Latest News

തന്നേയും സുരേഷിനേയും ചേര്‍ത്ത് കഥകളുണ്ടാക്കുന്നത് രഞ്ജിനിയും സാബുവും; പൊട്ടിത്തെറിച്ച് പേളി

Bigg Boss Malayalam, 23 August 2018 Episode:60 രാത്രി വീണ്ടും പേളിയും ശ്രീനിഷും സംസാരിക്കുകയുണ്ടായി. കെെകള്‍ കോർത്ത് പിടിച്ച് ഒരുമിച്ച് ചിലവിട്ട സമയങ്ങള്‍ ഓരോന്നായി പറഞ്ഞു കൊണ്ട് പരസ്പപരം നന്ദി പറയുകായിരുന്നു ഇരുവരും

Bigg Boss Malayalam, 23 August 2018 Episode:60 പരസ്പരമുള്ള പിണക്കങ്ങളൊക്കെ മറന്ന് ഈദ് മുബാറക് നേർന്നു കൊണ്ടാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. ഇതേസമയം തന്നെ മൂറ്റത്ത് പൂക്കളമിടുന്നുമുണ്ടായിരുന്നു. ഇതിന് ശേഷം പേളിയെ ഹിമയും അതിഥിയും ചേർന്ന് ദോശയുണ്ടാക്കാന്‍ പഠിപ്പിക്കുന്നതു കണ്ടു. രഞ്ജിനിയും സാബും അനൂപും ആ സമയം അവിടെയുണ്ടായിരുന്നു. ഇതിനിടെ സാബു ഹിമയുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നില്ലെന്ന് പരാതിപ്പെട്ട് ഹിമ പ്രശ്നമുണ്ടാക്കി. അകത്ത് കേറി കിടന്ന ഹിമ അനൂപ് ഇടപെടുന്നില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയും ചെയ്തു. ഇതിന് ശേഷം ഇരുവരും പുറത്തേക്ക് വരികയും സംസാരിക്കുകയും ചെയ്തു. അനൂപ് ഒരിക്കലും തന്നെ പിന്തുണയ്ക്കാറില്ലെന്ന് ഹിമ പറഞ്ഞു. അനൂപ് വാക്കില് മാത്രം സ്നേഹം കാണിക്കുകയാണെന്നും അല്ലാതെ അനൂപിന് സ്നേഹമുണ്ടെന്ന് തോന്നാറില്ലെന്നും ഹിമ പറഞ്ഞു. എന്തെങ്കിലും അറിഞ്ഞിട്ടാണോ അനൂപ് സംസാരിക്കുന്നതെന്ന് ഹിമ ചോദിച്ചു. സാബു താന്‍ പറയുന്നത് കേള്‍ക്കുന്നില്ലെന്നും അനൂപ് അത് ചോദ്യം ചെയ്യുന്നില്ലെന്നും ഹിമ പറഞ്ഞു.

പിന്നീട് സാബുവിനെത്തിയ അനൂപ് ഇതിനെ കുറിച്ച് സംസാരിച്ചു. തനിക്ക് കാരണവർ സ്ഥാനം മടുത്തെന്ന് അനൂപ് പറഞ്ഞു. ഇതുവരെ ആകാത്തവരെ അടുത്ത ആഴ്ചച ആക്കാം എന്ന് സാബു അഭിപ്രായപ്പെട്ടു. പിന്നീട് അതിഥി സാബുവിന് അടുത്തെത്തി ഫുഡിന് മുന്നില്‍ വച്ച് ദേഷ്യപ്പെടരുതെന്ന് പറഞ്ഞു. സാബു അതിഥിയുടെ വാക്കുകള്‍ കേള്‍ക്കുകയും മറുപടി കൊടുക്കുകയും ചെയ്തു. ഹിമയെ നിയന്ത്രിക്കണമെന്നും പറഞ്ഞു. സാബു ഫുഡ് കഴിക്കാതെ മാറി നില്‍ക്കുകയായിരുന്നു. തനിക്ക് തോന്നിയാല്‍ കഴിക്കാം എന്നു സാബു പറഞ്ഞു. ഇതില്‍ ദേഷ്യം പിടിച്ച് ഹിമയും ഭക്ഷണം കഴിക്കാതെ മാറി നിന്നു. അനൂപ് ഹിമയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും താന്‍ ചെയ്യുന്നത് പ്രായശ്ചിത്തമാണെന്നും ഹിമ പറഞ്ഞു. സാബു ചെന്ന് പറഞ്ഞാല്‍ മാത്രമേ ആഹാരം കഴിക്കുകയുള്ളൂ എന്ന് ഹിമ പറഞ്ഞു. ഇത് അനൂപ് സാബിനെ അറിയിച്ചു. പോവരുതെന്ന് സുരേഷ് സാബുവിനോട് ആവശ്യപ്പെട്ടെങ്കിലും സാബു ഹിമയുടെ അടുത്തെത്തി.

തനിക്ക് അസ്വസ്ഥത തോന്നിയത് സത്യമാണെന്നും അതുകൊണ്ട് ഭക്ഷണം കഴിക്കാതിരിക്കരുതെന്നും സാബു ഹിമയോട് പറഞ്ഞു. സാബുവിനെ രാജാവെന്ന് വിളിച്ചതാണ് ചൊടിപ്പിച്ചത്. അടുത്തതായി ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിലേക്കുള്ള നാമനിർദ്ദേശമായിരുന്നു. അനൂപ് ബഷീറിനെ നിർദ്ദേശിച്ചു. അടുത്തത് ടാസ്ക് അനുസരിച്ചുള്ള നോമിനേഷനായിരുന്നു. സുരേഷിനേയും ഹിമയേയുമാണ് മത്സരാർത്ഥികള്‍ തിരഞ്ഞെടുത്തത്. എന്നാല്‍ തനിക്ക് താല്‍പര്യമില്ലെന്ന് സുരേഷ് പറഞ്ഞു. അതോടെ അതിഥിയും ഹിമയുമായി മത്സരാർത്ഥികള്‍.തുടർന്ന് മത്സരാർത്ഥികളെല്ലാം ഷിയാസിന്‍റെ നേതൃത്വത്തില്‍ ഈദ് നമസ്കാരം നടത്തി. കേരളത്തെ പ്രളയത്തില്‍ നിന്നും കരകയറ്റാന്‍ സഹായിക്കണമേ എന്നായിരുന്നു അവരുടെ പ്രാർത്ഥന. ഇതിന്‍റെ ഭാഗമായി ശാമ സുന്ദര എന്ന് തുടങ്ങുന്ന ഗാനം എല്ലാവരും ചേർന്ന് ആലപിച്ചു.

ടാസ്ക് നന്നായി ചെയ്തത് പേളിയാണെന്നും അതുകൊണ്ട് പേളിയെ ക്യാപ്റ്റന്‍സി മത്സരത്തില്‍ പങ്കെടുക്കണമെന്നുമായിരുന്നുവെന്നും പേളി പറഞ്ഞു. സുരേഷായിരുന്നു അതിഥിയുടെ പേര് നിർദ്ദേശിച്ചത്. തനിക്ക് അബദ്ധം പറ്റിയതാണെന്ന് സുരേഷ് പറഞ്ഞു. ഇതിനെ കുറിച്ച് വീണ്ടും സംസാരിക്കേണ്ടതില്ലെന്ന് പേളി പറഞ്ഞു. എന്നാല്‍ സുരേഷിന്‍റെ വിഷമം മാറിയില്ല. ഇതോടെ സുരേഷിന് അരികിലെത്തി അതിഥിയും ഹിമയും ആശ്വസിപ്പിച്ചു. പേളിയ്ക്ക് പെർഫോം ചെയ്യാന്‍ തന്‍റേയും രഞ്ജിനിയുടേയും സഹായമുണ്ടായിരുന്നുവെന്ന് അതിഥി പറഞ്ഞു. ഇതേ വിഷയത്തെ കുറിച്ച് ഷിയാസ് ബഷീറിനോട് അഭിപ്രായ പ്രകടനം നടത്തി. പുറത്ത് വച്ച് അതിഥിയും സുരേഷും സംസാരിക്കുന്നതിനടുത്തേക്ക് എത്തിയ പേളി അതിനെ കുറിച്ച് ഇനി സംസാരിക്കേണ്ടതില്ലെന്ന് രണ്ടു പേരോടും പറഞ്ഞു.

പിന്നീട് ഭക്ഷണം കഴിക്കുന്നതിനിടെ ഇതേ വിഷയം വീണ്ടും ചർച്ചയായി. കഴിഞ്ഞത് കഴിഞ്ഞെന്ന് പറഞ്ഞെങ്കിലും പേളിയുടെ ദേഷ്യം വ്യക്തമായി മനസിലാക്കാമായിരുന്നു. ഇതിനിടെ പേളിയുടെ അടുത്തെത്തിയ അതിഥിയോട് പേളി ചൂടായി. സുരേഷിനെ അതിഥി തനിക്കെതിരെ ഉപയോഗിക്കുകയാണെന്നു പേളി പറഞ്ഞു.പേളി എല്ലാവരേയും താന്‍ തിരിക്കുകയാണെന്ന് പറഞ്ഞെന്ന് അതിഥി പൊട്ടിത്തെറിച്ചു. കരച്ചിലിന്‍റെ വക്കോളമെത്തിയിരുന്നു അതിഥി. തനിക്ക് മത്സരിക്കേണ്ടതില്ലെന്നും അതിഥി പറഞ്ഞു. ഇതോടെ അർച്ചന സുരേഷിന്‍റേയും അതിഥിയുടേയും രക്ഷയ്ക്കെെത്തി. അതിഥിയുടെ പേര് പറഞ്ഞത് താനാണെന്നു അർച്ചന പറഞ്ഞു. ഇതിനിടെ പേളി ഒറ്റയ്ക്കല്ല എന്നും തന്‍റേയും രഞ്ജിനിയുടേയും സഹായമുണ്ടായിരുന്നുവെന്നും അതിഥി പൊട്ടിത്തെറിച്ചു. അർച്ചനയുടേയും സഹായമുണ്ടായിരുന്നുവെന്നും അതിഥി പറഞ്ഞു. സുരേഷിന് അതിഥി മാറ്റി നിർത്തി സംസാരിക്കുകയാണെന്ന് പേളി പറഞ്ഞു. എന്നാല്‍ താനാണ് അതിഥിയെ മാറ്റി നിർത്തിയതെന്ന് സുരേഷ് പറഞ്ഞു.

എല്ലാവരും ചേർന്ന് തന്നെ ഒറ്റപ്പെടുത്തുകയാണെന്ന് പേളി പറഞ്ഞു. പേളി കളിക്കുന്നത് ചീപ്പ് ഗെയിമാണെന്ന് അതിഥി പറഞ്ഞു. തന്നോട് ആരും മിണ്ടുന്നില്ലെന്നും എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തുകയാണെന്ന് പറഞ്ഞ പുറത്തേക്ക് പോകാന്‍ ശ്രമിച്ച പേളിയെ ഷിയാസ് പിടിച്ച് അകത്തേക്ക് തന്നെ കൊണ്ടു വന്ന് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. താന്‍ പ്രതിക്കൂട്ടില്‍ നിന്നപ്പോള്‍ എല്ലാവരും ചേർന്ന് എന്നെ ഒറ്റപ്പെടുത്തുകയാണെന്ന് പേളി വീണ്ടും പറഞ്ഞു. ഇതോടെ ഹിമയും പേളിയ്ക്കെതിരെ രംഗത്തെത്തി. ദേഷ്യം പിടിച്ച് പേളി ബാത്ത് റൂമിലേക്ക് കയറി ഇരിപ്പായി. ശ്രീനിഷ് പേളിയെ വിളിച്ചു പുറത്തിറക്കി ആശ്വസിപ്പിച്ചു. താന്‍ ആരെങ്കിലുമായി, സുരേഷുമായി അടുത്താലത് തെറ്റെന്നും അതു തന്നെ അതിഥി ചെയ്താല്‍ ആർക്കും പ്രശ്നമില്ലെന്നും പേളി പറഞ്ഞു. അപ്പോഴേക്കും സുരേഷ് അവിടെ എത്തി. തനിക്ക് സുരേഷിനെ കാണണ്ട എന്നു പറഞ്ഞ് പേളി വീണ്ടും ബാത്ത് റൂമില്‍ കയറി വാതിലടിച്ചു. സുരേഷ് യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് രഞ്ജിനിയും സാബുവും അനൂപും പറഞ്ഞു. പേളിയെ ആശ്വസിപ്പിക്കുന്നതിനായി ഷിയാസും ശ്രീനിഷും ശ്രമിച്ചു. സാബും ഒപ്പമെത്തി.

പിന്നീട് എല്ലാവരേയും വിളിച്ച് ഒരുമിച്ചിരുത്തി ഇതിനെ കുറിച്ച് സംസാരിച്ചു. തന്നേയും സുരേഷിനേയും കുറിച്ച് ആരാണ് സംസാരിച്ച് തുടങ്ങിയതെന്ന് പേളി ചോദിച്ചു. ശ്രീനിയാണെന്ന് ബഷീർ പറഞ്ഞതും രഞ്ജിനി എഴുന്നേറ്റ് പോയി. രഞ്ജിനി എന്തിനാണ് എഴുന്നേറ്റ് പോയതെന്നും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോയെന്നും രഞ്ജിനി ചോദിച്ചു. തനിക്ക് രഞ്ജിനിയേയും സാബുവിനേയും സംശയമുണ്ടെന്ന് പേളി വ്യക്തമാക്കി. തന്നോട് പറഞ്ഞത് പേളി തന്നെയാണ് പറഞ്ഞതെന്ന് രഞ്ജിനി പറഞ്ഞു. ഇതോടെ പേളിയും രഞ്ജിനിയും തമ്മിലായി ക്ലോസ് വാർ. താന്‍ പറഞ്ഞിട്ടുണ്ടെന്നും തനിക്ക് തോന്നിയതാണ് പറഞ്ഞതെന്നും രഞ്ജിനി പറഞ്ഞു. ശ്രീനിഷ് പേളിക്ക് പിന്തുണയുമായെത്തി. ഇതോടെ സാബുവും രഞ്ജിനിയും തമ്മിലുള്ള ബന്ധത്തെ പേളി സൂചിപ്പിച്ചു. രഞ്ജിനി സാബുവിനെ ഷീല്‍ഡായി ഉപയോഗിക്കുകയാണെന്ന് പേളി പറഞ്ഞു. ഇതോടെ രഞ്ജിനി പതിവ് പോലെ ആക്ടിംഗ് തുടങ്ങി. പേളിയെ പ്രകോപിക്കുകയായിരുന്നു രഞ്ജിനിയുടെ ലക്ഷ്യം.

പിന്നീട് രഞ്ജിനിയും സാബുവും സ്മോക്കിംഗ് ഏരിയയില്‍ വച്ച് സംസാരിക്കുന്നതിനിടെ പേളി അവിടേക്ക് എത്തി. താനായിട്ട് ഒന്നും ഗുഢാലോചന നടത്തിയിട്ടില്ലെന്ന് സാബു പറഞ്ഞു. എല്ലാവർക്കും തോന്നിയത് മാത്രമാണിതെന്നും സാബു പറഞ്ഞു.

ക്യാപ്റ്റന്‍സി ടാസ്കിനുള്ള സമയമായിരുന്നു അടുത്തത്. മനുഷ്യ ചങ്ങല തകർക്കുകയായിരുന്നു ടാസ്ക്, ആദ്യമെത്തിയ അതിഥി ടാസ്ക് ജയിച്ചു. ഇതിനിടെ അതിഥിയ്ക്ക് ചെറിയ പരുക്കേറ്റു. അടുത്ത ഊഴം ഹിമയുടേതായിരുന്നു. കുറേ സമയമെടുത്തെങ്കിലും ഹിമയ്ക്ക് പുറത്ത് കടക്കാനായില്ല. അടുത്തായി എത്തിയ ബഷീർ തുടക്കത്തിലെ പുറത്ത് കടന്നെങ്കിലും രഞ്ജിനി കെെപിടിച്ച് വച്ചത് കാരണം ടാസ്ക് വീണ്ടും നടത്തണെന്ന് ബഷീർ ആവശ്യപ്പെട്ടു. ഇതോടെ വീണ്ടും ആരംഭിച്ചു. രണ്ടാവട്ടവും തന്നെ ചവിട്ടിയതായി ബഷീർ ആരോപിച്ചെങ്കിലും ടാസ്ക് വീണ്ടും നടത്തിയില്ല. മത്സര ഫലം പുറത്ത് വന്നപ്പോള്‍ ബഷീർ ജയിച്ചതായി ബിഗ് ബോസ് അറിയിച്ചു.

രാത്രിയോടെ മത്സരാർത്ഥികളെ തേടി വീട്ടുകാരുടെ ഈദ് സന്ദേശമെത്തി. ബഷീറിന്‍റെ കുടുംബത്തിന്‍റെ സന്ദേശമാണ് ആദ്യം എത്തിയത്. പിന്നീട് സാബുവിനുള്ള ഈദ് സന്ദേശമെത്തി. ഷിയാസിന്‍റെ വലിയ കുടുംബത്തിന്‍റെ ചിത്രം കണ്ടതും ആരൊക്കെയാണ് ഷിയാസ് എല്ലാവർക്കും വിശദീകരിച്ചു കൊടുത്തു. ഷിയാസ് ഉമ്മയുടെ സന്ദേശം കേട്ടതും കരഞ്ഞു. പിന്നീട് അർച്ചനയുടെ അടുത്തെത്തിയ ശ്രീനിഷ് അവളെ കളിയാക്കി. ക്യാമറടെ രമേശെന്ന് വിളിച്ച് സംസാരിക്കുന്നതിനെ കുറിച്ചായിരുന്നു ശ്രീനിഷ് കളിയാക്കിയത്. അതിഥിയും ഒപ്പമുണ്ടായിരുന്നു. പാവം ക്യാമറാമാന്‍റെ പണി കളയരുതെന്ന് ശ്രീനിഷ് പറഞ്ഞു. പോയി പേളിയോട് ഐ ലവ് യു പറയാന്‍ അർച്ചന ആവശ്യപ്പെട്ടു. പേളിയോട് അഞ്ച് വട്ടവും അതിഥിയോട് അഞ്ച് വട്ടവും പറഞ്ഞെന്ന് ശ്രീനിഷ് പറഞ്ഞു. ഇതോടെ ശ്രീനിഷ് ലോക കോഴിയാണെന്ന് അർച്ചന പറഞ്ഞു. പിന്നീട് പേളിയും ശ്രീനിഷും സംസാരിക്കുന്നതിനിടെ കയറി ചെന്ന ഷിയാസ് രണ്ടു പേരേയും കളിയാക്കി. ഇരുവരും പ്രണയിതാക്കളെ പോലെയായിരുന്നു പെരുമാറിയിരുന്നത്. ഇതാണ് ഷിയാസ് കളിയാക്കാനിടയാക്കിയത്.

രാത്രി വീണ്ടും പേളിയും ശ്രീനിഷും സംസാരിക്കുകയുണ്ടായി. കെെകള്‍ കോർത്ത് പിടിച്ച് ഒരുമിച്ച് ചിലവിട്ട സമയങ്ങള്‍ ഓരോന്നായി പറഞ്ഞു കൊണ്ട് പരസ്പപരം നന്ദി പറയുകായിരുന്നു ഇരുവരും. സാബുവും അർച്ചനയും ചേർന്ന് മണിച്ചിത്ത്രതാഴിലെ രംഗം അഭിനയിച്ച് കളിക്കുകയുണ്ടായി. സുരേഷും രഞ്ജിനിയും ഒപ്പം കൂടിയതോടെ നർമ്മ നിമിഷമായി അത് മാറി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 23 august 2018 episode60

Next Story
ഓണചിത്രങ്ങളുടെ റിലീസ് മാറ്റിവച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express