Bigg Boss Malayalam, 28 September 2018 Episode:97: അതിഥിയുടെ അപ്രതീക്ഷിത എലിമിനേഷന് ശേഷമുള്ള എപ്പിസോഡ് ആരംഭിച്ചു. അതിഥിയുടെ സാധനം ഷിയാസ് എടുത്തതിന് ഷിയാസിനോട് സുരേഷ് ദേഷ്യപ്പെട്ടു. താനത് എടുത്തുവെക്കുകയായിരുന്നുവെന്ന് ഷിയാസ് പേളിയോട് പറഞ്ഞു. സുരേഷിന് അതിഥി പോയതിലുള്ള വിഷമമാണെന്ന് പേളി പറഞ്ഞു. പിന്നീട് സുരേഷ് സംസാരിക്കാനായി അടുത്തു വന്നതും ഷിയാസ് കെെ തട്ടിമാറ്റി പോയി. രാത്രി അതിഥി പോയതിനെ ചൊല്ലി സാബുവുമായി സംസാരിക്കവെ ഷിയാസ് ദേഷ്യപ്പെട്ടു. സാബു നേരത്തെ അതിഥിയെ ഷിയാസ് രണ്ട് ദിവസമായി ശല്യം ചെയ്യുകയാണെന്ന് പറഞ്ഞതിനെ ചൊല്ലിയായിരുന്നു തർക്കം. താനത് അപ്പോള്‍ വിട്ടതാണെന്നും ഷിയാസ് ആണ് വീണ്ടും അതുതന്നെ നടന്ന് പറയുന്നതെന്നും സാബു പറഞ്ഞു. ഷിയാസിന് അതിഥി പോയതിലുള്ള വിഷമമാണെന്ന് പേളി പറഞ്ഞു. തനിക്ക് അതിഥിയോട് സ്നേഹമാണെന്നും അത് അന്നും ഇന്നും അങ്ങനെ തന്നെയാണെന്നും സാബു പറഞ്ഞു. ഷിയാസ് എന്തിനാണ് ചൂടാകുന്നതെന്ന് ആർക്കും മനസിലാകുന്നുണ്ടായിരുന്നില്ല. ഇതിനിടെ സാബുവിന് അമ്മയേയും പെങ്ങളേയും തിരിച്ചറിയില്ലെന്നും ഷിയാസ് പറഞ്ഞു. സാബു തമാശയായി പറഞ്ഞതിനെ ഷിയാസ് സീരിയസായി എടുക്കയാണെന്ന് പേളി പറഞ്ഞു. എന്നാല്‍ സാബു എന്താ ഇവിടുത്തെ ദെെമാണോ എന്നായിരുന്നു ഷിയാസിന്‍റെ മറുപടി.

പിറ്റേദിവസം രാവിലെ എല്ലാവരും എഴുന്നേറ്റു. രാവിലെ ഭക്ഷണം കഴിക്കുന്നതിനിടേയും ഷിയാസ് അതിഥിയെ കുറിച്ചാണ് ശ്രീനിഷിനോട് സംസാരിച്ചത്. ഇതിന് പിന്നാലെ ബിഗ് ബോസിന്‍റെ ടാസ്ക് വന്നു. എല്ലാവരും നല്‍കിയിരിക്കുന്ന കളിമണ്ണ് ഉപയോഗിച്ച് ബിഗ് ബോസിന് രൂപം കൊടുക്കുകയാണ് ടാസ്ക്. ഇതനുസരിച്ച് എല്ലാവരും ബിഗ് ബോസിനെ ഉണ്ടാക്കാനായി ആരംഭിച്ചു. പിന്നീട് ഓരോരുത്തരായി അവരവരുണ്ടാക്കിയ ബിഗ് ബോസുമായി വേദിയിലെത്തി. ക്ഷമയും ശാന്തതയുമുള്ള ആളായിരുന്നു ശ്രീനിഷിന്റെ ബിഗ് ബോസ്. ആറടിയിലധികം പൊക്കവും മസിലുമുള്ളയാളായിരുന്നു ഷിയാസിന്റെ ബിഗ് ബോസ്. ലോകത്തെ മുഴുവനും അറിവുള്ള വ്യക്തിയെന്നാണ് സുരേഷ് തന്റെ ബിഗ് ബോസിന് നല്‍കിയ നിർവചനം. പേളിയുടെ ബിഗ് ബോസ് പഴയ പട്ടാളക്കാരനായിരുന്നു. തലച്ചോറ് നിറയെ കളർ ഫുള്‍ ഐഡിയയുള്ള വ്യക്തിയായിരുന്നു സാബുവിന്‍റെ ബിഗ് ബോസ്. ശ്രീനിഷായിരുന്നു ഏറ്റവും മികച്ച ബിഗ് ബോസിനെയുണ്ടാക്കിയത്.

പിന്നീട് സുരേഷും സാബുവും ശ്രീനിയും സംസാരിച്ചിരിക്കവെ ഇതുവരെ പുറത്തായവരൊക്കെ മണ്ടന്മാരും മണ്ടികളുമാണെന്ന് ഷിയാസ് പറഞ്ഞു. ചിന്തിക്കുന്നവരായിരുന്നുവെങ്കില്‍ ആരും പോകില്ലായിരുന്നുവെന്ന് ഷിയാസ് പറഞ്ഞു. പിന്നാലെ പുതിയ സന്ദേശമെത്തി. ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കാനും അത് അനുസരിച്ച് അവരുടെ സ്വന്തം വീട് ബിഗ് ബോസ് പെയിന്‍റ് ചെയ്ത് കൊടുക്കുമെന്നുമായിരുന്നു സന്ദേശം. ഇതനുസരിച്ച് എല്ലാവരും അവരവർക്ക് ഇഷ്ടപ്പെട്ട നിറങ്ങള്‍ തിരഞ്ഞെടുത്തു. പിന്നീട് ശ്രീനിഷും ഷിയാസും സംസാരിക്കവെ പേളിയെ കുറിച്ച് പരാമർശിച്ചു. പുറത്ത് വച്ച് എന്താന്ന് വച്ചാല്‍ അത് പോലെ ചെയ്യാമെന്ന് ഷിയാസ് ശ്രീനിഷിനോട് പറഞ്ഞു. രാവിലെ മുതല്‍ ശ്രീനിഷ് തന്നോട് മിണ്ടുന്നില്ലെന്ന് പറഞ്ഞ് പേളി ഷിയാസിനോട് പരാതിപ്പെട്ടു. തിരിച്ച് ശ്രീനിഷും ഇതേ പരാതി ഉന്നയിച്ചു. ഒരുപാട് ജോലിയുള്ളതു കൊണ്ടാണെന്ന് പേളി പറഞ്ഞു. പേളി സോറി പറഞ്ഞു. പുറത്ത് വച്ച് നോക്കാമെന്നും പുറത്താണ് ശരിക്കുമുള്ള സ്വഭാവമെന്നും ശ്രീനിഷ് പറഞ്ഞു. പിന്നീട് ഉറങ്ങി കിടന്ന പേളിയെ എഴുന്നേപ്പിച്ച ശേഷം, ഇന്നേക്ക് നൂറാം നാള്‍ നിന്‍റെ കണ്ണീരു കൊണ്ട് ഞാന്‍ മുഖം കഴുകുമെന്ന് ഷിയാസ് പറഞ്ഞു. ശ്രീനിഷും ഒപ്പമുണ്ടായിരുന്നു. ഇരുവരും ചേർന്ന് പേളിയെ ശല്യം ചെയ്യുകയായിരുന്നു.

അടുത്ത ടാസ്ക് എത്തി. അമ്മയുണ്ടാക്കിയ കെെപ്പുണ്യം തിരിച്ചറിയുകയായിരുന്നു ടാസ്ക്. ഇതിനായി ഓരോരുത്തരുടേയും അമ്മമാരുടെ വീഡിയോ ക്ലാസുണ്ടാകും. അത് പ്രകാരമുള്ള വിഭവമാണ് ഉണ്ടാക്കേണ്ടത്. സാബുവിന്‍റെ ഉമ്മച്ചിയുടെ വീഡിയോയാണ് ആദ്യം കാണിച്ചത്. സാബുവിന്‍റെ ഇഷ്ട വിഭവമായ മട്ടന്‍ കറിയുണ്ടാക്കുന്നതിനെ കുറിച്ചായിരുന്നു ഉമ്മ പറഞ്ഞത്. പിന്നാലെ ശ്രീനിഷിന്റെ അമ്മയുടെ വീഡിയോ കാണിച്ചു. ഇത്തരത്തില്‍ എല്ലാരുടേയും അമ്മമാർ വീഡിയോയിലെത്തുന്നതാണ് ടാസ്ക്. ശ്രീനിഷാണ് അടുക്കളയില്‍ വച്ച് വിഭവമുണ്ടാക്കിത്. ഈ സമയം സാബു പുറത്തുണ്ടാക്കിയ അടുപ്പിലായിരുന്നു മട്ടനുണ്ടാക്കിയത്. ഇരുവരുമുണ്ടാക്കിയത് മറ്റുള്ളവർ ടേസ്റ്റ് ചെയ്തു നോക്കി. സാബുവിന്റെ മട്ടന്‍ കറിയ്ക്ക് മികച്ച അഭിപ്രായമായിരുന്നു. പേളിയുടെ മമ്മിയുടെ വീഡിയോയാണ് പിന്നീട് കാണിച്ചത്. ഉള്ളി പക്കവടയുണ്ടാക്കുന്നതിനെ കുറിച്ചാണ് മമ്മി പറഞ്ഞത്. സുരേഷിന് ഇഷ്ടപ്പെട്ട ഉണ്ണിയപ്പമുണ്ടാക്കുന്നത് എങ്ങനെയെന്ന് സുരേഷിന്റെ അമ്മ വീഡിയോയിലൂടെ വിശദീകരിച്ചു. പിന്നീട് ഇരുവരും വിഭവങ്ങളുണ്ടാക്കി.ഇതിനിടെ സുരേഷിന്റെ കെെ പൊളളിയത് കൊണ്ട് സാബു സഹായിച്ചു.

ഷിയാസിന്റെ ഉമ്മ പുട്ടും മീന്‍ കറിയും ഉണ്ടാക്കുന്നതിനെ കുറിച്ചാണ് വിശദീകരിച്ചത്. ഇതനുസരിച്ച് ഷിയാസ് മീന് കറിയാണുണ്ടാക്കിയത്. സാബുവിന്റെ സഹായമുണ്ടായിരുന്നു ഷിയാസിന്. കറി നന്നായിട്ടുണ്ടെന്ന് പേളി അഭിപ്രായപ്പെട്ടു. രാത്രി തീയുടെ അടുത്തിരിക്കവെ ശ്രീനിഷിനോട് സംസാരിക്കേണ്ടതുണ്ടെന്നും മനസ് തുറന്ന് സംസാരിക്കണമെന്നും ഷിയാസ് പേളിയോട് പറഞ്ഞു. എന്നോട് എന്തെങ്കിലുമുണ്ടെങ്കില് അത് നേരിട്ട് പറയണമെന്നും അല്ലാതെ ഫ്രണ്ട്സിനോടല്ല പറയേണ്ടതല്ലെന്നും പേളി പറഞ്ഞു. നിനക്ക് ഞങ്ങള്‍ അടിയുണ്ടാക്കുന്നത് കാണണമോ എന്നും പേളി ഷിയാസിനോട് പറഞ്ഞു. ശ്രീനിഷ് സുരക്ഷിതനായപ്പോള്‍ പേളിയ്ക്ക് സന്തോഷമുണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചതെന്ന് ഷിയാസ് പറഞ്ഞു. ഇതിനിടെ ശ്രീനിഷ് അവിടെ എത്തുകയും ഇടപെടുകയും ചെയ്തു. തന്നെ കുറിച്ച് താനില്ലാത്തപ്പോള്‍ സംസാരിക്കുന്നത് ഇഷ്ടമല്ലെന്ന് പേളി പറഞ്ഞു. ശ്രീനിയും ഷിയാസും തന്നെ അവഗണിക്കുകയാണെന്ന് പേളി പറഞ്ഞു. തങ്ങളുടെ ഇടയിലൊരു സുഹൃത്തായി മാത്രം നിന്നാല്‍ മതിയെന്നും പ്രശ്നമുണ്ടാക്കരുതെന്നും തോന്നുന്നതൊക്കേയും പറയരുതെന്നും പേളി പറഞ്ഞു.

ഷിയാസ് ഉള്ളതു കൊണ്ടാണ് തനിക്ക് ശ്രീനിയോട് സംസാരിക്കാന്‍ സാധിക്കാത്തതെന്നും പേളി പറഞ്ഞു. പിന്നാലെ പേളി കരഞ്ഞു. തനിക്ക് ആരോടും അടിയുണ്ടാക്കേണ്ടെന്നും തന്‍റെ പപ്പയും മമ്മിയും ഇതൊക്കെ കാണുമെന്നും പറഞ്ഞാണ് പേളി കരഞ്ഞത്. ഷിയാസിനോട് പറയുന്നതിന് പകരം തന്നോട് സംസാരിക്കണമെന്ന് പേളി ശ്രീനിഷിനോട് പറഞ്ഞു. പേളിയെ വിളിച്ചു കൊണ്ട് പോകണമെന്ന് ഷിയാസ് ശ്രീനിയോട് പറഞ്ഞു. ഇതുപോലെയാണ് ജീവിതതത്തിലെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്ന് പേളി ശ്രീനിഷിനോട് പറഞ്ഞു. രാത്രി പേളിയും ശ്രീനിഷും മാത്രമുള്ള സമയത്ത് ഇരുവരും എല്ലാം സംസാരിച്ച് പരിഹരിച്ചു. തന്നെ പേളി അവഗണിക്കുന്നുവെന്ന് തോന്നുന്നതായി ശ്രീനിഷ് പറഞ്ഞു. മനപ്പൂർവ്വമല്ല, ക്ഷീണവും താല്‍പര്യമില്ലാത്തതു കൊണ്ടുമാണ് സംസാരിക്കാതിരുന്നതെന്ന് പേളി പറഞ്ഞു. ഷിയാസിനോട് പറഞ്ഞതാണ് തന്നെ വേദനിപ്പിച്ചെന്ന് പറഞ്ഞ പേളി തനിക്ക് തെറ്റ് പറ്റിയെന്നും പറഞ്ഞു. തങ്ങള്‍ തമ്മിലുള്ള പ്രശ്നം മറ്റുള്ളവരോട് പറയില്ലെന്ന വാക്ക് ശ്രീനിഷ് തെറ്റിച്ചെന്ന് പേളി പറഞ്ഞു. ദേഷ്യം പിടിച്ച ശ്രീനിഷ് അവിടെ നിന്നും ഇറങ്ങിപ്പോയി.

ശ്രീനിഷ് മടങ്ങിയെത്തിയതും പേളി തന്‍റെ മോതിരം തിരികെ ചോദിച്ചു. എന്നാല്‍ ശ്രീനിഷ് പേളിയെ ആശ്വസിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook