Bigg Boss Malayalam, 28 August 2018 Episode 65: പേളിയും അനൂപും ബഷീറും തമ്മില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തര്‍ക്കമാണ് ഇന്നും ബിഗ് ബോസ് ഹൗസിലെ ചര്‍ച്ച. പേളി കഴിഞ്ഞ ദിവസം കരഞ്ഞെന്ന് സുരേഷ് പറഞ്ഞതായി സാബു പറഞ്ഞു. എന്നാല്‍ അത് അഭിനയം ആയിരിക്കുമെന്നാണ് ബഷീര്‍ പറഞ്ഞത്. ലക്ഷ്വറി ബഡ്ജറ്റ് ടാസ്കായി വസ്ത്രങ്ങള്‍ കഴുകി അഴുക്ക് കളയാനാണ് ബിഗ് ബോസ് നിര്‍ദേശിച്ചത്. വൃത്തിയാക്കിയ തുണികള്‍ നന്നായി ഉണക്കി ഇസ്തിരിയിട്ട് തിരികെ നല്‍കണം. നിശ്ചിത ഇടവേളയില്‍ ബിഗ് ബോസ് തുണി നല്‍കും. രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചത്. പേളിയും അര്‍ച്ചനയുമാണ് ലീഡര്‍മാര്‍. ഇവരില്‍ ഏറ്റവും കൂടുതല്‍ തുണി കഴുകി നല്‍കുന്ന ടീം വിജയിക്കും. മത്സരത്തിനിടെ തുണി ശേഖരിക്കുമ്പോള്‍ സാബു ഷിയാസിനെ തള്ളി വീഴ്ത്തി. തന്റെ തല താഴെ ഇടിച്ചെന്ന് ഷിയാസ് പറഞ്ഞു. സാബു കായികമായാണ് മറ്റുളളവരെ തോല്‍പ്പിക്കാന്‍ ശ്രമിച്ചത്.

അടുത്തതായി ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ഒരു നിര്‍ദേശം നല്‍കി. ഷിയാസ് വീട്ടില്‍ അദൃശ്യനാണെന്ന രീതിയില്‍ എല്ലാവരും പെരുമാറണമെന്ന് ബിഗ് ബോസ് അറിയിച്ചു. ഷിയാസ് വൈകാരികമായി പ്രതികരിക്കുന്നത് വരെ ടാസ്ക് തുടരാനാണ് ബിഗ് ബോസിന്റെ നിര്‍ദേശം. ഒരു വ്യാജ ടാസ്ക് ഇതിനായി നല്‍കി. എല്ലാവരും ഒരു ഉല്ലാസയാത്രയ്ക്ക് തയ്യാറാവാനായി ബിഗ് ബോസ് നിര്‍ദേശിച്ചു. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലവും ഭക്ഷണവും മത്സരാര്‍ത്ഥികള്‍ക്ക് നിര്‍ദേശിക്കാം. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഷിയാസിനെ മനപ്പൂര്‍വ്വം അവഗണിക്കാന്‍ ആരംഭിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ ഷിയാസ് മിഴിച്ചു നിന്നു.

ഇതിന് പിന്നാലെ 9 മത്സരാര്‍ത്ഥികളും സ്റ്റോര്‍ റൂമില്‍ കയറി വാതിലടച്ചിരുന്നു. എല്ലാവരും പോയെന്ന് കരുതി ഷിയാസ് ഹൗസില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നെങ്കിലും വൈകാരിക പ്രകടനമൊന്നും നടത്തിയില്ല. ലൈറ്റ് ഓഫ് ചെയ്തപ്പോള്‍ താന്‍ പേടിച്ച് പോയെന്ന് ഷിയാസ് പറഞ്ഞു. ഇതിനിടെ തനിക്ക് ചില വിഷയങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഹിമ ബഷീറിനോട് വഴക്കിട്ടു. ഇരുവരും പരസ്പരം പരിഹസിച്ചു. ഇതിനെ തുടര്‍ന്ന് ഹിമയും സുരേഷും വാക്കു തര്‍ക്കത്തിലായി. സുരേഷ് ഇല്ലാത്തത് പറഞ്ഞ് ഉണ്ടാക്കിയതായി ഹിമ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook