Bigg Boss Malayalam, 29 August 2018 Episode 66: ഷിയാസിനോട് പെണ്‍കുട്ടികളെ ബഹുമാനിക്കണമെന്ന് ഉപദേശിച്ച ബഷീര്‍ ഇപ്പോള്‍ മോശം കളിയാണ് കളിക്കുന്നതെന്ന് ശ്രീനിഷ് പറഞ്ഞു. പേളി നല്ല കുട്ടിയാണെന്നും ആരോട് വഴക്കിട്ടാലും പേളി മുന്‍കൈ എടുത്ത് പ്രശ്നം തീര്‍ക്കാന്‍ ശ്രമിക്കുമെന്നും ശ്രീനിഷ് വ്യക്തമാക്കി. പേളിയും ശ്രീനിഷും വിവാഹം ചെയ്ത് അടിപൊളി ജീവിതം തനിക്ക് കാണണമെന്ന് ഷിയാസ് പറഞ്ഞു. ‘പാവമാണ് പേളി, നല്ല കുട്ടിയാണ്. നിങ്ങള്‍ വിവാഹം ചെയ്ത് നല്ല ജീവിതം നയിക്കുന്നത് എനിക്ക് കാണണം’, ഷിയാസ് ശ്രീനിഷിനോട് പറഞ്ഞു.

രാവിലെ തന്നെ തുണി അലക്കി വൃത്തിയാക്കുന്ന ടാസ്ക് പുനരാരംഭിച്ചു. അര്‍ച്ചന സാബുവിന്റെ ചുമലില്‍ ചവിട്ടി നിന്നാണ് തുണി ശേഖരിച്ചത്. ശ്രീനിഷിന്റെ ചുമലില്‍ കയറി ഷിയാസ് തുണി ശേഖരിച്ചു. ഇന്ന് കൂടുതല്‍ തുണി അര്‍ച്ചനയുടെ ടീമാണ് ശേഖരിച്ചത്. ഇതിനിടെ ഷിയാസും അര്‍ച്ചനയും തമ്മില്‍ വഴക്കായി. മലയാളം ശരിക്ക് ആദ്യം പഠിക്കാനായിരുന്നു ഷിയാസ് അര്‍ച്ചനയോട് പറഞ്ഞത്. ഉച്ചയോടെ പേളിയുടെ ടീം വസ്ത്രങ്ങള്‍ ബിഗ് ബോസിനെ ഏല്‍പ്പിച്ചു.

ബിഗ് ബോസിലെ അണിയറപ്രവര്‍ത്തകരുടെ വസ്ത്രമാണ് തങ്ങള്‍ക്ക് കഴുകാന്‍ തന്നതെന്നാണ് അര്‍ച്ചന പറഞ്ഞത്. വൈകിട്ടോടെ രണ്ട് ടീമുകളും വസ്ത്രങ്ങള്‍ സമര്‍പ്പിച്ചു. അതിഥി നയിച്ച ബി ടീം ആണ് ടാസ്കില്‍ വിജയിച്ചത്. ഈയാഴ്ച ക്യാപ്റ്റന്‍സിക്ക് മത്സരിക്കാന്‍ ഈ ടീമിലെ അംഗങ്ങള്‍ക്ക് മാത്രമാണ് യോഗ്യത. അടുത്തതായി ‘പുതിയ മുഖം’ എന്ന ടാസ്കാണ് ബിഗ് ബോസ് നല്‍കിയത്. ബിഗ് ബോസ് വീട്ടില്‍ നിന്ന് ഒരു ആണിനേയും പെണ്ണിനേയും തിരഞ്ഞെടുക്കുക. ഇവരെ രണ്ട് ടീമുകളായി തിരിഞ്ഞ് മേക്കോവര്‍ ചെയ്യുക എന്നതാണ് ടാസ്ക്. വ്യത്യസ്തമായ രീതിയില്‍ രൂപം മാറ്റുന്നവരാകും വിജയികള്‍. എല്ലാവരും ചേര്‍ന്ന് ഷിയാസിനേയും ഹിമയേയും തിരഞ്ഞെടുത്തു.

തുടര്‍ന്ന് ഇരുവരേയും രണ്ട് ടീമുകളായി തിരിച്ച് ഒരുക്കാന്‍ ആരംഭിച്ചു. ഷിയാസിന് പെണ്‍വേഷം നല്‍കിയാണ് മേക്കോവര്‍ ചെയ്യുന്നത്. രാത്രിയോടെ ഇരുവരും നൃത്തം ചെയ്തു. മത്സരാര്‍ത്ഥികള്‍ തന്നെയാണ് വിജയിയെ തിരഞ്ഞെടുക്കേണ്ടത്. ഇവര്‍ക്ക് രഹസ്യമായി ആരാണ് നല്ല മേക്കോവര്‍ ചെയ്തതതെന്ന് ക്യാമറയ്ക്ക് മുമ്പില്‍ വന്ന് പറയണം. മിക്കവരും ഷിയാസിന്റെ മേക്കോവറാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടത്. ഷിയാസാണ് വിജയിയെന്ന് ബിഗ് ബോസ് പ്രഖ്യാപിച്ചു. രാത്രി ലൈറ്റ് ഓഫ് ചെയ്യുന്നത് വരെ ഈ വേഷത്തില്‍ തുടരണമെന്ന് ഇരുവരോടും ബിഗ് ബോസ് നിർദ്ദേശിച്ചു. ഷിയാസിന് ബിഗ് ബോസ് ഒരു സമ്മാനം കൊടുത്തയച്ചു. 12 മുട്ടകളാണ് ഷിയാസിനായി ബിഗ് ബോസ് കൊടുത്തയച്ചത്. ജീവിതത്തില്‍ ആദ്യമായാണ് പെണ്‍വേഷം കെട്ടിയതെന്നും ബിഗ് ബോസിന് നന്ദി അറിയിക്കുന്നതായും ഷിയാസ് വ്യക്തമാക്കി.

ക്യാപ്റ്റന്‍സി മത്സരങ്ങളെ കുറിച്ച് സാബുവും അനൂപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സാബുവിനോട് ഇനി സംസാരിക്കാനില്ലെന്ന് അനൂപ് പറഞ്ഞു. തുടര്‍ന്ന് സാബു അനൂപിന്റെ അടുത്ത് നിന്നും എഴുന്നേറ്റ് പോയി. താന്‍ ഇനി അനൂപിനോട് മിണ്ടില്ലെന്ന് സാബുവും സുരേഷിനോട് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ