Latest News

‘നമ്മള്‍ പുറത്തായാല്‍ ബിഗ് ബോസ് തീര്‍ന്നു’; ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ ഷിയാസ്

bigg boss malayalam Episode 64: വെളിയില്‍ ശ്രീനിഷിനുളള കാമുകി തങ്കം പോലത്തെ കുട്ടിയാണെന്ന് അര്‍ച്ചന

Bigg Boss Malayalam, 27 August 2018 Episode 64: ബിഗ് ബോസ് ഹൗസിലെ ശക്തയായ മത്സരാര്‍ത്ഥി രഞ്ജിനി പുറത്തായതിന് ശേഷം മത്സരം തുടര്‍ന്നു. രാവിലെ തന്നെ സാബുവും ഹിമ ശങ്കറും തമ്മില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. ഇരുവരും പരസ്പരം പരിഹസിച്ചു. പേളി ശ്രീനിഷിനോട് പ്രേമം പറഞ്ഞപ്പോള്‍ അത് കപടമായി തോന്നിയെന്ന് അര്‍ച്ചന പറഞ്ഞു. സാബു, അനൂപ്, സുരേഷ് എന്നിവരോടാണ് അര്‍ച്ചന ഇത് പറഞ്ഞത്. വെളിയില്‍ ശ്രീനിഷിനുളള കാമുകി തങ്കം പോലത്തെ കുട്ടിയാണെന്ന് അര്‍ച്ചന പറഞ്ഞു. എന്നാല്‍ ആ ബന്ധത്തില്‍ പല പ്രശ്നങ്ങളും ഉണ്ടെന്നാണ് ശ്രീനിഷ് പറഞ്ഞതെന്ന് സാബു വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം പേളിയും ശ്രീനിഷും സ്നേഹത്തിലാണെന്ന വിവരം വെളിപ്പെടുത്തിയതിനെ കുറിച്ചായിരുന്നു നാല് പേരും ചര്‍ച്ച ചെയ്തത്.

ഷിയാസിനെ കൊണ്ട് ഈ വീട്ടില്‍ ഒരു പ്രയോജനവും ഇല്ലെന്നും ഒരു ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും സാബു പറഞ്ഞു. അത്കൊണ്ട് തന്നെ ഷിയാസിനെ എലിമിനേഷനില്‍ നിന്നും താന്‍ രക്ഷപ്പെടുത്തില്ലെന്നും സാബു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ വിഷയത്തില്‍ ഹിമ തലയിട്ടെന്ന് പറഞ്ഞ് സാബവും അനൂപും സുരേഷും പരിഹസിച്ചു. ഒരുപാട് ബഹളം വെക്കുന്നവരെ എല്ലാവരും ചേര്‍ന്ന് അവഘിക്കുമെന്നും അത്കൊണ്ടാണ് ഇതുപോലെ പ്രവര്‍ത്തിക്കുന്നതെന്നും അനൂപ് പറഞ്ഞു.

ബഷീര്‍ കാരണവരായിട്ടും ബഷീറിന്റെ നിയന്ത്രണത്തിലല്ല കാര്യങ്ങളെന്ന് പേളി ആരോപിച്ചു. തുടര്‍ന്ന് ബഷീര്‍ യോഗം വിളിച്ച് ഇത് ചര്‍ച്ച ചെയ്തു. കിച്ചണില്‍ ആരൊക്കെ കയറണം എന്നത് തീരുമാനിക്കുന്നത് മറ്റുളളവരാണെന്ന് പേളി പറഞ്ഞു. എന്നാല്‍ പേളി പറയുമ്പോള്‍ അങ്ങനെ യോഗം വിളിക്കാനാവില്ലെന്ന് അനൂപ് തുറന്നടിച്ചു. ‘താങ്കള്‍ ആരാണെന്ന്’ പേളിയും തിരിച്ചു ചോദിച്ചു. തുടര്‍ന്ന് യോഗത്തില്‍ വാക്കേറ്റം ഉണ്ടായി. ബഷീറിന് നാണം ഇല്ലെന്ന് പേളി പറഞ്ഞതിനെ ബഷീര്‍ ചോദ്യം ചെയ്തു. പേളിയും ബഷീറും വാക്കേറ്റം ഉണ്ടായി. ശ്രീനിഷ് ഇടയ്ക്ക് കയറി പേളിയെ പിടിച്ചുമാറ്റി. എന്നാല്‍ ശ്രീനിഷ് മാറി നില്‍ക്കെന്നും തന്നെ ബഷീര്‍ എന്താണ് ചെയ്യുന്നതെന്ന് കാണട്ടേയെന്നും പേളി പറഞ്ഞു. ഹിമയെ കിച്ചണില്‍ കയറ്റുന്നില്ലെന്നും അവഗണന മാറ്റും വരെ താന്‍ കിച്ചണില്‍ കയറില്ലെന്നും പേളി വ്യക്തമാക്കി. തന്റെ കൂടെ നടന്നാല്‍ നിനക്കും അടി കിട്ടുമെന്ന് ശ്രീനിഷിനോട് പേളി പറഞ്ഞു. ശാന്തമായിരിക്കാനാണ് പേളിക്ക് ശ്രീനിഷ് ഉപദേശം നല്‍കിയത്. അതേസമയം സുരേഷും പേളിയോട് വഴക്കിട്ടു.

പേളി തന്റെ വീട്ടുകാരെ പറഞ്ഞെന്ന് കാണിച്ച് ബഷീര്‍ ബഹളം വെച്ചു. ‘വീട്ടില്‍ പോയി കാണിക്കെടാ’ എന്നാണ് പേളി പറഞ്ഞത്. തന്റെ വീട്ടുകാരെ പറയാന്‍ മിനിമം യോഗ്യത വേണമെന്നും ബഷീര്‍ പറഞ്ഞു. തുടര്‍ന്ന് ഇരുവരും പരസ്പരം പരിഹസിച്ചു. തനിക്ക് പുറത്ത് പോവണമെന്ന് ബഷീര്‍ പറഞ്ഞു. ‘ഞാന്‍ ഇത് പോലെ സംസാരിക്കാറില്ല. ഒരു സ്ത്രീയും ഇങ്ങനെ പെരുമാറരുത്. എനിക്ക് ഇവിടുന്ന് പോകണം. എന്റെ പേര് മോശമാക്കാനാണ് അവര്‍ ശ്രമിച്ചത്’, ഇത് പറഞ്ഞ് പൊട്ടിക്കരഞ്ഞ ബഷീറിനെ സാബുവും അനൂപും സമാധാനിപ്പിച്ചു. പേളിയെ ശ്രീനിഷാണ് കെട്ടിപ്പിടിച്ച് സമാധാനിപ്പിച്ചത്.

അതേസമയം തനിക്ക് ഇതോപോലെ മുന്നോട്ട് പോവാനാവില്ലെന്ന് അനൂപ് പറഞ്ഞു. തന്റെ അസുഖത്തെ പോലും പേളി കളിയാക്കുകയാണ് ചെയ്തതെന്ന് സാബുവിനോട് പറഞ്ഞ് അനൂപ് കരഞ്ഞു. ‘എനിക്ക് മുന്നോട്ട് പോവാനാവില്ല. അവളെ അനിയത്തിയെ പോലെയാണ് കണ്ടത്. ഒരു സമൂഹത്തെ ആണ് പുച്ഛിക്കുന്നത്. അസുഖത്തെ പോലും ഇത് പോലെ കളിയാക്കുന്നു. ഹൃദയത്തിലാണ് മുറിവേറ്റത്. എന്ത് യോഗ്യതയാണ് എന്നെ പുച്ഛിക്കാന്‍ അവള്‍ക്കുളളത്. ഉള്ളിലൊരു ഡ്രാക്കുള ഇരുന്നിട്ട് പുറത്ത് മാലാഖയെ കാണിക്കുന്നു’, അനൂപ് പറഞ്ഞു. ഇതിനിടെ പൊട്ടിക്കരഞ്ഞ പേളിയെ ശ്രീനിഷ് ആശ്വസിപ്പിച്ചു.

പേളിയും ശ്രീനിഷും വിവാഹം ചെയ്താല്‍ ശ്രീനിയുടെ അവസ്ഥ പരിതാപകരമായിരിക്കുമെന്ന് സാബു ബഷീറിനോടും അനൂപിനോടും പറഞ്ഞു. ‘ശ്രീനി ഇങ്ങനെയൊക്കെ പെടുമോ. ഇതും അവരുടെ കളിയാണോ എന്ന് സംശയമുണ്ട്’, സാബു കൂട്ടിച്ചേര്‍ത്തു. വൈകിട്ടോടെ നോമിനേഷന്‍ പ്രക്രിയയ്ക്കുളള നിര്‍ദേശം ലഭിച്ചു. 10 മത്സരാര്‍ത്ഥികളുടെ ചിത്രം ബിഗ് ബോസ് നല്‍കും. നോമിനേറ്റ് ചെയ്യുന്ന വ്യക്തികളുടെ ചിത്രം കത്തിച്ച് വീപ്പയില്‍ നിക്ഷേപിക്കാനാണ് നിര്‍ദേശം. രണ്ട് പേരെ ഓരോരുത്തര്‍ക്കും നോമിനേറ്റ് ചെയ്യാം. ഷിയാസിനേയും ഹിമയേയും ആണ് അര്‍ച്ചന നോമിനേറ്റ് ചെയ്തത്. അനൂപിനേയും ഹിമയേയും ആണ് ശ്രീനിഷ് നോമിനേറ്റ് ചെയ്തത്.

അനൂപിനേയും പേളിയേയും ആണ് അതിഥി നോമിനേറ്റ് ചെയ്തത്. ഷിയാസിനേയും ഹിമയേയും ആണ് സുരേഷ് നോമിനേറ്റ് ചെയ്തത്. സാബുവിനേയും അനൂപിനേയും ആണ് ഷിയാസ് നോമിനേറ്റ് ചെയ്തത്. സുരേഷിനേയും അനൂപിനേയും ആണ് ഹിമ നോമിനേറ്റ് ചെയ്തത്. സാബുവിനേയും അനൂപിനേയും ആണ് പേളി നോമിനേറ്റ് ചെയ്തത്. സ്ത്രീകളെ ബഹുമാനിക്കാത്തത് കൊണ്ടാണ് അനൂപിനെ നോമിനേറ്റ് ചെയ്തതെന്ന് പേളി പറഞ്ഞു. അനൂപിന് കഴിഞ്ഞ ദിവസം കിട്ടിയ അധികാരം ഇപ്പോള്‍ ഉപയോഗിക്കാന്‍ ബിഗ് ബോസ് അനുവാദം നല്‍കിയത്. ഹിമയെയും ഷിയാസിനേയും ആണ് അനൂപ് നേരിട്ട് എലിമിനേഷന്‍ പട്ടികയിലേക്ക് നോമിനേറ്റ് ചെയ്തത്. 5 വോട്ടുകളുമായി അനൂപാണ് എലിമിനേഷനില്‍ മുമ്പില്‌‍, ഹിമ 4 വോട്ട്, ഷിയാസ് 3 വോട്ട് എന്നിവരും പട്ടികയിലുണ്ട്. എന്നാല്‍ സാബുവിന് ലഭിച്ച പ്രത്യേക അധികാരം വെച്ച് സാബു ഹിമയെ എലിമിനേഷനില്‍ നിന്നും രക്ഷിച്ചു. ക്യാപ്റ്റന്റെ അധികാരം വെച്ച് ബഷീര്‍ പേളിയെ എലിമിനേഷനിലേക്ക് തിരഞ്ഞെടുത്തു. അനൂപ്, ഷിയാസ്, പേളി എന്നിവരാണ് അടുത്തയാഴ്ച്ചയിലെ എലിമിനേഷന്‍ പട്ടികയിലുളളത്. തന്നെ ഇഷ്ടമുളളത് കൊണ്ടാണ് സാബു എലിമിനേഷനില്‍ നിന്നും രക്ഷിച്ചതെന്ന് ഹിമ പറഞ്ഞു. നമ്മളൊക്കെ പുറത്തായി കഴിഞ്ഞാല്‍ ബിഗ് ബോസ് തീര്‍ന്നെന്ന് ഷിയാസ് പറഞ്ഞു. ഇനി താന്‍ ആരേയും ബഹുമാനിക്കില്ലെന്നും എല്ലാവര്‍ക്കും നന്നായിട്ട് കൊടുക്കുമെന്നും ഷിയാസ് പേളിയോടും ശ്രീനിഷിനോടും വ്യക്തമാക്കി. പൊട്ടിച്ചിരിച്ചാണ് പേളി ഇത് കേട്ടിരുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 27 august 2018 episode

Next Story
Uppum Mulakum: ഉപ്പും മുളകും കുടുംബത്തിലേക്ക് പുതിയ അതിഥി; മുടിയന്‍ ടെന്‍ഷനില്‍, ലെച്ചു ഹാപ്പിയാണ്uppum mulakum, uppum mulakum series latest episodes , ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com