Bigg Boss Malayalam, 16 September 2018 Episode:84: ഇന്നലെ താല്‍ക്കാലികമായി വിരാമമിട്ട എലിമിനേഷന്‍ പൂർത്തിയാക്കാനായി മോഹന്‍ലാല്‍ എത്തി. ഷിയാസും അതിഥിയും ഒഴികെ മറ്റെല്ലാവരും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഷിയാസിനെ കളിയാക്കി കൊണ്ടായിരുന്നു മോഹന്‍ലാല്‍ തുടങ്ങിയത്. എല്ലാവരും ചേർന്ന് തന്നെ പറ്റിച്ച കഥയായിരുന്നു ഷിയാസ് പറഞ്ഞത്. എല്ലാവർക്കും ഷിയാസിനെ ഒരുപാട് ഇഷ്ടമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിന്‍റെ അഭ്യർത്ഥനയെ തുടർന്ന് ഷിയാസിന്‍റെ മതിലു ചാട്ടം വീണ്ടും കാണിച്ചു. ആ രംഗങ്ങള്‍ വീണ്ടും കണ്ടതോടെ എല്ലാവരും ചിരി തുടങ്ങി. ഇതിന് പിന്നാലെയായി ഷിയാസിന് സമ്മാനാമായി ട്രോഫി നല്‍കി. പിന്നാലെ എലിമിനേഷിലേക്ക് കടന്നു. നോമിനേറ്റ് ചെയ്യപ്പെട്ടവരെ പുറത്തേക്ക് വിളിച്ചിന് ശേഷം അവരുടെ പെട്ടികളുടെ അഭിമുഖമായി നിർത്തി.

അതില്‍ നിന്നും അർച്ചനയുടെ പെട്ടി മുകളിലേക്ക് ഉയർന്നു. എന്നാല്‍ അർച്ചന സുരക്ഷിതയാണെന്നാണ് ബിഗ് ബോസ് പറഞ്ഞത്. പിന്നാലെ എല്ലാവരേയും അകത്തേക്ക് വിളിച്ചു. നോമിനേഷനെ കുറിച്ച് എല്ലാവരോടും അഭിപ്രായം ചോദിച്ചു. അതിഥിയുടെ തീരുമാനം വേദനിപ്പിച്ചെങ്കിലും പിന്നീട് ശരിയായെന്ന് അർച്ചന പറഞ്ഞു. വീട്ടിലാരെങ്കിലും തീരുമാനിച്ചാല്‍ ആരേയും പുറത്താകാനാകില്ലെന്ന് സാബു പറഞ്ഞു. തന്നെ അതിഥി നിസ്സഹായ അവസ്ഥയിലായത് കൊണ്ടാണ് നോമിനേറ്റ് ചെയ്തതെന്ന് സുരേഷ് പറഞ്ഞു. ഷിയാസിനെ സുരക്ഷിതനാക്കാനാണ് സുരേഷിനെ നോമിനേറ്റ് ചെയ്തതെന്ന് അതിഥി പറഞ്ഞു. സുരേഷ് പുറത്ത് പോകില്ലെന്ന് ഉറപ്പാണെന്നും എന്നാല്‍ ഷിയാസ് പുറത്താകാന്‍ സാധ്യതയുണ്ടെന്നും കരുതിയാണ് അങ്ങനെ ചെയ്തതെന്നും അത് ചിന്തിച്ചെടുത്ത തീരുമാനമല്ലെന്നും തോന്നിയത് ചെയ്തതെന്നുമാണെന്നും അതിഥി പറഞ്ഞു.

തനിക്ക് പകരം ഷിയാസിനെയാണ് നോമിനേറ്റ് ചെയ്തിരുന്നുവെങ്കില്‍ അതിഥിയ്ക്ക് സമാധാനമുണ്ടാകില്ലായിരുന്നുവെന്നും സുരേഷ് പറഞ്ഞു. തന്നെ പോലും വിശ്വസിക്കരുതെന്ന് സുരേഷിനോട് പറഞ്ഞിരുന്നുവെന്നും അതിഥി പറഞ്ഞു. താന്‍ ബന്ധത്തെ കളിയാക്കി മാറ്റില്ലെന്നും അതിഥി പറഞ്ഞു. തനിക്ക് പക്ഷെ ആ തീരുമാനം മാനസികമായി ഇഷ്ടപ്പെട്ടില്ലെന്ന് സാബു പറഞ്ഞു. അതിഥിയെ ക്യാപ്റ്റനാക്കുന്നതിലടക്കം സുരേഷിന്‍റെ സപ്പോർട്ടുണ്ടായിരുന്നുവെന്നും സാബു പറഞ്ഞു. തുടർന്ന് അർച്ചന ഒഴികയെയുള്ളവരെ പുറത്തേക്ക് വിളിച്ചു. ഇതേസമയം, അതിഥി കരയുകയായിരുന്നു. ആരേയും പേടിക്കരുതെന്ന് ഷിയാസ് അതിഥിയോട് പറഞ്ഞു. എന്നാല്‍ ഷിയാസിനെ അതിഥി തടഞ്ഞു. ഇതേസമയം പുറത്ത് സുരേഷിന്‍റെ ബാഗ് മുകളിലേക്ക് ഉയർന്നു. ഇതോടെ സുരേഷ് സുരക്ഷിതനായി.

സാബുവിനെ സേവ് ചെയ്യാന്‍ സുരേഷ് അതിഥിയോട് പറഞ്ഞിരുന്നുവെന്നു ഷിയാസ് വെളിപ്പെടുത്തി. അതിഥി അത് സമ്മതിച്ചു. അതിഥിയെ കുറ്റപ്പെടുത്തുന്നതില്‍ ന്യായമില്ലെന്നും തന്നെ നോമിനേറ്റ് ചെയ്യണമെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും ഷിയാസ് പറഞ്ഞു. അതിഥിയും താനും തമ്മില്‍ നല്ല കൂട്ടാണെന്നും അതുകൊണ്ട് രക്ഷപ്പെടുത്തുന്നത് തെറ്റല്ലെന്നും അത് മറ്റുള്ളവരും ചെയ്യുന്നതാണെന്നും ഷിയാസ് അഭിപ്രായപ്പെട്ടു. എന്നാല്‍ സുരേഷ് ഇതിനെ എതിർത്തു. പിന്നാലെ സുരേഷ് തന്നെ രക്ഷപ്പെടുത്താന്‍ പറഞ്ഞത് മോശമായെന്ന് സാബു സുരേഷിനോട് തുറന്നടിച്ചു. സുരേഷിനെ നോമിനേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബഷീർ പറഞ്ഞു.തന്നെ രക്ഷപ്പെടുത്തണമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും സുരേഷ് അത് സ്വന്തം ഇഷ്ടപ്രകാരം പറഞ്ഞതാണെന്നും സാബു പറഞ്ഞു.

തുടർന്ന് അതിഥിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് ചോദിച്ചു. പേളിയെ കൊണ്ട് പണിയെടുപ്പിച്ചില്ലെന്ന് അർച്ചന പറഞ്ഞു. തനിക്ക് വയ്യായിരുന്നുവെന്ന് പേളി മറുപടി നല്‍കി. ആദ്യ ദിവസങ്ങളില്‍ പേളി പണിയെടുത്തില്ലെന്നും പിന്നീട് താന്‍ പറഞ്ഞത് പ്രകാരം ചെയ്തെന്നും പേളി പറഞ്ഞു. വയറിന് വയ്യാത്തതുകൊണ്ടായിരുന്നു പേളി പണിയെടുക്കാതെ മാറി നിന്നത്. സാബുവും പേളിയെ പിന്തുണച്ചു. ക്യാപ്റ്റനെന്ന നിലയില്‍ താന്‍ ഹാപ്പിയാണെന്ന് അതിഥി പറഞ്ഞു. സാബു ഒഴികെ മറ്റെല്ലാവരും ക്യാപ്റ്റന്‍സി നന്നായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. മോശം ക്യാപ്റ്റന്‍സിയാണെന്നായിരുന്നു സാബു പറഞ്ഞത്. ആരോടും വഴക്കുണ്ടാക്കാനഗ്രഹമില്ലാത്തത് കൊണ്ടാണ് പറഞ്ഞിട്ട് കേള്‍ക്കാതെ വരുന്ന സമയം സ്വയം പണിയെടുക്കുന്നതെന്ന് അതിഥി വ്യക്തമാക്കി.

പിന്നാലെ നോമിനേഷനില്‍ ബാക്കിയുള്ളവരെ പുറത്തേക്ക് വിളിച്ചു. സാബു ആയിരുന്നു ഇത്തവണ സുരക്ഷിതനായത്. ഇതോടെ പേളിയും ബഷീറും ശ്രീനിഷും മാത്രം ബാക്കിയായി. സാബു തിരിച്ചെത്തിയതില്‍ സുരേഷ് വളരെ സന്തുഷ്ടനായിരുന്നു. ഷിയാസിനെ നോമിനേറ്റ് ചെയ്യാതിരുന്നത് നന്നായെന്ന് സുരേഷ് വീണ്ടും പറഞ്ഞു. തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു. അടുത്തതായി ടാസ്ക് നല്‍കി. കാവല്‍പ്പട എന്നതായിരുന്നു ടാസ്ക്. രണ്ട് ടീമായി തിരിഞ്ഞായിട്ടായിരുന്നു ടാസ്ക് ചെയ്യേണ്ടത്. ബോർഡില്‍ ബലുണുകള്‍ ഒട്ടിക്കുകയും മറ്റുള്ളവരുടെ ബലൂണ്‍ പൊട്ടിക്കുകയും വേണം. എല്ലാവരും രസകരമായാണ് ടാസ്ക് ചെയ്തത്. പിന്നാലെ മറ്റുള്ളവരെ പുറത്തേക്ക് വിളിപ്പിച്ചു. പേളിയായിരുന്നു സുരക്ഷിത. ഇതോടെ ശ്രീനിഷും ബഷീറും മാത്രം ബാക്കിയായി. പിന്നാലെ സുരേഷ് ഒരുപാട്ട് പാടി. പിന്നാലെ തനിക്ക് തരാനുള്ള പെെസയെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചു. സാബുവാണ് ആളുകളെ തിരിച്ചതെന്ന് സുരേഷ് പറഞ്ഞു. ഇതോടെ തനിക്ക് തരാനുള്ള അത്രയും കാശ് സുരേഷിന് തരാമെന്ന് മോഹന്‍ലാല്‍ അറിയിച്ചു.

ശ്രീനിഷാണ് പുറത്ത് പോകുന്നതെങ്കില്‍ എന്തായിരിക്കും തീരുമാനമെന്ന് പേളിയോട് ചോദിച്ചു. അതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നും അത് തനിക്ക് ചിന്തിക്കാന്‍ പോലുമാകില്ലെന്നും പേളി പറഞ്ഞു. പിന്നാലെ ബഷീറിനേയും ശ്രീനിഷിനേയും പുറത്തേക്ക് വിളിച്ചു. ബഷീറായിരുന്നു പുറത്തായത്. ഇതോടെ പേളിയും ശ്രീനിഷും കരഞ്ഞു. എല്ലാവർക്കും ബഷീർ പോകുന്നതില്‍ ദുഖമുണ്ടായിരുന്നു. ശ്രീനിയാണ് തന്‍റെ ഏറ്റവും വലിയ സുഹൃത്തെന്നു പറഞ്ഞു കൊണ്ടാണ് ബഷീർ പോയത്. ബഷീറിനെ മോഹന്‍ലാല്‍ വേദിയിലേക്ക് ക്ഷണിച്ചു. ശക്തനായ പോരാളിയായിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. വലിയ താരങ്ങള്‍ക്ക് ഒപ്പം സമയം ചിലവിടനായാലും ഇവിടെ വരെ എത്താനയതും സന്തോഷമുള്ളതാണെന്നും ബഷീർ പറഞ്ഞു. പേളിയും ശ്രീനിഷും പുറത്തിരുന്ന് ബഷീറിനെ കുറിച്ച് സംസാരിക്കുകയുണ്ടായി. ഇരുവരുടേയും അടുത്ത സുഹൃത്തായിരുന്നു ബഷീർ. പിന്നീട് തനിക്ക് വേണ്ടി സംസാരിച്ചതിന് അതിഥി ഷിയാസിനോട് നന്ദി പറഞ്ഞു. ഇത്രയും കാലത്തിനിടെ ആദ്യമാണ് ഷിയാസ് ഒരു കാര്യം പറഞ്ഞിട്ട് അഭിമാനം തോന്നിയതെന്നും അതിഥി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook