scorecardresearch

എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക; 10 ലക്ഷത്തിന്റെ ചെക്ക് ഏറ്റുവാങ്ങി അനീഷ്

Bigg Boss Aneesh | കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയ​ അനീഷ്  കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെയുടെ കയ്യിൽ നിന്നും 10 ലക്ഷത്തിന്റെ ചെക്ക് ഏറ്റുവാങ്ങി

Bigg Boss Aneesh | കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയ​ അനീഷ്  കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെയുടെ കയ്യിൽ നിന്നും 10 ലക്ഷത്തിന്റെ ചെക്ക് ഏറ്റുവാങ്ങി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam 7 Runner-Up Aneesh  10 lakhs

ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ടൈറ്റിൽ ട്രോഫി അനുമോൾക്ക് സ്വന്തമായെങ്കിലും, ഷോയുടെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട അധ്യായമാണ് അനീഷിന്റെ യാത്ര.  ആദ്യമായി ഫിനാലെയിൽ എത്തുകയും ഫസ്റ്റ് റണ്ണറപ്പ് ആകുകയും ചെയ്ത 'കോമണർ' എന്ന റെക്കോർഡ് കൂടിയാണ് അനീഷ് സ്വന്തമാക്കിയത്. ലക്ഷകണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയാണ് അനീഷ് ബിഗ് ബോസിൽ നിന്നും മടങ്ങിയത്. 

Advertisment

Also Read: ബിഗ് ബോസ് റിവ്യൂ ചെയ്ത് നാലുമാസം കൊണ്ട് നേടിയത്; യൂട്യൂബ് വരുമാനം വെളിപ്പെടുത്തി സായി കൃഷ്ണ

ബിഗ് ബോസ് ഫസ്റ്റ് റണ്ണറപ്പായി തിരിച്ചിറങ്ങിയ അനീഷിനെ കാത്തിരുന്നത്  ആരാധകരുടെ സ്നേഹം മാത്രമല്ല, വിലപ്പെട്ടതും ആകർഷകവുമായ നിരവധി സമ്മാനങ്ങളും  കൂടിയാണ്. കഴിഞ്ഞ ദിവസം വളരെ സർപ്രൈസായി അനീഷിനെ തേടി ഒരു ക്യാഷ് പ്രൈസ് എത്തിയിരുന്നു. 

Also Read: ഞാൻ വീണ്ടും സിംഗിൾ ആയിരിക്കുന്നു; ഡിവോഴ്സ് അനൗൺസ് ചെയ്ത് മീര വാസുദേവ്

Advertisment

ബിഗ് ബോസിന്റെ പ്രധാന സ്പോൺസറായ കോൺഫിഡന്റ് ഗ്രൂപ്പ് ആണ് അനീഷിന് 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയ​ അനീഷ്  കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെയുടെ കയ്യിൽ നിന്നും 10 ലക്ഷത്തിന്റെ ചെക്ക് ഏറ്റുവാങ്ങി. 

Also Read: ആ ചങ്ങാതി ഫോട്ടം പിടിച്ചു കൊണ്ടിരിക്കും, ചിരിക്കടാ എന്നു ഗർജ്ജിക്കും: മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ശ്രീരാമൻ

ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ വേദിയിലെത്തിയ ആദ്യത്തെ കോമണർ ​എന്ന വിശേഷണം മാത്രമല്ല, ഫസ്റ്റ് റണ്ണറപ്പായി മാറിയ കോമണർ മത്സരാർത്ഥി എന്ന വിശേഷണവും അനീഷിന് സ്വന്തമാണ്. 

ബിഗ് ബോസിലെ അനീഷിന്റെ ശ്രദ്ധേയമായ പ്രകടനവും ജനപിന്തുണയും കണക്കിലെടുത്ത്, ഷോയുടെ പ്രധാന സ്പോൺസർമാരിൽ ഒരാളായ മൈജി ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ ഗൃഹോപകരണങ്ങളും അനീഷിന് സമ്മാനമായി പ്രഖ്യാപിച്ചു.  ഫിനാലെ വേദിയിൽ വച്ച്,  സർപ്രൈസ് സമ്മാനമായി, ഏകദേശം 2 ലക്ഷം രൂപ വിലമതിക്കുന്ന ഗ്യാലക്സി ഫോൾഡ് 7 (Galaxy Z fold 7 )  മൊബൈൽ ഫോണും അനീഷിന് ലഭിച്ചിരുന്നു.

എന്തായാലും ബിഗ് ബോസ്​ ഷോയിലൂടെ അനീഷിന്റെ ജീവിതം അടിമുടി മാറി മറിഞ്ഞിരിക്കുകയാണ്. 

Also Read: ഈശോയോട് എന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ ഉണ്ടാകണം: സുഹൃത്തിനോട് അനുശ്രീ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: