Bigg Boss Malayalam, 20 September 2018 Episode 88: 88ാം ദിവസം രാവിലെ തന്നെ അരിസ്റ്റോ സുരേഷ് മത്സരാര്‍ത്ഥികള്‍ക്ക് പാട്ട് പഠിപ്പിക്കല്‍ ആരംഭിച്ചു. സാബുവും പേളിയും അടക്കമുളളവര്‍ ക്ലാസില്‍ തമാശ കാണിച്ചു. മാഷായ സുരേഷ് ഇരുവരേയും ശാസിക്കുകയും ചെയ്തു. ഉച്ചയോടെ പേളി ശ്രീനിഷിന് ഹെഡ് മസാജ് ചെയ്തു കൊടുത്തു. ശ്രീനിഷിന് ഇഷ്ടമുളള പാട്ടുകള്‍ ഏതാണെന്ന് പേളി ചോദിച്ചു. യുവന്‍ ശങ്കര്‍ രാജയുടെ പാട്ടുകളൊക്കെ ഇഷ്ടമാണെന്ന് ശ്രീനിഷ് പറഞ്ഞു. വല്ലവന്‍ എന്ന ചിത്രത്തിലെ ‘ലൂസു പെണ്ണെ’ എന്ന പാട്ടാണ് ശ്രീനിഷ് ആദ്യം പാടിയത്. ‘വാടി വാടി വാടി ക്യൂട്ട് പൊണ്ടാട്ടി’ എന്ന ഒസ്തിയിലെ പാട്ടും ശ്രീനിഷ് പേളിക്കായി പാടിക്കൊടുത്തു. പേളി പൊട്ടിച്ചിരിച്ചാണ് ശ്രീനിഷിന്റെ പാട്ട് കേട്ടത്.

കഴിഞ്ഞ ദിവസം പരുക്കേറ്റ സാബുവിന്റെ കണ്ണില്‍ കെട്ടിയിരുന്ന തുണി ഡോക്ടര്‍ എടുത്തു മാറ്റി. സുരേഷിന് ഇംഗ്ലീഷ് പാട്ട് പഠിപ്പിക്കുകയാണ് പേളി. ഇരുവരും പ്രത്യേക രീതിയില്‍ പാട്ട് പാടി. അടുത്തതായി ‘നിങ്ങളാണ് താരം’ എന്ന ടാസ്ക് ബിഗ് ബോസ് നല്‍കി. മത്സരാര്‍ത്ഥികളെ അഭിമുഖം ചെയ്യലാണ് ടാസ്ക്. ശ്രീനിഷും ഷിയാസും ആണ് അഭിമുഖ പരിപാടി നടത്തുന്നത്. മറ്റുളളവര്‍ അതിഥികളായിരിക്കും. ഓരോ അതിഥികളെ കൊണ്ടും ഓരോ പ്രകടനവും ചെയ്യിക്കണം. തുടര്‍ന്ന് ഇരുവരും അവതാരകരായി മറ്റുളളവരെ അഭിമുഖം ചെയ്യാന്‍ ആരംഭിച്ചു.

അരിസ്റ്റോ സുരേഷിനെയാണ് ഇരുവരും ആദ്യം അഭിമുഖം ചെയ്തത്. സുരേഷ് അടിവസ്ത്രം എടുക്കാന്‍ വിട്ടുപോയ കാര്യങ്ങളിലാണ് അവതാരകര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ‘ഭാവി ജീവിതത്തെ കുറിച്ചും ആലോചിക്കുന്നുണ്ട്. ഇന്ത്യ കഴിഞ്ഞാല്‍ എനിക്ക് ഇഷ്ടം അമേരിക്കയാണ്. അവിടത്തെ പോലെ 50 വയസ് കഴിയുമ്പോഴാണ് പ്രണയവും വിവാഹവും എന്ന് ഞാന്‍ വിശ്വസിക്കുന്നു’, സുരേഷ് പറഞ്ഞു.

ശ്രീനിഷ് ഒരാളെ മാത്രമേ ഇവിടുന്ന് കാണുന്നുളളൂവെന്ന ആരോപണം നിലവിലുണ്ടെന്ന് സാബു പറഞ്ഞു. എന്നാല്‍ അത് തോന്നല്‍ മാത്രമാണെന്ന് ശ്രീനിഷ് വ്യക്തമാക്കി. കണ്ണും കണ്ണും നോക്കിയുളള തങ്ങളുടെ ഭാഷ ഹിമ പറഞ്ഞു തന്നതാണെന്ന് പേളി വെളിപ്പെടുത്തി. തനിക്ക് ആനവാല്‍ മോതിരം ശ്രീനിഷ് തന്നതിനെ കുറിച്ചും പേളി വ്യക്തമാക്കി. ‘അന്ന് മോതിരം കൈമാറിയപ്പോഴാണ് പരസ്പരം ഒരു അടുപ്പം ഉണ്ടായത്. അതായിരുന്നു ഞങ്ങളുടെ പ്രണയനിമിഷം. ഞങ്ങള്‍ അന്ന് പരസ്പരം നോക്കി നിന്നു. വീട്ടുകാര്‍ ഞങ്ങളുടെ ഇഷ്ടത്തിന് കൂടെ നില്‍ക്കുമെന്നാണ് വിശ്വാസം. സാബു ചേട്ടനോട് ഞങ്ങള്‍ക്ക് ചിലത് ചോദിക്കാനുണ്ട്. നിങ്ങള്‍ വളരെ ബുദ്ധിമാനാണ്. എല്ലാവരേയും നന്നായി മനസ്സിലാക്കും. എവിടെ നിന്നാണ് ഈ കഴിവ് നേടിയത്,’ പേളി ചോദിച്ചു. എന്നാല്‍ അത് തനിക്ക് തോന്നാത്ത കാര്യമാണെന്ന് സാബു മറുപടി പറഞ്ഞു. ഇരുവര്‍ക്കും ഡിവോഴ്സ് വേണമെങ്കില്‍ പുറത്ത് പോയി ആവാമെന്നും ഇവിടെ അത് ചെയ്യരുതെന്നും സാബു പറഞ്ഞു. ഇരുവരുടേയും ഇടയ്ക്കിടക്കുളള വഴക്ക് സൂചിപ്പിച്ചായിരുന്നു സാബുവിന്റെ കമന്റ്. അര്‍ച്ചനയും അതിഥിയും ഇത് ശരിവെച്ചു.

അടുത്തതായി ബിഗ് ബോസ് ഒരു സ്പോന്‍സേര്‍ഡ് ടാസ്കാണ് നല്‍കിയത്. കീടാണുക്കളെ ഉന്മൂലനം ചെയ്ത് ലോകത്തെ രക്ഷിക്കുന്ന ഒരു സൂപ്പര്‍ഹീറോയുടെ സിനിമ ഉണ്ടാക്കാന്‍ കഥ തയ്യാറാക്കുകയാണ് വേണ്ടത്. അര്‍ച്ചനയാണ് സൂപ്പര്‍ഹീറോയിന്‍. സുരേഷും സാബുവും ആണ് കീടാണുക്കള്‍. പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന ടാസ്കായിരുന്നു ഇന്നത്തേതും. അടുത്തതായി മത്സരാര്‍ത്ഥികളുടെ അഭിനയം മെച്ചപ്പെടുത്താനുളള ടാസ്കാണ് ബിഗ് ബോസ് നല്‍കിയത്. പേളി, അര്‍ച്ചന, സുരേഷ്, ശ്രീനിഷ് എന്നിവര്‍ അഭിനയിച്ച് കാണിച്ചു. ഇതിന് പിന്നാലെ ഷിയാസാണ് എത്തിയത്. വിലങ്ങിട്ട് ഒരു തടവുപുള്ളി ആയാണ് ഷിയാസ് അഭിനയിച്ചത്. വിലങ്ങിന്റെ താക്കോല്‍ പേളി ഒളിപ്പിച്ചു. ഇതിന്ശേഷം സാബുവും അഭിനയിച്ചു. അടുത്ത ഘട്ടത്തിലും ഓരോരുത്തരും വീണ്ടും അഭിനയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ