് ഷോയിലൂടെയും ഏറെ സുപരിചിതനാണ് ഷിയാസ്.
Also Read: നവാസിന്റെ അവസാന ചിത്രം കാണാൻ മക്കൾക്കൊപ്പം രഹനയെത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us