Bigg Boss Malayalam, 23 July 2018 Episode:30: 28ാം ദിവസം ഉച്ചയോടെ ആണ് ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ അനൂപും ഷിയാസും തമ്മില്‍ ഉടക്കി. ഒരാള്‍ ഇരിക്കുന്ന സമയം മുന്നിലായി പുറം തിരിഞ്ഞ് ഇരിക്കുന്നത് ശരിയല്ലെന്ന് അനൂപ് ഷിയാസിനെ ഉപദേശിച്ചു. എന്നാല്‍ പതിവ് പോലെ എനിക്ക് തോന്നുന്നത് പോലെയെ ചെയ്യൂ എന്ന് പറഞ്ഞ് ഷിയാസ് വഴക്കായി. ഇരുവരും അതും ഇതും പറഞ്ഞ് ഉടക്കി പിരിഞ്ഞു.

ശേഷം പേളിയെ കുറിച്ച് ഷിയാസും ശ്വേതയും സംസാരിക്കുകയായിരുന്നു. പേളി ഇന്‍സെക്യൂറാണെന്നായിരുന്നു ശ്വേത പറഞ്ഞു. അതിന് ശേഷം അർച്ചനയും ബഷീറും ദീപനെ കുറിച്ച് സംസാരിക്കുകയായിരുന്നു. ദീപന് തന്നെ മനസിലാക്കാന്‍ സാധിക്കുമായിരുന്നുവെന്നും തനിക്ക് വിഷമമുണ്ടെന്നും അർച്ചന ബഷീറിനോട് പറഞ്ഞു. വീട്ടിലെ ആളുകളുടെ സ്വഭാവം മാറി മാറി വരുമെന്നും അർച്ചന പറഞ്ഞു. ബഷീറും അത് അംഗീകരിച്ചു. ഇരുവരും ശ്വേത ഇരട്ട മുഖമുള്ളവളാണെന്ന് പറഞ്ഞു. ശ്വേത സെെലന്‍റ് കില്ലറാണെന്ന് അർച്ചന പറഞ്ഞു. തനിക്ക് എങ്ങനെയെങ്കിലും ശ്വേതയേയും രഞ്ജിനിയേയും പുറത്താക്കിയാല്‍ മതിയെന്ന് ബഷീർ പറഞ്ഞു.

രാത്രി എട്ടരയോടെ ശ്രീനിഷും അനൂപും സാബുവും സുരേഷും ബഷീറും ചർച്ച ആരംഭിച്ചു. പാത്രം കഴുകുന്നതിനെ ചൊല്ലിയുണ്ടായ തമാശകളായിരുന്നു സംസാരിച്ചത്. പറഞ്ഞ് പറഞ്ഞ ചർച്ച ആന വാതില്‍ മോതിരത്തിലെത്തി. പിന്നെ കണ്ടത് സുരേഷും രഞ്ജിനിയും തമ്മില്‍ പേളിയും ശ്രീനിഷും തമ്മിലുള്ള ആന വാല്‍ മോതിര ബന്ധത്തെ കുറിച്ച് സംസാരിക്കുന്നതാണ്. ഇരുവരും തമ്മിലെന്തോ ഉണ്ടെന്നും കണ്ട മൂന്ന് പേരാണ് തന്നോട് പറഞ്ഞതെന്നും രഞ്ജിനി സുരേഷിനോട് പറഞ്ഞു. സുരേഷിനെ പറഞ്ഞ് വശത്താക്കുകയായിരുന്നു രഞ്ജിനിയുടെ തന്ത്രം.

രാത്രി ഇരുട്ടിയതോടെ സുരേഷും പേളിയും അതിനെ കുറിച്ച് സംസാരമായി. എന്നാല്‍ അങ്ങനെയൊന്നുമില്ലെന്നും തനിക്ക് ആരേയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും ജനങ്ങളോട് താന്‍ പിന്നെ സംസാരിച്ചോളാമെന്നും പേളി പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ദിയയും പേളിയെ പിന്തുണച്ചു. പേളിയുടെ വിശദീകരണങ്ങളില്‍ സുരേഷ് തൃപ്തനായിരുന്നു. അതോടെ ആ ദിവസം അവസാനിച്ചു. പിറ്റേ ദിവസം പാട്ടോടു കൂടി തന്നെ ആരംഭിച്ചു. സാബുവും ദിയയും തമ്മില്‍ രഞ്ജിനിയേയും ശ്വേതയേയും കുറിച്ച് സംസാരിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ സുഹൃത്തുക്കളല്ലെന്നും അവസരം വരുന്നേരം പരസ്പരം അടിക്കുമെന്നും സാബു പറഞ്ഞു. ദിയയും അത് അംഗീകരിച്ചു. അവർ അടിക്കുന്നത് കാണാനുള്ള അവസരം താന്‍ ഉണ്ടാക്കി തരാമെന്നും പക്ഷെ എനിക്ക് ആവശ്യം വരുംപോള്‍ കൂടെ നിക്കണമെന്നും സാബു ദിയയോട് പറഞ്ഞു. അതുപോലെ തന്നെ ശ്രീനിഷും പേളിയും തമ്മില്‍ പ്രണയത്തിലാണെന്ന പ്രചരണം തടയണമെന്ന് ദിയ പറഞ്ഞു. സാബു അംഗീകരിച്ചു. ഒപ്പം പേളി കളിയില്‍ നിലനില്‍ക്കാന്‍ ഉണ്ടാക്കിയ കഥയാണെന്നും ശ്രീനിഷ് വീണതാണെന്നും വേണമെങ്കില്‍ താന്‍ എല്ലാം പൊളിച്ചു തരാമെന്നും സാബു പറഞ്ഞു.

അടുത്തത് ബിഗ് ബോസിന്‍റെ സന്ദേശം വായിക്കലായിരുന്നു. പുറത്താകാനുള്ളവരുടെ നോമിനേറ്റ് ചെയ്യാനുള്ള അവസരമായിരുന്നു. നല്‍കിയിരിക്കുന്ന പെയിന്‍റ് നാമനിർദ്ദേശം ചെയ്യുന്നവരുടെ മുഖത്ത് തേക്കുകയായിരുന്നു ചെയ്യേണ്ടത്. കാരണവും പറയണം.വോട്ടുകളെല്ലാം രഞ്ജിനിയ്ക്കും ശ്വേതയ്ക്കും എതിരെയായിരുന്നു. ഇരുവരും ഗെയിം കളിക്കാനായി അണ്‍ ഫെയറായി പെരുമാറുന്നുവെന്നും ഫെയ്ക്ക് ആണെന്നുമായിരുന്നു ഉയർന്ന ആരോപണങ്ങള്‍.

ശ്വേതയും രഞ്ജിനിയും നോമിനേറ്റ് ചെയ്തതില്‍ സാബുവും സുരേഷും സന്തോഷത്തിലായിരുന്നു. ഇപ്പോഴാണ് ഒരവസരം വന്നതെന്നായിരുന്നു സാബു പറഞ്ഞത്. ഷിയാസ് വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സുരേഷ് പറഞ്ഞു. പിന്നീട് അകത്ത് വച്ച് ശ്രീനിഷും ബഷീറും അനൂപും സുരേഷും ചർച്ച ചെയ്തതും ഇതിനെ കുറിച്ചായിരുന്നു. ഇരുവർക്കുമെതിരെ ഇത്രയും വോട്ട് കിട്ടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതേ സന്തോഷം തന്നെയായിരുന്നു പേളിയുടേയും അർച്ചനയുുടേയും ഭാഗത്തും. ഒരു ഘട്ടത്തില്‍ നമ്മളിത്രയും സന്തോഷിക്കാന്‍ പാടില്ലെന്ന് അർച്ചന പേളിയോട് പറഞ്ഞു.

ബാക്കിയാകുന്ന ആരായാലും തലയ്ക്ക് പാറ അടിച്ച് പൊട്ടിക്കണമെന്നായിരുന്നു സാബുവിന്‍റെ കമന്‍റ്. എന്നാല്‍ ഇനി എല്ലാം ജനം തീരുമാനിക്കട്ടെയെന്നും സാബു പറഞ്ഞു. ദിയയുടെ ഭാഷ തനിക്ക് മനസിലാകുന്നില്ലെന്ന് ശ്വേത പറഞ്ഞു. ഇനിയൊന്നും പേടിക്കാനില്ലെന്നും ശ്വേത പറഞ്ഞു. അപ്പോഴേക്കും സാബു മുറിയിലേക്ക് എത്തി. രഞ്ജിനിയും അവിടെയുണ്ടായിരുന്നു. തനിക്ക് പണിയാന്‍ അവസരം കിട്ടിയാല്‍ പണിയുമെന്നും സാബു തമാശ രൂപേണ പറഞ്ഞു. കണക്ക് തീർക്കുകയായിരുന്നു സാബു. ഗെയിമില്‍ മറ്റുള്ളവരേക്കാള്‍ ഒരുപടി മുന്നിലാണ് സാബുവെന്ന് അദ്ദേഹത്തിന്‍റെ പെരുമാറ്റത്തില്‍ നിന്ന് വ്യക്തമാണ്.

വീണ്ടും ശ്രീനിഷിന്‍റേയം പേളിയുടേയും ആനവാല്‍ മോതിര കഥ ചർച്ചയായി. ദിയയും അനൂപും സുരേഷും ഒരുഭാഗത്ത് ചർച്ച നടത്തിയപ്പോള്‍ മറുവശത്ത് ശ്രീനിഷും അതിഥിയും ചർച്ച ചെയ്തു. തന്നേയും പേളിയേയും കുറിച്ച് ആളുകള്‍ പറയുന്നതില്‍ ശ്രീനിഷ് അസ്വസ്ഥനാണ്. അടുത്തത് ടാസ്കിനുള്ള അവസരമായിരുന്നു. തങ്ങള്‍ക്ക് ലഭിക്കുന്ന പേപ്പറിലുള്ള ചോദ്യത്തിന് ഉത്തരം നല്‍കണമെന്നായിരുന്നു ടാസ്ക്. ചോദ്യങ്ങളെ മത്സരരാർത്ഥികളുടെ സ്വഭാവവും ബന്ധവും വ്യക്തമാക്കുന്നതായിരുന്നു. രസകരമായിരുന്നു ചോദ്യങ്ങളും മത്സരരാർത്ഥികള്‍ നല്‍കിയ ഉത്തരങ്ങളും. ചോദ്യങ്ങള്‍ പലതാണെങ്കിലും ഉത്തരങ്ങളില്‍ മിക്കതും അനൂപ് എന്നായിരുന്നു.

അതിന് ശേഷം വീണ്ടും വീട്ടിലെ കാഴ്ച്ചകളിലേക്ക് മടങ്ങി. നോമിനേഷന് ശേഷം സാബു തന്നോട് സ്നേഹം കാണിക്കുന്നില്ലെന്ന് ശ്വേത പരാതി പറഞ്ഞു. സാബു ശ്വേതയുടെ പിന്നാലെ നടന്ന് പരാതി തീർത്തു. രാത്രിയായതോടെ പേളിയും ശ്രീനിഷും തമ്മിലുള്ള സംസാരത്തിലേക്ക് കടന്നു. നേരത്തെ താന്‍ ഫെെനലിലുണ്ടെങ്കില്‍ ഒപ്പം പേളിയുമുണ്ടാകുമെന്ന് ശ്രീനിഷ് പറഞ്ഞതിനെ കുറിച്ചായിരുന്നു സംസാരം. ഇരുവരുടേയും ഇഷ്ടങ്ങളും ഒരുപോലെയായിരുന്നുവെന്ന് അവർ സമ്മതിച്ചു. കാർട്ടൂണുകളേ കുറിച്ചും മറ്റുമായിരുന്നു രണ്ടു പേരും സംസാരിച്ചത്. ജീവത കാഴ്ച്ചപ്പാടുകളെ കുറിച്ചും തങ്ങളെ കുറിച്ച് മറ്റുള്ളവർ പറയുന്നതിനെ കുറിച്ചും അവർ സംസാരിക്കുകയുണ്ടായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook