Latest News

ഉമ്മയുടെ വിവരമറിയാതെ ടെന്‍ഷനടിച്ച് ഷിയാസ്; ഒടുവില്‍ ആശ്വാസമായി ഉമ്മയുടെ ശബ്ദമെത്തി

Bigg Boss Malayalam, 20 August 2018 Episode:57: ഇനി കരയില്ലെന്നും ചിരിച്ചു കൊണ്ട് തുടരുമെന്നും തന്നോട് സോറി പറയണമെന്നും ശ്രീനിഷ് പറഞ്ഞു. കൂടാതെ തനിക്ക് പേളിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ശ്രീനി പറഞ്ഞു

Bigg Boss Malayalam, 20 August 2018 Episode: 57: കേരളത്തിലെ പ്രളയത്തിന്‍റെ സാഹചര്യം കണക്കിലെടുത്ത് ബിഗ് ബോസില്‍ നിന്നും പോയ വാരം ആരേയും പുറത്താക്കിയിരുന്നില്ല. അതുകൊണ്ട് കഴിഞ്ഞ ആഴ്ച നോമിനേറ്റ് ചെയ്യപ്പെട്ടവർ തന്നെയാകും ഈ ആഴ്ചയും എലിമിനേഷന്‍ നേരിടുക. അർച്ചനയുടേയും ശ്രീനിഷിന്‍റേയും സംഭാഷണത്തോടെയാണ് ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. തന്‍റെ പ്രണയത്തെ കുറിച്ച് ശ്രീനിഷ് അർച്ചനയോട് മനസ് തുറക്കുകയായിരുന്നു. താന്‍ വളരെ സീരിയസാണെന്നും നേരത്തെ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഒരുപാട് പ്രശ്നങ്ങളിപ്പോഴുമുണ്ടെന്നും ശ്രീനിഷ് അർച്ചനയോടായി പറഞ്ഞു. ഇത്രയുമൊക്കെ ഒപ്പിച്ചിട്ടാണോ ഇങ്ങോട്ട് വന്നതെന്നായിരുന്നു അർച്ചനയുടെ പ്രതികരണം. ഇതിനിടെ പേളിയുമായുള്ള ചങ്ങാത്തത്തെ കുറിച്ചും ഇരുവരും സംസാരിച്ചു. പേളിയുമായി നല്ല കൂട്ടാണെന്നു ശ്രീനിഷ് പറഞ്ഞു. എന്നാല്‍ തന്നോട് സംസാരിച്ചാല്‍ പേളിയ്ക്ക് അത് ഇഷ്ടമാകുമോ എന്ന് അർച്ചന കളിയാക്കി. പേളിയുമായുള്ള ബന്ധം സീരിയസാണെന്നും ശ്രീനിഷ് പറഞ്ഞു. ഇരുവരും തമ്മില്‍ ചങ്ങാത്തതിന് അപ്പുറത്തുള്ള ബന്ധമാണെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ശ്രീനിയുടെ വാക്കുകള്‍.

രാത്രി പേളിയും ശ്രീനിഷും സംസാരിക്കുകയുണ്ടായി. നേരത്തേ സെറ്റ് ചെയ്ത പ്രതിക്കൂട്ടില്‍ നിന്നായിരുന്നു പേളി സംസാരിച്ചത്. ഇനി കരയില്ലെന്നും ചിരിച്ചു കൊണ്ട് തുടരുമെന്നും തന്നോട് സോറി പറയണമെന്നും ശ്രീനിഷ് പറഞ്ഞു. കൂടാതെ തനിക്ക് പേളിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ശ്രീനി പറഞ്ഞു.

പിറ്റേദിവസം രാവിലെ ഷിയാസും ബഷീറും അനൂപും പ്രളയത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു. തനിക്ക് വീട്ടുകാരെ ഓർത്ത് നല്ല ടെന്‍ഷനുണ്ടെന്നും രാത്രി ഉറങ്ങിയില്ലെന്നും ഷിയാസ് പറഞ്ഞു. എന്നാല്‍ വികസനമാണ് ഇത്ര വലിയ പ്രളയമുണ്ടാക്കിയതെന്ന് അനൂപ് പറഞ്ഞു. വെള്ളപ്പൊക്കത്തെ കുറിച്ച് മോഹന്‍ലാല്‍ ഇന്നലെ വിശദമായി അവരെ അറിയിച്ചിരുന്നു. ഇനി എങ്ങനെയായിരിക്കും ജീവിക്കുകയെന്ന തന്‍റെ ആശങ്ക അനൂപ് പങ്കുവച്ചു. പിന്നീട് ഭക്ഷണം കഴിക്കുന്ന ഇടത്തു വച്ച് ഹിമ സാബുവിന് പിന്നാലെ നടക്കുകയായിരുന്നു. എന്നാല്‍ സാബുവും അനൂപും ചേർന്ന് പരോക്ഷമായി ഹിമയെ പരിഹസിച്ചു. കാലില്‍ പറ്റിയ ചാണകമാണെന്നായിരുന്നു സാബു പറഞ്ഞത്.

ഇതിന് ശേഷം, സാബു തന്നോട് മിണ്ടാതിരിക്കുന്നത് എന്തിനാണെന്ന് ഹിമ അതിഥിയോട് ചോദിച്ചു. ഒപ്പം രഞ്ജിനിയും സാബുവും അല്‍പ്പം ഓവറാണെന്നും ഹിമ പറഞ്ഞു. എല്ലാം അതിഥി മൂളി കേട്ടു. രഞ്ജിനിയ്ക്ക് സാബുവിനോട് പ്രണയമാണെന്നും എന്നാല്‍ സാബു ഗെയിം കളിക്കുകയാണെന്നും ഹിമ പറഞ്ഞു. അപ്പോഴേക്കും രഞ്ജിനിയും സാബുവും അവിടേക്ക് എത്തി. രഞ്ജിനിയോടായി കൈ വിഷമുണ്ട് വേണോ എന്നു ഹിമ ചോദിച്ചു. രഞ്ജിനി ഇതിനോട് പ്രതികരിച്ചില്ല. വലിയ മലയെ തുരക്കാനും ഒരു എലി വേണമെന്നും ഹിമ പറഞ്ഞു. രഞ്ജിനിയും സാബുവും ഹിമയെ കളിയാക്കുന്നുണ്ടായിരുന്നു.

പിന്നീട് തനിക്ക് സാബുവിനോട് ഒറ്റയ്ക്ക് സംസാരിക്കണമെന്നും എന്നാല്‍ രഞ്ജിനി അത് തടയുകയാണെന്നും ഹിമ അതിഥിയോട് പറഞ്ഞു. അനൂപും അവിടെയുണ്ടായിരുന്നു. അനൂപ് അവിടെ നിന്നും പോയതിന് ശേഷം ഹിമ രഞ്ജിനിയ്ക്ക് സാബുവിനോട് പ്രണയമോ വളരെ അടുത്ത ബന്ധമോ ഉണ്ടെന്ന് പറഞ്ഞു. അർച്ചനയും ഹിമയുടെ വാക്കുകളെ അംഗീകരിച്ചു. അതിന് ശേഷം അർച്ചന എല്ലാവർക്കുമായി ഡാന്‍സ് കളിച്ചു. അനൂപിന്‍റെ തല മസാജ് ചെയ്തുകൊടുത്തും അർച്ചന വീട്ടിനകത്ത് ഓളം സൃഷ്ടിച്ചു. സാബുവും അനൂപും തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ് പിന്നെ കണ്ടത്. ഹിമ പറഞ്ഞതിനെ കുറിച്ചായിരുന്നു അവർ സംസാരിച്ചത്. താന്‍ ഹിമയോട് ചോദിക്കാമെന്നും സാബു പറഞ്ഞു. രാത്രി പേളിയും ശ്രീനിഷും ചേർന്ന് ഡാന്‍സ് കളിച്ചു. രാത്രി ദന്ത ചികിത്സ കഴിഞ്ഞ് രഞ്ജിനി മടങ്ങിയെത്തി. എല്ലാവരും അവരുടെ അടുത്തെത്തി ചികിത്സയെ കുറിച്ച് അന്വേഷിച്ചു.

രാത്രി ഷിയാസിനെ ആശ്വസിപ്പിക്കാനായി അനൂപ് എറണാകുളം കലക്ടറെ വിളിക്കുന്നതായി ആക്ട് ചെയ്തു. ഷിയാസിന് ഉമ്മയെ കുറിച്ച് ആലോചിച്ചുള്ള പേടി മാറ്റുകയായിരുന്നു അനൂപിന്‍റെ ലക്ഷ്യം. സുരേഷും അവിടെയുണ്ടായിരുന്നു. പിന്നാലെ സാബുവും അവർക്കരികിലേക്ക് എത്തി. ഷിയാസിനെ തണുപ്പിക്കുകയായിരുന്നു ലക്ഷ്യം. വീട്ടുകാരെ കുറിച്ച് ആലോചിച്ച് ഷിയാസ് വളരയെധികം ഭയപ്പെട്ടിരുന്നു. രാത്രിയോടെ പേളിയും ശ്രീനിഷും തമ്മിലുള്ള സംസാരം വീണ്ടും കണ്ടു. ഈ ആഴ്ച ഇനി കരയില്ലെന്ന് പേളിയെ കൊണ്ട് ശ്രീനിഷ് വാക്കു വാങ്ങിപ്പിച്ചു.

പിറ്റേദിവസം രാവിലെ ഹിമയും അർച്ചനയും തമ്മില്‍ പേളിയെ കുറിച്ച് സംസാരിക്കുകയുണ്ടായി. പേളി തന്നെ ഒന്നും ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്ന് അർച്ചന പറഞ്ഞു. തനിക്കെതിരെ പേളി കരുക്കള്‍ നീക്കുകയാണെന്നും തന്നോട് അവള്‍ക്ക് ദേഷ്യമുണ്ടെന്നും അർച്ചന പറഞ്ഞു. ഇതിനിടെ നീയാകും അടുത്ത ഇരയെന്ന് അർച്ചന ഹിമയ്ക്ക് മുന്നറിയിപ്പ് നല്‍കി.

ഷിയാസിനെ കണ്‍സെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. ഏറെ ഭയന്നിരുന്നു ഷിയാസ്. എന്നാല്‍ വീട്ടുകാരെല്ലാം സുരക്ഷിതരാണെന്ന് ബിഗ് ബോസ് അറിയിച്ചു. പിന്നാലെ ഷിയാസിന് ഇരട്ടി മധുരമായി ഉമ്മയുടെ ശബ്ദം കേള്‍പ്പിക്കുകയും ചെയ്തു. തനിക്കും വീട്ടുകാർക്കും ഒന്നും പറ്റിയിട്ടില്ലെന്നും ഒന്നുകൊണ്ടും പേടിക്കേണ്ടെന്നും ഉമ്മ പറഞ്ഞു. നല്ല മോനായിട്ടിരിക്കണമെന്നും ഉമ്മ പറഞ്ഞു. ക്യാംപിലാണെന്നും ഇവിടെ എല്ലാവരും സുരക്ഷിതരാണെന്നും അവർ അറിയിച്ചു. ഷിയാസ് കരഞ്ഞു കൊണ്ടായിരുന്നു പുറത്തേക്ക് എത്തിയത്. തന്‍റെ വീട്ടിൽ മാത്രം വെള്ളം കേറിയില്ലെന്നും ക്യാംപുണ്ടെന്നും ഉമ്മ പറഞ്ഞതായി ഷിയാസ് എല്ലാവരേയും അറിയിച്ചു.

പിന്നീട് പേളി ഒറ്റയ്ക്ക് കുക്ക് ചെയ്യുകയാണെന്ന് രഞ്ജിനി അനൂപിനോട് പരാതിപ്പെട്ടു. എന്നാല്‍ രഞ്ജിനിയുടെ സംസാര ശൈലി തനിക്ക് ഇഷ്ടമായില്ലെന്ന് അനൂപ് പറഞ്ഞു. ഇതോടെ ഇരുവരും തർക്കമായി. സുരേഷ് അനൂപിനെ തണുപ്പിക്കാനായി ശ്രമിച്ചു. തന്‍റെ പണി താന്‍ ചെയ്യുമെന്നും മറ്റുള്ളവരെ നോക്കുന്നില്ലെന്നും പേളി പറഞ്ഞു. ഇതിനിടെ വീണ്ടും അനൂപ് രഞ്ജിനിയെ വിമർശിച്ചു. രഞ്ജിനിയുടെ സംസാര ശൈലി ശരിയായില്ലെന്ന് അനൂപ് ആവർത്തിച്ചു. ഇതോടെ രഞ്ജിനി പ്രതികരണവുമായെത്തി. അവനവന്‍റെ പണിയെടുത്താല്‍ മതിയെന്ന് രഞ്ജിനിയോട് അനൂപ് പറഞ്ഞു. വെറുതെ ഒച്ചയുണ്ടാക്കി ആളാവരുതെന്നും അനൂപ് പറഞ്ഞു. കുക്കിങ് ടീമിലെന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് പറയേണ്ടത് പേളിയാണെന്നും അനൂപ് പറഞ്ഞു. താന്‍ കണ്ടത് പറഞ്ഞതാണെന്നും അത് മനുഷ്യത്വം കൊണ്ടാണെന്നും രഞ്ജിനി പറഞ്ഞു. ഇതിനിടെ കുക്കിങ്ങില്‍ ഇടപെട്ട് രഞ്ജിനി അനൂപിനെ പ്രകോപിപ്പിക്കുകയുണ്ടായി. രഞ്ജിനി വെറുതെ പ്രശ്നം ഉണ്ടാക്കുകയായിരുന്നു.

ഇവളാരാണ് തന്നെ പഠിപ്പിക്കാനെന്ന് പറഞ്ഞ് അനൂപ് അവിടെ നിന്നും പോകാനായി ശ്രമിച്ചെങ്കിലും രഞ്ജിനി കുറുകെ നിന്ന് വീണ്ടും പ്രകോപനമുണ്ടാക്കി. സുരേഷും പേളിയും ഇടപെടാന്‍ ശ്രമിച്ചെങ്കിലും രഞ്ജിനി പിന്മാറാന്‍ കൂട്ടാക്കിയില്ല. അനൂപിനെ സുരേഷ് അവിടെ നിന്നും പിടിച്ചു കൊണ്ടു പോവുകയായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 20 august 2018 episode57

Next Story
‘വീടുകള്‍ പുതുക്കി പണിയാന്‍ സഹായിക്കും’; എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി രോഹിണിയും
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express