scorecardresearch

ഒരു വണ്ടി നിറയെ ഗൃഹോപകരണങ്ങൾ അനീഷിന്റെ വീട്ടിലെത്തി; വാക്കു പാലിച്ച് സ്പോൺസർ

ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ഫസ്റ്റ് റണ്ണറപ്പായി മാറിയ അനീഷിന് ഷോയുടെ പ്രധാന സ്പോൺസർമാരിൽ ഒരാളായ മൈജി ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ ഗൃഹോപകരണങ്ങളും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു

ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ഫസ്റ്റ് റണ്ണറപ്പായി മാറിയ അനീഷിന് ഷോയുടെ പ്രധാന സ്പോൺസർമാരിൽ ഒരാളായ മൈജി ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ ഗൃഹോപകരണങ്ങളും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
aneesh bigg boss malayalam 7

ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ഫസ്റ്റ് റണ്ണറപ്പായി മാറിയ അനീഷിന് ഷോയുടെ പ്രധാന സ്പോൺസർമാരിൽ ഒരാളായ മൈജി ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ ഗൃഹോപകരണങ്ങളും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ, ഷോയ്ക്ക് പിന്നാലെ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് മൈജി.

Advertisment

Also Read: "എനിക്ക് പിആർ ഉണ്ടായിരുന്നില്ല; കണ്ടസ്റ്റൻസിന് എതിരെയല്ല ഞാൻ ഗെയിം കളിച്ചത്"

കഴിഞ്ഞ ദിവസം, അനീഷിന്റെ വീട്ടിലേക്ക് ആവശ്യമായ സകല ഗൃഹോപകരണ​ങ്ങളും മൈജി വീട്ടിൽ എത്തിച്ചിരിക്കുകയാണ്.  

"മൈജി എന്നെ എക്കാലത്തും സപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം ലഭിച്ചതിൽ സന്തോഷമുണ്ട്," എന്നാണ് സമ്മാനങ്ങൾ ഏറ്റുവാങ്ങി അനീഷ് പറഞ്ഞത്.

Also Read:  മറ്റ് സിനിമാക്കാരെ പോലെയല്ല; മാധവ് സുരേഷ് ബിഗ് ബോസ് മെറ്റീരിയൽ എന്ന് അഖിൽ മാരാർ

മുൻപ്, അനീഷിന് സർപ്രൈസ് സമ്മാനമായി മൈജി ഏകദേശം 2 ലക്ഷം രൂപ വിലമതിക്കുന്ന ഗ്യാലക്സി ഫോൾഡ് 7 (Galaxy Z fold 7 )  മൊബൈൽ ഫോണും  നൽകിയിരുന്നു. 

ബിഗ് ബോസിന്റെ പ്രധാന സ്പോൺസറായ കോൺഫിഡന്റ് ഗ്രൂപ്പും 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് അനീഷിനു നൽകിയിരുന്നു. ഷോ കഴിഞ്ഞതിനു പിന്നാലെ സർപ്രൈസ് സമ്മാനമായിട്ടാണ് കോൺഫിഡൻസ് ഗ്രൂപ്പ് അനീഷിന് 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചത്.  കോഴിക്കോട് എത്തിയ​ അനീഷ്  കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെയുടെ കയ്യിൽ നിന്നും നേരിട്ട് 10 ലക്ഷത്തിന്റെ ചെക്ക് ഏറ്റുവാങ്ങുകയായിരുന്നു. 

Also Read: ആരാണെന്ന് മനസിലായോ? സാരിയുടുത്ത് ഡാൻസ് കളിച്ച് നെവിൻ

ഒരു സാധാരണക്കാരനായി ഷോയിലേക്ക് എത്തിയ അനീഷിന്റെ ജീവിതം അടിമുടി മാറിയിരിക്കുകയാണ്.  പ്രശസ്തിയും ജനസമ്മതിയും വഴി പുതിയ അവസരങ്ങളും വാതിലുകളും അനീഷിനെ കാത്തിരിക്കുകയാണ്. 

Also Read: ബിഗ് ബോസിന് ശേഷം ശരീര ഭാരം 49 കിലോയായി; പിആറിന് 16 ലക്ഷം എന്നല്ല, 15 എന്നാണ് പറഞ്ഞത്: അനുമോൾ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: