Bigg Boss Malayalam, 25 September 2018 Episode:94 ടാസ്കിനുള്ള സന്ദേശത്തോടെയായിരുന്നു ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. ആടാം പാടാം എന്നതായിരുന്നു ടാസ്ക്. അവരവർക്ക് ലഭിച്ചിട്ടുള്ള പാട്ടിലെ കഥാപാത്രമായി മാറുകയായിരുന്നു ടാസ്ക്. ഓരോർത്തർക്കും ഓരോ പാട്ടും കഥാപാത്രവുമുണ്ടായിരുന്നു. ഇതനുസരിച്ച് എല്ലാവരും വേഷം മാറി കഥാപാത്രമായി മാറി. ഇന്ന് മുഴുവനും ആ വേഷത്തില്‍ തന്നെ നടക്കുകയും വേണം.

ഇതിനിടെ സുരേഷ് ഭക്ഷണത്തെ കുറിച്ച് പേളിയുമായി ചെറിയ തർക്കമായി. തനിക്ക് മട്ടന്‍ വേണ്ടെന്ന് പറഞ്ഞാണ് സുരേഷ് അസ്വാരസ്യത്തിന് തുടക്കമിട്ടത്. സാബുവും പേളിയുമായിരുന്നു കുക്കിങ്. പിന്നാലെ ടാസ്ക് ആരംഭിച്ചു. ആദ്യം സ്റ്റേജിലെത്തിയത് ശ്രീനിഷായിരുന്നു. പ്രേമമെന്നാലെന്താണ് പെണ്ണേ എന്ന പാട്ടായിരുന്നു ശ്രീനിഷിന് ലഭിച്ചത്. എന്നാല്‍ ശ്രീനിഷിന് സമയത്തിനുള്ളില്‍ സ്റ്റേജിലെത്താനായില്ല. അടുത്ത ഊഴം സാബുവിന്‍റേതായിരുന്നു. ജയനായാണ് സാബു വന്നത്. ജയനെ അനുസ്മിരിപ്പിക്കുന്ന വേഷവിധാനങ്ങളോടെയാണ് സാബു സ്റ്റേജിലെത്തിയത്. കണ്ണും കണ്ണും എന്ന ഗാനത്തിനൊത്തായിരുന്നു സാബുവിന്‍റെ ഡാന്‍സ്. അടുത്തത് മമ്മൂട്ടിയായി മാറിയ ഷിയാസിന്‍റെ അവസരമായിരുന്നു. മാനേ മധുരകരിന്പേ എന്ന പാട്ടിനൊത്തായിരുന്നു ഷിയാസിന്‍റെ നൃത്തം.

ഇതിനിടെ വീണ്ടും സുരേഷ് പേളിയുമായി തർക്കമുണ്ടാക്കി. തനിക്ക് ഭക്ഷണം വേണ്ടെന്ന് സുരേഷ് പറഞ്ഞതും കഴിച്ചേ പറ്റൂ എന്ന് പേളി പറഞ്ഞു. മട്ടനായിരുന്നു ഇന്നുണ്ടാക്കിയത്. തനിക്ക് മട്ടന്‍ വേണ്ടെന്നായിരുന്നു സുരേഷ് പറഞ്ഞത്. അതിഥി ഇടപെട്ട് രണ്ട് പേരേയും രണ്ട് വഴിക്കാക്കി. അപ്പോഴേക്കും ഷിയാസ് പേളിയ്ക്കെതിരെ രംഗത്തെത്തി. പേളിയോട് ഷിയാസ് മിണ്ടാതെ ഇരിക്കാന്‍ പറഞ്ഞു. പേളിയ്ക്ക് ഇത് ഇഷ്ടമായില്ല. അതിഥി ഷിയാസിനോട് മിണ്ടാതെ ഇരിക്കാനായി ആവശ്യപ്പെട്ടെങ്കിലും ഷിയാസ് പേളിയെ വീണ്ടും കുറ്റപ്പെടുത്തി. അതിഥിയെ അടുക്കളയില്‍ കേറാനാി പേളി സമ്മതിക്കുന്നില്ലെന്ന് പേളി പറഞ്ഞെന്ന് സുരേഷ് പറഞ്ഞെന്നാണ് പേളിയുടെ വാദം. താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് സുരേഷ് വാദിച്ചു. ശ്രീനിഷ് പേളിയെ ആശ്വസിപ്പിക്കാനായി ശ്രമിച്ചെങ്കിലും പേളി അടങ്ങില്ല. പേളിയോട് മിണ്ടാതിരിക്കാനായി ഷിയാസ് ആവശ്യപ്പെട്ടു. ദേഷ്യം പിടിച്ച പേളി സുരേഷിനോടു ദേഷ്യപ്പെട്ട് അവിടെ നിന്നും ഇറങ്ങി. പ്രായമായത് കൊണ്ട് ക്ഷമിക്കാനാകില്ലെന്ന് പേളി പറഞ്ഞു. സുരേഷും പേളിയും മുഖാമുഖം എത്തിയതോടെ ഷിയാസ് പേളിയെ പിടിച്ച് പുറത്തേക്ക് കൊണ്ടു പോയി. പിന്നീട് അതിഥി പുറത്തെത്തി പേളിയെ ആശ്വസിപ്പിച്ചു.

തന്‍റെ വാക്കുകള്‍ പേളി വളച്ചൊടിക്കുകയായിരുന്നു എന്നായിരുന്നു സുരേഷിന്‍റെ വാദം. സുരേഷിന്‍റെ പ്രായം മാനിച്ച് വെറുതെ വിടണമെന്ന് ശ്രീനിഷും ഷിയാസും അതിഥിയും പേളിയോട് പറഞ്ഞു. പിന്നീട് സുരേഷിന്‍റെ അടുത്തെത്തിയ ഷിയാസ് പേളിയോട് ക്ഷമിക്കണമെന്ന് സുരേഷിനോട് പറഞ്ഞു. തന്നോട് പേളി സംസാരിക്കുന്നത് ഇഷ്ടമല്ലെന്ന് സുരേഷ് പറഞ്ഞതായി പേളിയെ ഷിയാസ് അറിയിച്ചു. ഷിയാസ് പേളിയെ ഉപദേശിച്ച് ശാന്തയാക്കി. താനിനി അടുക്കളയില്‍ കേറില്ലെന്ന് പേളി ഉറപ്പിച്ചു പറഞ്ഞു. സുരേഷിന് ഓരോ കാര്യങ്ങള്‍ ആലോചിച്ച് ടെന്‍ഷനുണ്ടെന്നും അതുകൊണ്ട് വെറുതെ വിടണമെന്നും ഷിയാസ് പറഞ്ഞു. ഇതിന് പിന്നാലെ ശ്രീനിഷ് സുരേഷിന് അരികിലെത്തി. ശ്രീനിഷ് സുരേഷിനെ തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സുരേഷ് ദേഷ്യപ്പെട്ടു. ഇതിനിടെ ശ്രീനിഷിനോട് പേളി ദേഷ്യപ്പെട്ടു. എഴുന്നേറ്റ് പോയ ശ്രീനിഷിനെ ഷിയാസ് തിരികെ കൊണ്ടു വരാനായി ശ്രമിച്ചെങ്കിലും ശ്രീനിഷ് വാശി വിട്ടു കൊടുത്തില്ല. പേളി പുറത്ത് ഇരിക്കുകയായിരുന്നു. ശ്രീനിഷ് അകത്തും. പിന്നീട് പേളി അകത്തേക്ക് വന്ന് ശ്രീനിഷിനെ കെട്ടിപ്പിടിച്ചു. ഇതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു.

അപ്പോഴേക്കും പേളിക്കുള്ള മഞ്ജു വാര്യരുടെ പാട്ടെത്തി. സമ്മർ ഇന്‍ ബത്ലഹേമിലെ പാട്ടായിരുന്നു പേളിയ്ക്ക് ലഭിച്ചത്. പേളി മനോഹരമായാണ് ചുവടുവെച്ചത്. പിന്നാലെ സുരേഷിനുള്ള മാലിനിയുടെ തീരങ്ങളെന്ന പാട്ടു വന്നു. സുരേഷിന്‍റെ ചുവടുകള്‍ ചിരിപടർത്തി. പിന്നീട് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഷിയാസിനുള്ള പാട്ട് വീണ്ടും വന്നെങ്കിലും കളി തുടങ്ങുന്നതിന് മുന്നേ പാട്ട് നിന്നു. തിരിച്ചു പോകാനായി നോക്കവെ പാട്ട് വീണ്ടും കേട്ടതോടെ ഷിയാസ് നൃത്തം ആരംഭിച്ചു. ആദ്യത്തെ തവണ ചീറ്റി പോയതിന്‍റെ ഷീണം ഷിയാസ് ഇത്തവണ തീർത്തു. അതിഥിയും സുരേഷും ഷിയാസിനൊപ്പം ചേർന്നു. പേളിയും ശ്രീനിഷും ആ സമയം ഭക്ഷണം കഴിക്കുകയായിരുന്നു. ഇത്തവണയും ശ്രീനിഷ് സിഗരറ്റ് വലിക്കുന്നതിനിടെയാണ് പാട്ട് ഇട്ടത്. ഓടിയെത്തിയ ശ്രീനിഷ് നൃത്തം ചെയ്തു. പൃഥ്വിരാജായാണ് ശ്രീനിഷ് എത്തിയത്. മറ്റുള്ളവരും ശ്രീനിഷിന് ഒപ്പം ചേർന്നു. അതിന് പിന്നാലെ പുതിയ സന്ദേശമെത്തി. പുതിയ പാട്ടുകളുടെ ലിസ്റ്റാണ് സന്ദേശത്തിലുണ്ടായിരുന്നു.

പുതിയ ലിസ്റ്റ് പ്രകാരം ആദ്യമെത്തിയത് ശ്രീനിഷായിരുന്നു. വന്ദനത്തിലെ പാട്ടാണ് ശ്രീനിയ്ക്ക് ലഭിച്ച്. ആഘോഷിച്ചു തന്നെ ശ്രീനിഷ് നൃത്തം ചെയ്തു. പേളിയും അതിഥിയും ഒപ്പം ചേർന്നു. പിന്നാലെ മറ്റുള്ളവരുമെത്തിയതോടെ രംഗം കൊഴുത്തു. വെെകിട്ടോടെ ഡെയ്ലി ടാസ്കിനുള്ള സന്ദേശമെത്തി. മത്സരാർത്ഥികള്‍ പരസ്പരം പുറത്ത് വച്ച് കാണുന്ന സംഭവം ഭാവനയില്‍ കണ്ട് പറയാനായിരുന്നു ടാസ്ക്. ലഭിക്കുന്ന ആളെ കുറിച്ചാണ് പറയേണ്ടത്. ശ്രീനിഷാണ് തുടങ്ങിയത്. പേളിയെ ആലവ വെച്ചു കാണുന്നതിനെ കുറിച്ചാണ് ഷിയാസ് പറഞ്ഞത്. അതിഥിയെ കാണുന്നതായിരുന്നു ശ്രീനിഷ് പറഞ്ഞത്. അതിഥിയുടെ കാമുകനെ കാണിച്ച് തരുമെന്ന് അപ്പോള്‍ ഷിയാസിന് വിഷമമാകുമെന്നും ശ്രീനിഷ് പറഞ്ഞു. പേളിയ്ക്ക് കിട്ടിയത് ഷിയാസിനെയായിരുന്നു. ഷിയാസിനെ കണ്ടാല്‍ താന്‍ മുങ്ങുമെന്ന് പേളി പറഞ്ഞു. ബിഗ് ബോസ് വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ സാബു മുങ്ങുമെന്നും അങ്ങനെ സാബു തന്നെ കാണാനായി ബാംഗ്ലൂർ എത്തുമെന്ന് അതിഥി പറഞ്ഞു. സാബുവിന് ലഭിച്ചത് ശ്രീനിഷിന്‍റെ പേരാണ്. ചെന്നെെ കാണിച്ചു തരുന്ന ശ്രീനിഷിനെ കുറിച്ചാണ് സാബു പറഞ്ഞത്. ശ്രീനിഷ് പേളിയെ കല്യാണം കഴിക്കുമെന്നും പക്ഷെ വേറെ കാമുകിയുണ്ടാകുമെന്നും സാബു പറഞ്ഞു. സുരേഷിന് അതിഥിയുടെ പേരാണ് കിട്ടിയത്. അതിഥിയെ സുരേഷ് ആന്‍റിയെന്നാണ് കളിയാക്കിയത്.

ഇതിന് പിന്നാലെ സാബു പേളിയ്ക്ക് ഫോണ്‍ ഉണ്ടാക്കി കൊടുത്തു. സ്കൂളിലൊക്കെ ഉണ്ടാക്കിയിട്ടുള്ള രണ്ട് ടപ്പികളെ നൂല് വഴി ബന്ധിപ്പിച്ചായിരുന്നു ഫോണുണ്ടാക്കിയത്. പേളിയ്ക്കും ശ്രീനിഷുനുമായാണ് സാബു ഫോണുണ്ടാക്കിയത്. രാത്രി പേളിയും ശ്രീനിഷും ഒരുമിച്ച് പൂർണ്ണ ചന്ദ്രനെ കണ്ടുകൊണ്ട് സംസാരിച്ചു. ഇവിടെ വന്നതിന് ശേഷം ഇത് മൂന്നാമത്തെ പൂർണ ചന്ദ്രനെയാണ് ഒരുമിച്ച് കാണുന്നതെന്ന് പേളി പറഞ്ഞു. പേളി ശ്രീനിഷിനെ തമാശരൂപേണ ഇന്‍ർവ്യൂ ചെയ്തു. ടാസ്കിനുള്ള സമയമായിരുന്നു അടുത്തത്. പ്രകാശം പരത്തുന്ന വീട് എന്നതായിരുന്നു ടാസ്ക്. വീടിന് മുന്നിലെ ഡാർഡന്‍ ഏരിയയില്‍ വിറകു കൊളുത്തി തീയ്യിടുകയായിരുന്നു ടാസ്ക്. ബിഗ് ബോസ് കഴിയുന്നത് വരെ തീ കെടാതെ നോക്കണം. സാബുവിന്‍റെ നേതൃത്വത്തിലായിരുന്നു വിറക് കത്തിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ