Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

ഇത്രയും ദിവസം എന്നെ പറ്റിക്കുകയായിരുന്നുവോയെന്ന് ശ്രീനിഷ്; എന്നെ വെറുതെ വിടൂവെന്ന് അപേക്ഷിച്ച് പേളി

Bigg Boss Malayalam, 29 September 2018 Episode:98 ഫിനാലെയ്ക്ക് തൊട്ടടുത്ത ദിവസമായതിനാല്‍ പുറത്തായ മത്സാർത്ഥികളെല്ലാം തിരികെ വീട്ടിലേക്ക് മടങ്ങി വന്നു. അനൂപ്, രഞ്ജിനി,ഹിമ, ദിയ, ദീപന്‍,അർച്ചന, അതിഥി തുടങ്ങിയവരെല്ലാം മടങ്ങി വന്നു.

Bigg Boss Malayalam, 29 September 2018 Episode:98; നാളെയാണ് ബിഗ് ബോസിലെ അവസാന ദിവസം. ഇന്ന് രാവിലെ എഴുന്നേറ്റ മത്സരാർത്ഥികള്‍ കണി കണ്ടത് തന്നെ അനൂപിനെയായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം പ്രിയ സുഹൃത്തിനെ കണ്ടതിന്‍റെ ഞെട്ടലും സന്തോഷവുമെല്ലാം എല്ലാവരിലുമുണ്ടായിരുന്നു. സാബു ഓടി വന്ന് അനൂപിനെ കെട്ടിപ്പിടിച്ചു. ഇതിന് പിന്നാലെ മറ്റുള്ളവരും അനൂപിനെ സ്വീകരിക്കാനെത്തി. അല്‍പ്പസമയത്തിനകം ബിഗ് ബോസ് വീടുനിറയെ കറുത്ത വസ്ത്ര ധാരികളെ കൊണ്ട് നിറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ എല്ലാവരും ചിന്തിച്ചിരിക്കെ അവർ ഓരോരുത്തരായി മുഖംമൂടി അഴിച്ചു. ബിഗ് ബോസിലെ മുന്‍ മത്സരാർത്ഥികളായിരുന്നു അത്.

വീട് വിട്ടു പോകേണ്ടി വന്നരെല്ലാം വീണ്ടും എത്തിയ നിമിഷം സന്തോഷകരമായിരുന്നു. ഹിമയുടെ പുതിയ ലുക്കടക്കം എല്ലാം രസകരമായ കാഴ്ച്ചയായിരുന്നു. രഞ്ജിനിയും ശ്വേതയും ഒഴികെ മറ്റെല്ലാവരും മടങ്ങി വന്നു. പരസ്പരം കെട്ടിപ്പിടിച്ചും തമാശകള്‍ പറഞ്ഞും അവർ പരസ്പരം കണ്ടതിന്‍റെ സന്തോഷം പങ്കുവെച്ചു. ഇതിനിടെ അഞ്ജലി ഷിയാസിനെ തടഞ്ഞ് നിറുത്തിയ ശേഷം തന്നെ കുറിച്ച് ഷിയാസ് നടത്തിയ പരാമർശത്തെ ചോദ്യം ചെയ്തു. താനൊരു പെണ്ണിനാണെന്ന് കരുതിയാണ് അഞ്ജലിക്ക് മെസേജ് അയച്ചതെന്ന ഷിയാസിന്‍റെ പരാമർശത്തെയാണ് അഞ്ജലി ചോദ്യം ചെയ്തത്. ഷിയാസ് ആണാണെന്ന് താനെങ്ങനെ അനുമാനിക്കുമെന്നും അഞ്ജലി ചോദിച്ചു. ഷിയാസ് സോറി പറഞ്ഞ് പ്രശ്നത്തില്‍ നിന്നും ഒഴിഞ്ഞ് മാറി.

ഇതിന് പിന്നാലെ ശ്രീനിഷിനെ വിളിച്ച് മാറ്റിയിരുത്തിയ ശേഷം മനോജ് വർമ്മ പേളിയുമായുള്ള പ്രണയം സീരിയസാണോ എന്നു ചോദിച്ചു. നമ്മളുടെ അഭിമാനമാണ് വലുതെന്നും സീരിയസല്ലാത്ത ബന്ധമാണെങ്കില്‍ അവസാനിപ്പിക്കുന്നതാണെന്ന തരത്തിലായിരുന്നു മനോജിന്‍റെ സംസാരം. ഡേവിഡും അവർക്കൊപ്പമുണ്ടായിരുന്നു. പേളിയുമായുള്ള പ്രണയം ഗെയിമാണോ എന്ന സംശയമായിരുന്നു മനോജ് പങ്കുവെച്ചത്. മനോജും ശ്രീനിഷും നല്ല സുഹൃത്തുക്കളായിരുന്നു. ദിയ, ഹിമ, അഞ്ജില, മനോജ്, അഞ്ജലി, അനൂപ് എന്നിവരായിരുന്നു മടങ്ങിയെത്തിയത്.

പിന്നീട് പേളിയും ശ്രീനിഷും ദിയയും സംസാരിച്ചു. ഇനി കല്യാണം കഴിച്ചാലേ നമ്മള്‍ക്ക് ശരിക്കും പ്രണയമാണെന്ന് മറ്റുള്ളവർ വിശ്വസിക്കൂ എന്ന് ശ്രീനിഷ് പറഞ്ഞു. ഇതിനിടെ കാഹളം മുഴങ്ങി. ആരാണ് തിരികെ വരുന്നതെന്ന് അറിയാനായി എല്ലാവരും കവാടത്തിന് അടുത്തെത്തി. എന്നാല്‍ വാതില്‍ തുറന്നില്ല. ഇതിനിടെ കണ്‍സെഷന്‍ റൂമില്‍ നിന്നും രഞ്ജിനി ഇറങ്ങി വന്നു. രഞ്ജിനിയെ സുരേഷ് ഓടി വന്ന് കെട്ടിപ്പിടിച്ചു. പിന്നാലെ മറ്റുള്ളവരും അവിടേക്ക് എത്തുകയും സ്വീകരിക്കുകയും ചെയ്തു. സ്മോക്കിങ് ഏരിയയിലായിരുന്ന സാബുവിനെ രഞ്ജിനി ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. ഇരുവരും തമ്മിലുള്ള കൂട്ടിക്കാഴ്ച്ച രസകരമായിരുന്നു. ധെെെര്യമുണ്ടെങ്കില്‍ ഇറങ്ങഇ വാടി എന്ന് പറഞ്ഞ് സാബു ഹിമയെ വെല്ലുവിളിച്ചു.

ഇതിനിടെ ഷിയാസ് തന്നെ കുറിച്ച് ശ്രീലക്ഷ്മി നുണ പറഞ്ഞെന്ന് പറഞ്ഞ് ഡേവിഡ് ചൂടായി. ഇരുവരും തമ്മില്‍ തർക്കമായി. തനിക്ക് ദേഷ്യം വരുന്നെന്നും നിന്നോട് സംസാരിക്കാനില്ലെന്നും പറഞ്ഞ് ഷിയാസ് ഇറങ്ങി പോയി. ഇതിനിടെ അർച്ചനയും അതിഥിയും ദീപനും അവിടേക്ക് എത്തി. അർച്ചനയും ഓടിയെത്തിയത് സാബുവിന് അരികിലേക്കായിരുന്നു. എല്ലാവരും വീണ്ടും കണ്ടതിന്‍റെ സന്തോഷത്തിലായിരുന്നു. ബിഗ് ബോസ് വീട് ഒരിക്കല്‍ കൂടി കുടുംബാഗങ്ങളെ കൊണ്ട് നിറഞ്ഞു. പിന്നീട് എല്ലാവരേയും വിളിച്ചിരുത്തി ബിഗ് ബോസ് എല്ലാവരോടും സംസാരിക്കാനായി ആവശ്യപ്പെട്ടു.

താനൊരിക്കലും ഈ വീടിനെ മറക്കില്ലെന്നും എല്ലാവരും തനിക്ക് കുടുംബമാണെന്നും അർച്ചന പറഞ്ഞു. ഇതുതന്നെയാണ് ബഷീറും പറഞ്ഞു. തുടർന്ന് മറ്റുള്ളവരും സംസാരിച്ചു. എല്ലാവർക്കും പറയാനുണ്ടായിരുന്നത് ബിഗ് ബോസ് മിസ് ചെയ്തതിനെ കുറിച്ചായിരുന്നു. ഇനിയും ഈ കൂട്ട് തുടരുമെന്നും എല്ലാവരും ആവർത്തിച്ചു. ഇതിനിടെ ദിയയുടെ പ്രസംഗം നീണ്ടു പോയെന്ന് പറഞ്ഞ് എല്ലാവരും കൂവി വിളിച്ചു. രസകരമായ നിമിഷങ്ങളായിരുന്നു ഇതെല്ലാം. ശ്വേത അന്വേഷണം പറഞ്ഞ് വിട്ടെന്ന് അർച്ചന പറഞ്ഞു. സാബു തന്നെയാണ് തനിക്ക് ബിഗ് ബോസെന്ന് മനോജ് പറഞ്ഞു. പുറത്തായപ്പോഴാണ് അതിന്‍റെ വേദന അറിഞ്ഞതെന്ന് രഞ്ജിനി പറഞ്ഞു. തനിക്ക് പുറത്ത് എത്തിയപ്പോള്‍ ആദ്യ രാത്രി ഉറങ്ങാനായില്ലെന്ന് രഞ്ജിനി പറഞ്ഞു. താനേറ്റവും മിസ് ചെയ്തത് സാബുവിനെ ആണെന്ന് അനൂപ് പറഞ്ഞതും സാബു എഴുന്നേറ്റ് വന്ന് കെട്ടിപ്പിടിച്ചു. സാബു ജയിക്കട്ടേയെന്ന് അനൂപ് ആശംസിച്ചു.

പിന്നീട് അനൂപ്, സാബു, രഞ്ജിനി, ബഷീർ, ഡേവിഡ്, മനോജ് എന്നിവർ മാത്രം പുറത്ത് ഇരിക്കുന്ന സമയം താനിവിടെ നിന്നും പോയതിന് പിന്നാലെ ആശുപത്രിയിലേക്ക് പേകേണ്ടി വന്നതിനെ കുറിച്ച് അനൂപ് പറഞ്ഞു. ഇതിനിടെ സാബു ഗെയിം കളിക്കുന്നില്ലെന്ന് രഞ്ജിനി അഭിപ്രായപ്പെട്ടു. എല്ലാവരും അവരവരുടെ ഓർമ്മകളെ കുറിച്ചായിരുന്നു സംസാരിച്ചത്. പിന്നീട് അർച്ചനയും രഞ്ജിനിയും സാബുവും രമേശിന് അടുത്തെത്തി. ഈ സമയം അതിഥി, ഹിമ, മനോജ്, ഡേവിഡ് എന്നിവരോട് പുറത്തേക്ക് പോകാനായി ബിഗ് ബോസ് ആവശ്യപ്പെട്ടു. എല്ലാവരും ചേർന്ന് പാട്ടുപാടിയാണ് അവരെ യാത്രയാക്കിയത്. ഇതിന് ശേഷം ഷിയാസ് രഞ്ജിനിയോട് കഴിഞ്ഞ ദിവസം പേളിയുമായി ഉണ്ടാക്കിയ അടിയെ കുറിച്ച് സംസാരിച്ചു. ശ്രീനിഷിന് വേണ്ടി താന്‍ സംസാരിച്ചതാണെന്നും പിന്നീട് തന്നെ പ്രതിയാക്കിയെന്നും ഷിയാസ് പറഞ്ഞു. ഷോ കെെയ്യാറത് കൊണ്ടാണെന്നായിരുന്നു രഞ്ജിനിയുടെ മറുപടി. തനിക്ക് നേരത്തെ തന്നെ സംശയമുണ്ടായിരുന്നുവെന്നും രഞ്ജിനി പറഞ്ഞു. ഇതിനിടെ വീണ്ടും ബിഗ് ബോസിന്‍റെ വിളി വന്നു. അർച്ചന, ദീപന്‍, ബഷീർ എന്നിവരോട് പുറത്തേക്ക് പോകാനായിരുന്നു സന്ദേശം. എല്ലാവരും അവരോട് യാത്ര പറഞ്ഞ് പുറത്തേക്ക് നയിച്ചു. പിന്നാലെ രഞ്ജിനിയേയും ദിയയേയും അനൂപിനേയും പുറത്തേക്ക് വിളിച്ചു.

രാത്രിയായതോടെ പേളിയും ശ്രീനിഷും സംസാരിക്കവെ മനോജ് പറഞ്ഞതിനെ കുറിച്ച് ശ്രീനിഷ് പേളിയോട് മനസ് തുറന്നു. എന്നാല്‍ മറുപടി പറയാന്‍ കൂട്ടാക്കാതെ പോയി കിടന്നോ എന്ന് പറഞ്ഞ് പേളി കിടന്നു. ശ്രീനിഷിന് ദേഷ്യം പിടിച്ചു. ഇതിനിടെ ഷിയാസ് തങ്ങളെ കുറിച്ച് മറ്റുള്ളവരോട് പറയുന്നത് ശ്രീനിഷ് കാരണമാണെന്നും പേളി പറഞ്ഞു. തന്നെ കുറിച്ച് നെഗറ്റീവ് പറയുന്നത് ശ്രീനിയാണെന്ന് പേളി പറഞ്ഞു. ഞാനൊരു മോശം വ്യക്തിയാണെന്നും കൂടെ നിക്കാന്‍ പറ്റില്ലെങ്കില്‍ പോക്കോളുവെന്നും പേളി പറഞ്ഞു. തനിക്ക് ഇങ്ങനെ ജീവിക്കാനാകില്ലെന്നും പേളി പറഞ്ഞു. എല്ലാവരും തന്നെ കുറിച്ചുള്ള കുറ്റം ശ്രീനിഷിനോട് പറയുകയാണെന്നും തന്നെ എല്ലാവരും പന്തു പോലെ തട്ടിക്കളയുകാണെന്നും പേളി പറഞ്ഞു. ശ്രീനിഷാണ് തന്നെ കെയർ ചെയ്യേണ്ടതെന്നും എന്നാലത് ചെയ്യുന്നില്ലെന്നും പേളി പറഞ്ഞു. തന്‍റെ ലെെഫ് തുലയ്ക്കരുതെന്നും പേളി പറഞ്ഞു. ഞാന്‍ കാര്യം പറയുക മാത്രമല്ലേ ചെയ്തുള്ളൂവെന്നും തന്നെ ഇത്രയും ദിവസം പറ്റിക്കുകയാണോ എന്നും ശ്രീനിഷ് ചോദിച്ചു. അതെ, താന്‍ ഗെയിം കളിക്കുകയായിരുന്നുവെന്നും തനിക്ക് കുടുംബം തമാശയാണെന്നും പേളി പരഹിസിച്ചു. ദേഷ്യം ശ്രീനിഷ് അവിടെ നിന്നും ഇറങ്ങിപ്പോയി.

പിന്നീട് സാബു പേളിയുടെ അടുത്തെത്തി പേളിയെ ആശ്വസിപ്പിച്ചു. സംസാരിച്ച് പരിഹരിക്കണമെന്ന് സാബു പറഞ്ഞു. തനിക്ക് പേടിയാണെന്ന് പേളി പറഞ്ഞു. പേടിക്കരുതെന്നും പുറത്ത് പോയാല്‍ കുടുംബക്കാരെ കണ്ട് സംസാരിക്കാനുള്ളതാണെന്നും സാബു പറഞ്ഞു. പിന്നീട് സാബു ശ്രീനിഷിനെ തിരികെ വിളിച്ചു കൊണ്ടു വന്നു. രണ്ടു പേരും സോറി പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 29 september 2018 episode98

Next Story
‘കായംകുളം കൊച്ചുണ്ണി’ ഒക്ടോബര്‍ 11ന് റിലീസ് ചെയ്യും
The moderation of comments is automated and not cleared manually by malayalam.indianexpress.com