Bigg Boss Malayalam, 25 July 2018 Episode:31 : പതിവ് രീതികളില്‍ മാറ്റമില്ലാതെ തന്നെ ഇന്നത്തെ എപ്പിസോഡും ആരംഭിച്ചു. പതിവ് പാട്ടിന് ശേഷം ഇന്ന് ഷിയാസിന്‍റേയും ബഷീറിന്‍റേയും ശ്രീനിയുടേയും പാട്ടുമിന്നുണ്ടായിരുന്നു. വെെ ദിസ് കൊലവെറി എന്ന പാട്ടായിരുന്നു ശ്രീനിഷ് പാടിയത്. പാട്ടിനിടെ ശ്രീനിഷിനെ അർച്ചന ട്രോളിയെങ്കിലും അർച്ചന തിരിച്ചടിച്ചത് രസകരമായ കാഴ്ച്ചയായി മാറി. ഇതിനിടെ പുറത്ത് സ്മേക്കിംഗ് ഏരിയയില്‍ തന്നെ പ്രേമിക്കാന്‍ പഠിപ്പിക്കണമെന്ന് സുരേഷ് സാബുവിനോട് പറഞ്ഞു. നിങ്ങളെ കാര്യം ഞാനേറ്റെന്നായിരുന്നു സാബുവിന്‍റെ മറുപടി.

ടാസ്കിന് തയ്യാറെടുക്കും മുന്‍പായി ശ്രീനിഷും ദിയയും തമ്മില്‍ ഉടക്കായി. എന്നെ പഠിപ്പിക്കാന്‍ വരണ്ടെന്നായിരുന്നു ശ്രീനിഷിന് ദിയയുടെ മറുപടി. ബഹളമായതോടെ തനിക്ക് മീറ്റിംഗ് വിളിക്കണമെന്ന് പറഞ്ഞ് ദിയ ബഹളമുണ്ടാക്കി. കഴിഞ്ഞ ദിവസത്തെ സംഭവത്തെ കുറിച്ച് സംസാരിച്ചായിരുന്നു ഇരുവരും അടിയായത്. മറ്റുള്ളവർ ഇടപെട്ടതോടെ പ്രശ്നം പരിഹരിച്ചു. അടുത്തതായി എല്ലാവരും ടാസ്കിലേക്ക് കടന്നു. ഇന്നലത്തെ സ്കൂള്‍ ടാസ്കിന്‍റെ തുടർച്ചയായിരുന്നു ഇന്നും. എനിക്കും പറയാനുണ്ട് എന്ന ടാസ്തായിരുന്നു ഇന്ന്. എല്ലാവരും അവരവർക്ക് ലഭിക്കുന്ന വിഷയത്തില്‍ പ്രസംഗിക്കാനായിരുന്നു ടാസ്ക്.

അതിഥിയായിരുന്നു ആദ്യം സംസാരിക്കാനെത്തിയത്. കേരളത്തില്‍ വർദ്ധിച്ച് വരുന്ന വൃദ്ധ സധനങ്ങളെ കുറിച്ചായിരുന്നു അതിഥി പ്രസംഗിച്ചത്. ഇതിനിടെ അതിഥി കരഞ്ഞെങ്കിലും അവള്‍ പ്രസംഗം പൂർത്തിയാക്കി. തന്‍റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലായിരുന്നു അതിഥി സംസാരിച്ചത്. അടുത്ത ഊഴം ശ്രീനിയുടേതായിരുന്നു. റോഡുകളെ കുറിച്ചായിരുന്നു ശ്രീനിഷിന് സംസാരിക്കാന്‍ ലഭിച്ചത്. കേരളത്തിലെ റോഡുകളെ കുറിച്ച് വളരെ നല്ല അഭിപ്രായമായിരുന്നു ശ്രീനിഷിന് പറയാനുണ്ടായിരുന്നത്. പാലക്കാട് തന്‍റെ വീടിന്‍റെ ഭാഗത്ത് റോഡില്ലെന്നും ശ്രീനിഷ് പറഞ്ഞു.

കേരളത്തില്‍ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളെ കുറിച്ചാണ് സാബു സംസാരിച്ചത്. കുറ്റ കൃത്യങ്ങളുടെ കാരണങ്ങളും മറ്റും നിരത്തിയായിരുന്നു സാബു സംസാരിച്ചത്. വക്കീലെന്ന നിലയിലുള്ള തന്‍റെ പാടവം സാബു പ്രസംഗത്തിലും പ്രയോഗിച്ചു. താന്‍ കുറ്റകൃത്യം നടത്തിയിട്ടുള്ളയാളാണെന്നും എന്നാല്‍ നിയമത്തിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും സാബു പറഞ്ഞു. ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണെന്നും സാബു പറഞ്ഞു. ശ്വേതയ്ക്ക് ലഭിച്ചത് മലയാള ഭാഷയെ കുറിച്ച് സംസാരിക്കാനായിരുന്നു. തന്‍റെ പഞ്ചാബീ ജീവിത ശെെലിയെ കുറിച്ചും മകളെ മലയാളം പഠിപ്പികുന്നതിനെ കുറിച്ചും ശ്വേത സംസാരിച്ചു.

അടുത്തതായി എത്തിയത് രഞ്ജിനിയായിരുന്നു. ഭക്ഷണ ശീലത്തെ കുറിച്ചായിരുന്നു രഞ്ജിനി സംസാരിച്ചത്. കുട്ടിത്തത്തോടെയായിരുന്നു രഞ്ജിനിയുടെ പ്രസംഗം. കൃഷിയെ കുറിച്ചും പഴയകാലത്തെ ഭക്ഷണ രീതിയെ കുറിച്ചുമെല്ലാം രഞ്ജിനി സംസാരിച്ചു. അടുത്തതായി എത്തിയ പേളി സംസാരിച്ചത് സാമൂഹിക മാധ്യമങ്ങളെ കുറിച്ചായിരുന്നു. എല്ലാവർക്കും അഭിപ്രായം പറയാനുള്ള വേദിയാണ് സാമൂഹിക മാധ്യമങ്ങളെന്നും ചില സമയത്ത് നെഗറ്റീവ് ആയും അത് മാറാറുണ്ടെന്നും പേളി പറഞ്ഞു. അവസാനമായി സാബുവിനെ വിജയിയായി തെരഞ്ഞെടുത്തതായി സുരേഷ് പ്രഖ്യാപിച്ചു. ഇതോടെ സ്കൂള്‍ അവസാനിച്ചു.

എന്തും പറയുന്നതിന് മുന്‍പ് ആലോചിച്ചിട്ട് സംസാരിക്കണമെന്ന് സുരേഷ് പേളിയ്ക്ക് ഉപദേശം നല്‍കി. എല്ലാം നാട്ടുകാർ കാണുന്നുണ്ടെന്നും സുരേഷ് പറഞ്ഞു. അതെല്ലാം പേളി മൂളി കേട്ടു. ദേഷ്യം വന്നാല്‍ ആരേയും വേദനിപ്പിക്കുന്ന രീതയില്‍ സംസാരിക്കരുതെന്നും ദേഷ്യം വന്നാല്‍ റിലാക്സ് ആയതിന് ശേഷം മാത്രമേ സംസാരിക്കാവൂ എന്നും സുരേഷ് പറഞ്ഞു. എന്നാല്‍ ദേഷ്യം എങ്ങനെ നിയന്ത്രിക്കാം എന്ന പേളിയുടെ ചോദ്യത്തിന് സുരേഷിന് ഉത്തരം നല്‍കാനായില്ല. ശേഷം ഷിയാസിന് അരികിലെത്തിയ പേളിയോട് സൂക്ഷിക്കണമെന്ന് ഷിയാസ് പറഞ്ഞു. ഇന്ന് സ്നേഹിക്കുന്നവർ നാളെ പണി തരുമെന്നും ഷിയാസ് പറഞ്ഞു.

വെെകിട്ട് അഭിപ്രായ പ്രകടനത്തിന്‍റെ ഔചിത്യത്തെ ചൊല്ലി ദിയയും സുരേഷും തമ്മില്‍ സംസാരമായി. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് കേള്‍ക്കണമെന്ന് സുരേഷും തനിക്ക് പറയാനുള്ളത് പറയുമെന്ന് ദിയയും പറഞ്ഞു. രണ്ടു പേരും ശാന്തമായാണ് സംസാരിച്ചതെങ്കിലും അഭിപ്രായ ഭിന്നത വ്യക്തമായിരുന്നു. വെെകിട്ട് അഞ്ച് മണിയോടെ സ്കൂള്‍ വീണ്ടും ആരംഭിച്ചു. പഴഞ്ചൊല്ലില്‍ പതിരില്ല എന്നതായിരുന്നു പുതിയ ടാസ്ക്. എല്ലാവരും അവരവർക്ക് ലഭിച്ച ചൊല്ലുമായി സാമ്യമുള്ള മത്സരാർത്ഥിയുടെ പേരാണ് പറയേണ്ടത്. പഴഞ്ചൊല്ല് നേരത്തെ തന്നെ ലഭിക്കും. കിട്ടിയ പഴഞ്ചൊല്ലുമായി എല്ലാവരും ഓരോ മൂലയിലിരുന്ന് അത് പഠിക്കാന്‍ തുടങ്ങി. മലയാളം അറിയാത്ത ശ്വേത അനൂപിന്‍റെ സഹായം തേടി.

തനിക്ക് കിട്ടിയ പഴഞ്ചൊല്ലിന് ചേർന്നത് ആരാണെന്ന് ചോദിച്ച് ഷിയാസ് അനൂപ് അടുത്തെത്തിയെങ്കിലും അനൂപ് ഉത്തരം നല്‍കിയില്ല. പകരം ഉത്തരത്തിലേക്കുള്ള സൂചനകള്‍ നല്‍കിയാണ് മടങ്ങിയത്. ആദ്യമായെത്തിയത് പേളിയായിരുന്നു. പിന്നാലെ എത്തിയ ബഷീറിന് കിട്ടിയ പഴഞ്ചൊല്ല് പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്നായിരുന്നു. ബഷീറ് നല്‍കിയ ഉത്തരം ശ്വേത എന്നായിരുന്നു. പാലം കടക്കുവോളം നാരായണാ പിന്നെ കൂരായണ എന്ന ചൊല്ലിന് ഷിയാസ് കണ്ടെത്തിയ അവകാശി അനൂപായിരുന്നു. ഉത്തരം മുട്ടും പോള്‍ കൊഞ്ഞനം കുത്തുക എന്ന ചൊല്ലിന് അർച്ചന തിരഞ്ഞെടുത്തത് പേളിയേയായിരുന്നു. നായ കടലിലും നക്കിയേ കുടിക്കൂ എന്ന ചൊല്ലിന് സുരേഷിനെ ശ്വേതും തിരഞ്ഞെടുത്തു. എത്ര പറഞ്ഞാലും നന്നാകാത്ത സ്വഭാവമാണ് സുരേഷിന്‍റേതെന്ന് ശ്വേത പറഞ്ഞു.

സാബു എത്തിയത് തന്‍റെ പാന്‍റ് വലിച്ചു കേറ്റി കൊണ്ടായിരുന്നു വന്നത്. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ എന്ന ചൊല്ലിനുള്ള ഉത്തരമായി സാബു തിരഞ്ഞെടുത്തത് അനൂപിനെയായിരുന്നു. അടുത്ത ഊഴം ശ്രീനിഷിന്‍റേതായിരുന്നു. കുരയ്ക്കും പട്ടി കടിക്കില്ല എന്നായിരുന്നു ശ്രീനിഷിന് കിട്ടിയത്. ശ്രീനിഷ് കണ്ടെത്തിയ അവകാശ ദിയയായിരുന്നു. അടുത്തതായി അതിഥി എത്തി. ആരാന്‍റമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേലാണ് എന്ന ചൊല്ലാണ് അതിഥിയ്ക്ക് ലഭിച്ചത്. ഉത്തരമായി അവള്‍ കണ്ടെത്തിയത് പേളിയേയായിരുന്നു. മത്സരത്തെ കുറിച്ച് അനൂപ് വിധിയെഴുതി. രഞ്ജിനിയുടെ ഉത്തരത്തെ അനൂപ് വിമർശിച്ചു. പത്തില്‍ അഞ്ചായിരുന്നു രഞ്ജിനിയ്ക്ക് നല്‍കിയ മാർക്ക്. അതിഥിയ്ക്കും കുറഞ്ഞ മാർക്കാണ് നല്‍കിയത്. സാബുവിന് പത്തില്‍ പത്തും ലഭിച്ചു.

രാത്രിയോടെ സുരേഷ് എല്ലാവർക്കുമായി ആംഗ്യ പാട്ട് പഠിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പാട്ട് അവതരിപ്പിച്ചു. നാടന്‍പാട്ടും വ്യത്യസ്തമായ അവതരണവും ബിഗ് ബോസ് വീടിനെ സംഗീത സാന്ദ്രമാക്കി. അടുത്തതായി ബിഗ് ബോസിന്‍റെ വിധി പ്രഖ്യാപനമായിരുന്നു. ഇന്നത്തെ പ്രകടനത്തിന്‍റെ ബലത്തില്‍ ഒരാളെ ക്യാപ്റ്റന്‍ ടാസ്കിലേക്ക് തിരഞ്ഞെടുക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. എല്ലാവരും സാബുവിനെയാണ് തിരഞ്ഞെടുത്തത്. സാബുവും അനൂപും ഇതോടെ ക്യാപ്റ്റന്‍ ടാസ്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ദിയ ആവശ്യപ്പെട്ടത് പ്രകാരമുള്ള മീറ്റിംഗായിരുന്നു അടുത്തത്. ക്യാപ്റ്റന്‍ പാർഷ്വാലിറ്റി കാണിക്കുന്നുവെന്നായിരുന്നു ദിയയുടെ പരാതി. സുരേഷിനോട് പ്രത്യേക താല്‍പര്യം കാണിക്കുന്നുവെന്നായിരുന്നു പേളിയ്ക്കെതിരെ ദിയ ഉന്നയിച്ച പരാതി. അത് തന്‍റെ പാർഷ്വാലിറ്റിയല്ലെന്നും തന്‍റെ ശീലത്തിന്‍റെ ഭാഗമാണെന്നും പേളി മറുപടി നല്‍കി. അതില്‍ നിന്നും മനപ്പൂർവ്വം മാറാന്‍ ശ്രമിക്കുന്നുണ്ടെന്നും പേളി പറഞ്ഞു. അടുത്ത പരാതി ക്യാപ്റ്റന്‍ ഡബിള്‍ സ്റ്റാന്‍ഡ് എടുക്കുന്നുവെന്ന പരാതിയായിരുന്നു ദിയ ഉന്നയിച്ചത്. പേളി നേരത്തെ എടുത്ത സദാചാര സ്റ്റാന്‍ഡുകളും ഇപ്പോള്‍ സ്വയം ചെയ്യുന്നതിനെ കുറിച്ചുമായിരുന്നു ദിയയും അർച്ചനയും പരാതിയായി ഉന്നയിച്ചത്.

ഇതൊരു ഓപ്പണ്‍ സ്റ്റേജാണെന്നും എല്ലാവരും അവരവരുടേതായ രീതിയില്‍ പെരുമാറട്ടെയെന്നും ശ്വേത പറഞ്ഞു. അർച്ചനയും പേളിയ്ക്കെതിരെ രംഗത്തെത്തി. ഇതോടെ എല്ലാവരോടുമായി പേളി മാപ്പ് പറഞ്ഞു. നേരത്തെ അതിഥിയും ഷിയാസും തമ്മില്‍ സംസാരിച്ചതിനെ പേളി എതിർത്തതായിരുന്നു ചർച്ചയുടെ കാരണങ്ങളിലൊന്ന്. എന്നാല്‍ തനിക്ക് ആരേയും ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് അതിഥി പറഞ്ഞു. പൊട്ടിത്തെറിച്ചു കൊണ്ടായിരുന്നു അതിഥിയുടെ പ്രതികരണം. എനിക്കാരുടേയും സർട്ടിഫിക്കറ്റ് വേണ്ടെന്നും താന്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇവിടെ പെരുമാറുന്നതെന്നും അതിഥി പറഞ്ഞു. ഇതുവരെ കാണാത്ത രൂപമായിരുന്നു അതിഥി ഇന്ന് പുറത്തെടുത്തത്.

ഇതിനിടെ ഇടപ്പെട്ട ശ്വേതയോട് മിണ്ടാതിരിക്കാന്‍ പേളി ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് വോട്ട് കിട്ടുമെന്ന് പേളി പറഞ്ഞതും ശ്വേത ദേഷ്യപ്പെട്ട് മീറ്റിംഗില്‍ നിന്നും ഇറങ്ങിപ്പോയി. തെറ്റ് പറ്റിയിട്ടുണ്ടെന്നും പേളി മാപ്പ് പറയണമെന്ന് അനൂപ് പേളിയോട് പറഞ്ഞു. എന്നാല്‍ താന്‍ പറഞ്ഞതില്‍ നിന്നും പിന്മാറില്ലെന്നും മാപ്പ് പറയാനാകില്ലെന്നും പേളി പറഞ്ഞു. വളരെ ദേഷ്യത്തോടെയായിരുന്നു ശ്വേത പ്രതികരിച്ചത്. തന്നെ പേളി അപമാനിക്കുകയാണെന്നും ശ്വേത പറഞ്ഞു. എന്നാല്‍ ഇന്നലെ ശ്വേത കരഞ്ഞത് ഡ്രാമയാണെന്ന് പേളി പറഞ്ഞു. ഇതിനെ ചൊല്ലി എല്ലാവരും തർക്കമായി. സാബുവും പേളിയ്ക്കെെതിരെ രംഗത്തെത്തി.

രാത്രി പേളി ശ്രീനിഷിന് അടുത്തെത്തി. ഇനി രാത്രി സംസാരിക്കണ്ടെന്ന് പേളി ശ്രീനിയോട് പറഞ്ഞു. ശ്വേതയോട് പറഞ്ഞത് തെറ്റായെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും എന്നാല്‍ തോല്‍ക്കാനാകില്ലെന്നും അതുകൊണ്ടാണ് പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞതെന്നും പേളി ശ്രീനിഷിനോട് പറഞ്ഞു. ഇതുവരെ കണ്ടതല്ല ഇപ്പോള്‍ നടക്കുന്നതെന്നും വിചാരിക്കുന്നവരൊന്നും കൂടയില്ലെന്ന് മനസിലാക്കണമെന്നും ശ്രീനിഷ് പേളിയോട് പറഞ്ഞു. അവിടേക്ക് സുരേഷ് വന്നെങ്കിലും ഇരുവരും സീരിയസായിട്ട് സംസാരിക്കുകയാണെന്ന് കണ്ട് അവിടെ നിന്നും അദ്ദേഹം പുറത്തേക്ക് പോയി. താന്‍ കരഞ്ഞത് സത്യസന്ധമായിട്ടായിരുന്നുവെന്നും സ്ട്രോങായി കാണുന്നത് താന്‍ അഭിനയിക്കുന്നതാണെന്നും പേളി പറഞ്ഞു.

തനിക്കെതിരെ എല്ലാവരും ഒരുമിക്കുകയാണെന്നും പേളി പറഞ്ഞു. രാത്രി പന്ത്രണ്ടരയോടെ പേളിയും ദിയയും ശ്രീനിഷും പുറത്ത് വച്ച് ഇന്ന് നടന്നതിനെ കുറിച്ച് സംസാരമായി. പേളിയ്ക്കെതിരെ ദിയ സംസാരിച്ചതിനെ ശ്രീനിഷ് വിമർശിച്ചു. എന്നാല്‍ താന്‍ പറഞ്ഞതില്‍ ദിയ ഉറച്ചു നിന്നു. രാത്രി ഉറങ്ങാന്‍ കിടന്ന സമയം, ഷിയാസ് പേളിയേയും ശ്രീനിഷിനേയും കളിയാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook