Bigg Boss Malayalam, 21 August 2018 Episode:59: ഇന്നലെ അവസാനിച്ചിടത്തു നിന്നുമാണ് ഇന്നത്തെ എപ്പിസോഡ് തുടങ്ങിയത്. കിടപ്പുമുറിയുടെ അധികാരമുള്ള മഞ്ഞ ടീമിനെ വെട്ടിച്ച് ബഷീർ അകത്ത് കടന്നു. അപ്പോഴേക്കും ഹിമയും പേളിയും ചേർന്ന് ബഷീറിനെ പുറത്താക്കി. ഇതിനിടെ ബഷീറിന് നല്‍കിയ ശിക്ഷ ചെയ്യാത്തതിനെ ചൊല്ലി ബഷീറും രഞ്ജിനിയും തമ്മിലടിയായി. എന്നാല്‍ സംഭവം രഞ്ജിനി അനാവശ്യമായി സീരിയസാക്കുകയാണെന്ന് ബഷീർ പറഞ്ഞു. ഇതോടെ ബഷീറിന് ദേഷ്യം പിടിച്ചു. പുറത്തെത്തിയ ബഷീർ ഹിമയോട് തന്‍റെ ദേഷ്യം പങ്കുവച്ചു. കള്ളത്തരം കാണിച്ചാല്‍ ശിക്ഷ അനുഭവിക്കണമെന്ന് രഞ്ജിനിയും അർച്ചനയും ആവശ്യപ്പെട്ടു. പറ്റില്ലെന്ന് ബഷീർ ഉറപ്പിച്ചു പറഞ്ഞു. ഇതോടെ വലിയ വാക്ക് തർക്കമായി. നേരത്തെ രഞ്ജിനി ബാത്ത് റൂമില്‍ പോയിരുന്നുവെന്നും എന്നാല്‍ താനത് എതിർത്തില്ലെന്നും ബഷീർ പറഞ്ഞു. ഇതോടെ ഇരുവരേയും പിടിച്ച് വയ്ക്കാനായി പേളിയും അനൂപും ശ്രമിച്ചു. ഇതോടെ അർച്ചനയും രഞ്ജിനിക്ക് പിന്തുണയുമായെത്തി. ബഷീറിന് ഈഗോയാണെന്ന് രഞ്ജിനി പറഞ്ഞു.

ബാത്ത് റൂമില്‍ പോകണമെന്നു പറഞ്ഞ് രഞ്ജിനി വീണ്ടും പ്രശ്നമുണ്ടാക്കി. അതിന് ശേഷം കാരണവരായ അനൂപ് ചിലർക്ക് കഠിനമായ ശിക്ഷ നല്‍കുന്നുവെന്നും ചിലർക്ക് ചെറിയ ശിക്ഷയാണ് കൊടുക്കുന്നതെന്നും രഞ്ജിനി ആരോപിച്ചു. ഡൈനിങ് ടേബിളിന്‍റെ അടുത്തേക്ക് എത്തിയ രഞ്ജിനിയെ ബഷീർ തടഞ്ഞെങ്കിലും രഞ്ജിനി ചെവികൊണ്ടില്ല. ഇതോടെ ബഷീർ കിടപ്പു മുറിയില്‍ കയറി. ഇതോടെ ബഷീറിന് ശിക്ഷ നല്‍കണമെന്ന് രഞ്ജിനി ആവശ്യപ്പെട്ടു. പക്ഷെ അനൂപ് സമ്മതിച്ചില്ല.

ഇതിനിടെ ഹിമ സാബുവിനെതിരെ രംഗത്തെത്തി. സാബു ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് ഹിറ്റ് ഉപയോഗിച്ചെന്നായിരുന്നു ഹിമയുടെ ആരോപണം. ഇതേ ചൊല്ലി ഇരുവരും തർക്കമായി. അനൂപ് സാബുവിനോടും ബഷീറിനോടും പാർഷ്വാലിറ്റി കാണിക്കുന്നുവെന്ന് രഞ്ജിനി വീണ്ടും ആരോപിച്ചു. ഇതേ തുടർന്ന് പേളിയും ഹിമയും ചേർന്ന് ഹിറ്റ് എടുത്ത് പുറത്തേക്ക് എറിഞ്ഞു. ഇതിനെ ചൊല്ലി തർക്കം നടന്നു. പിന്നീട് രഞ്ജിനി ബാത്ത് റൂമില്‍ കയറി ഇരിപ്പായി. ഷിയാസും ബഷീറും പുറത്ത് നിന്നും രഞ്ജിനിയെ കളിയാക്കുന്നുണ്ടായിരുന്നു. വാതില്‍ പുറത്തു നിന്നും പൂട്ടി കാവല്‍ നിന്നു. അപ്പോഴേക്കും സുരേഷ് അവിടെയെത്തി വാതില്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടു. ബഷീർ വാതിലുപേക്ഷിച്ച് പോയി.

പിന്നീട് ഹിറ്റ് വലിച്ചെറിഞ്ഞത് താന്‍ തടഞ്ഞില്ലെന്നും അതില്‍ മനഃസാക്ഷി കുത്തുണ്ടെന്നും അനൂപ് ബിഗ് ബോസിനെ അറിയിച്ചു. അതിന് പിന്നീട് മറുപടി പറയാമെന്നു പറഞ്ഞ ബിഗ് ബോസ് എല്ലാവരോടുമായി വായിച്ച് കേള്‍പ്പിക്കാനായി കത്ത് കൊടുത്തു. കേരള ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നത്തെ ടാസ്ക് എല്ലാം അവസാനിപ്പിക്കുന്നു എന്നായിരുന്നു അതില്‍. ഇതോടെ നാട്ടിലെന്താണ് നടക്കുന്നതെന്ന് അറിയാനായി അവർ ബിഗ് ബോസിന് അരികിലെത്തി. എല്ലാവരും നല്ലവണ്ണം ടെന്‍ഷന്‍ അടിച്ചു. എല്ലാവരും അവരവരുടെ ഊഹാപോഹങ്ങള്‍ നിരത്തുന്നുണ്ടായിരുന്നു. മത്സരാർത്ഥികള്‍ക്ക് നാടിനെ കുറിച്ച് നല്ല ആശങ്കയുണ്ടായിരുന്നു.

ക്യാമറയ്ക്ക് അരികിലെത്തി ക്യാമറയെ രമേശ് എന്ന് വിളിച്ചു കൊണ്ട് അർച്ചന സംസാരിക്കാന്‍ തുടങ്ങിയതും സാബുവും രഞ്ജിനിയും തടഞ്ഞു. ക്യാമറയുമായി സംസാരിക്കുന്നത് അർച്ചന പതിവാക്കിയിരുന്നു. അർച്ചന മുറിയില്‍ നിന്നും ഇറങ്ങിപ്പോയി. ബാത്ത് റൂമില്‍ കയറി വാതിലടച്ച അർച്ചനയെ സാന്ത്വനിപ്പിക്കാനായി സാബുവും രഞ്ജിനിയും ശ്രമിച്ചെങ്കിലും അർച്ചന വാതില്‍ തുറന്നില്ല. കുറേ നേരത്തിന് ശേഷം രഞ്ജിനിയെ അർച്ചന അകത്തേക്ക് കടത്തി വിട്ടു. രഞ്ജിനി അർച്ചനയെ ആശ്വസിപ്പിച്ചു.

പിന്നീട് സാബുവും രഞ്ജിനിയും ഹിമയെ കുറിച്ച് സംസാരിച്ചു. രണ്ടു പേരും ഹിമയുടെ പ്രവൃത്തികളെ കളിയാക്കുകയായിരുന്നു. എന്നാല്‍ ഹിമയോട് സംസാരിക്കണമെന്ന് സാബുവിനോട് രഞ്ജിനി ആവശ്യപ്പെട്ടു. സംസാരിച്ചതിന് ശേഷം മുന്നോട്ടുള്ള നീക്കം തീരുമാനിക്കാം എന്ന് രഞ്ജിനി പറഞ്ഞു. ഇതേസമയം, അകത്ത് ഹിമയോട് അതിഥി സാബുവിനെ കുറിച്ച് തന്നെയായിരുന്നു സംസാരിക്കുന്നത്. വൈകിട്ട് സാബു ഹിമയെ മാറ്റി നിർത്തി സംസാരിക്കുകയുണ്ടായി. തനിക്ക് പ്രശ്നമില്ലെന്ന് സാബു പറഞ്ഞു. തന്നോട് മിണ്ടണമെന്ന് ഹിമ ആവശ്യപ്പെട്ടു. രണ്ടു പേരും വിട്ടു പറയാന്‍ കൂട്ടാക്കാതെയാണ് സംസാരിച്ചത്. പ്രശ്നമില്ലെന്ന് രണ്ടു പേരും പറഞ്ഞു. തനിക്ക് വ്യക്തിപരമായി ഒന്നുമില്ലെന്ന് സാബു പറഞ്ഞു. തന്നോട് സംസാരിക്കാത്തത് എന്താണെന്ന് ഹിമ ചോദിച്ചു. തനിക്കെതിരെ ഹിമ നടത്തിയ ആരോപണങ്ങള്‍ സാബു ചൂണ്ടിക്കാണിച്ചു. അതിനൊന്നും ഹിമ മറുപടി നല്‍കിയില്ല.

പിന്നീട് എല്ലാവരും ചേർന്ന് കേരളത്തിനായി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. പേളിയുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥനാ ഗാനം ആലപിച്ചത്. കേരളത്തിലുണ്ടാകാതിരുന്നതില്‍ വിഷമമുണ്ടെന്ന് അനൂപ് പറഞ്ഞു. തനിക്ക് വീട്ടുകാരെ കുറിച്ചുണ്ടായിരുന്ന ആശങ്കയും ഈ സമയം നാട്ടിലായിരുന്നെങ്കില്‍ ചെയ്യാന്‍ കഴിയുന്നതിനെ കുറിച്ച് പേളിയും ഷിയാസും പരസ്പരം സംസാരിച്ചു. പിന്നീട് അർച്ചനയ്ക്ക് മാനസികമായി ചില പ്രശ്നങ്ങളുണ്ടെന്നും അവള്‍ക്ക് സൈക്കോളജിസ്റ്റിന്‍റെ ആവശ്യമുണ്ടെന്നും രഞ്ജിനി അറിയിച്ചു. ക്യാമറയുമായി സംസാരിക്കുന്നതായിരുന്നു സംഭവം. സാബുവും ഒപ്പമുണ്ടായിരുന്നു.

പിന്നീട് ഇരുവരും ചേർന്ന് അർച്ചനയെ ഉപദേശിച്ചു. തനിക്ക് ക്യാമറയില്ലാതെ പറ്റില്ലെന്ന് അർച്ചന പറഞ്ഞു. രഞ്ജിനി കാര്യങ്ങള്‍ അർച്ചനയ്ക്ക് വിശദീകരിച്ചു കൊടുക്കുന്നുണ്ടായിരുന്നു. തനിക്ക് പുറത്ത് പോകണമെന്ന് അർച്ചന പറഞ്ഞു. രാത്രി പേളിയും ശ്രീനിഷും പതിവുപോലെ സംസാരിക്കുന്നതിനും ബിഗ് ബോസ് സാക്ഷ്യം വഹിച്ചു. തനിക്ക് ശ്രീനിയെ ഇഷ്ടമാണെന്ന് പേളി പറഞ്ഞു. എന്നാല്‍ പേളി അത് പറഞ്ഞത് സീരിയസാണോ എന്ന് ഉറപ്പിക്കാനാവുന്ന തരത്തിലായിരുന്നില്ല. ഇരുവരും തമാശ പറയുന്നതിനിടെയായിരുന്നു പേളി അങ്ങനെ പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ