ബഷീറിന് സ്വകാര്യ അത്താഴമൊരുക്കാന്‍ ബിഗ് ബോസ്; കട്ടക്കലിപ്പില്‍ ഷിയാസ്

Bigg Boss Malayalam, 30 August 2018 Episode 67: തങ്ങള്‍ തമ്മിലുളള ബന്ധത്തെ കുറിച്ച് വീട്ടില്‍ മറ്റുളളവര്‍ സംസാരിക്കുന്നുണ്ടോയെന്ന് ഭയമുണ്ടെന്ന് പേളി

Bigg Boss Malayalam, 30 August 2018 Episode 67: സാബുവും അനൂപും തമ്മില്‍ കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍സിയുടെ പേരില്‍ നടന്ന തര്‍ക്കത്തിന് പരിഹാരമായില്ല. സാബുവിനോട് അനൂപും തിരിച്ചും അകല്‍ച്ച പാലിച്ചാണ് ഇരുവരും പെരുമാറുന്നത്. തീരുമാനങ്ങള്‍ എല്ലാം എടുത്ത് അടിച്ചേല്‍പ്പിക്കാനാണ് സാബുവിന്റെ ശ്രമമെന്ന് അനൂപ് ബഷീറിനോട് പറഞ്ഞു. സാബുവാണ് ഇവിടെ കുരുട്ടുബുദ്ധിയുമായി മുന്നോട്ട് പോകുന്നതെന്ന് ബഷീര്‍ അര്‍ച്ചനയോട് പറഞ്ഞു. ആര് ക്യാപ്റ്റനായാലും പിന്നില്‍ നിന്ന് കളിക്കുന്നത് സാബുവാണെന്ന് ഇരുവരും വ്യക്തമാക്കി. അടുത്ത ആഴ്ചയിലെ ക്യാപ്റ്റനാവാനുളള ടാസ്കാണ് ബിഗ് ബോസ് നല്‍കിയത്. കബഡി മത്സരത്തില്‍ വിജയിക്കുന്നവരാണ് ക്യാപ്റ്റനായി മത്സരിക്കാനുളള യോഗ്യത നേടുക.

മത്സരത്തില്‍ ശ്രീനിഷാണ് വിജയിച്ചത്. ശ്രീനിഷിനെ എല്ലാവരും അഭിനന്ദിച്ചു. ഇതിനിടെ സാബുവുമായി തനിക്ക് മാനസികമായി അടുക്കാന്‍ കഴിയില്ലെന്ന് അനൂപ് ബഷീറിനോട് പറഞ്ഞു. ‘അത്രയും മോശമായ വാക്കുകളാണ് സാബു ഉപയോഗിക്കുന്നത്. ശരീരത്തിന് മുറിവേറ്റാല്‍ ഉണങ്ങും. മനസ്സിന് മുറിവേറ്റാല്‍ ഉണങ്ങാന്‍ പാടാണ്. സാബു അത്തരത്തിലാണ് കളിക്കുന്നത്. മാനസികമായി വിഷമമുണ്ട്. വൈരാഗ്യവും ദേഷ്യവും ഉണ്ടായിട്ടല്ല. പക്ഷെ മാനസികമായി അടുക്കാന്‍ കഴിയില്ല’, അനൂപ് പറഞ്ഞു. അതേസമയം താനും ഷിയാസും തമ്മില്‍ ഇത്തരത്തില്‍ പ്രശ്നം ഉണ്ടായിരുന്നതായി ബഷീര്‍ പറഞ്ഞു. ‘ഷിയാസിനോട് ഇനി ഒരിക്കലും മിണ്ടില്ലെന്ന് കരുതിയതാണ്. പക്ഷെ അത് തീര്‍ന്നു. ഒന്നും മനസ്സില്‍ വയ്ക്കാതെ മുന്നോട്ട് പോകാം’, ബഷീര്‍ വ്യക്തമാക്കി.

പേളി നോമിനേഷന്‍ പട്ടികയില്‍ ഉള്ളത് കൊണ്ട് മറ്റുളളവരോട് ഉരസാന്‍ നോക്കുന്നുണ്ടെന്ന് അര്‍ച്ചന അതിഥിയോട് പറഞ്ഞു. ‘എന്നാല്‍ പേളിക്ക് അവസരം ലഭിക്കുന്നില്ല. പേളിയെ ശരിക്കും പിടികിട്ടുന്നില്ല. എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്. ചെയ്ത കാര്യം അവള്‍ മറന്ന് പോകും. ചില സമയത്ത് പേളിയെന്ന് വിളിച്ചാല്‍ അവളുടെ ശ്രദ്ധ മറ്റെവിടെയെങ്കിലും ആയിരിക്കും’, അര്‍ച്ചന പറഞ്ഞു. ശ്രീനിഷിന്റെ പെരുമാറ്റം തനിക്ക് ഇഷ്ടമല്ലെന്ന് അതിഥി ശ്രീനിഷിനോട് പറഞ്ഞു. ദേഷ്യം ഉളളത് പോലെയാണ് ശ്രീനിഷിന്റെ പെരുമാറ്റമെന്നാണ് അതിഥി പറഞ്ഞത്. എന്നാല്‍ താന്‍ എന്നും ഇങ്ങനെയാണെന്ന് ശ്രീനിഷ് പറഞ്ഞു. ആരോടും ദേഷ്യം ഉളളത് കൊണ്ടല്ലെന്നും ശ്രീനിഷ് വിശദീകരിച്ചു.

തങ്ങള്‍ തമ്മിലുളള ബന്ധത്തെ കുറിച്ച് വീട്ടില്‍ മറ്റുളളവര്‍ സംസാരിക്കുന്നുണ്ടോയെന്ന് ഭയമുണ്ടെന്ന് പേളി പറഞ്ഞു. ശ്രീനിഷ് തന്നോട് ഇപ്പോള്‍ സംസാരിക്കേണ്ടെന്നും പേളി പറഞ്ഞു. എന്നാല്‍ ആരെയാണ് പേടിക്കുന്നതെന്ന് ശ്രീനിഷ് ചോദിച്ചു. പിണക്കം മാറ്റണമെന്നും ആരേയും ഭയപ്പെടേണ്ടെന്നും ശ്രീനിഷ് പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഇക്കാര്യം സംസാരിച്ച് പരിഹരിച്ചു.

ബിഗ് ബോസ് വീണ്ടും ഒരു ടാസ്ക് കൂടി നല്‍കി. പന്ത് കൈക്കലാക്കുന്ന ടാസ്കായിരുന്നു ഇത്. വിജയിക്കുന്നവര്‍ക്ക് നാളെ ഒരു സ്വകാര്യ അത്താഴവിരുന്ന് നല്‍കുമെന്ന് ബിഗ് ബോസ് അറിയിച്ചു. രസകരമായ മത്സരത്തില്‍ 67 പന്തുകളുമായി ബഷീര്‍ വിജയിച്ചു. ദേഷ്യം പിടിച്ച ഷിയാസ് സ്ഥലം വിട്ടു. നാളെ ബഷീറിന് സ്വകാര്യ അത്താഴം നല്‍കുമെന്ന് ബിഗ് ബോസ് അറിയിച്ചു. താനാണ് ശരിക്കും വിജയിച്ചതെന്നായിരുന്നു ഷിയാസിന്റെ പക്ഷം. മറ്റുളളവര്‍ തന്റെ പന്തുകള്‍ തെറ്റായ രീതിയില്‍ തട്ടിപ്പറിച്ചതായാണ് ഷിയാസിന്റെ ആരോപണം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 30 august 2018 episode

Next Story
ദേശീയപുരസ്‌കാര ‘വാര്‍ത്ത’ വീണ്ടും മോഹന്‍ലാലിനെ തേടി വന്നപ്പോള്‍Mohanlal Fan gifts him newsaper cutting carrying his debut national award announcement
The moderation of comments is automated and not cleared manually by malayalam.indianexpress.com