scorecardresearch
Latest News

ജീവിതം മാറ്റിയത് ലാലേട്ടന്റെ ആ ചോദ്യമെന്ന് സാബു; ഭാവി വധു എങ്ങനെ ആയിരിക്കണമെന്ന് മനസ് തുറന്ന് ഷിയാസ്

Bigg Boss Malayalam, 15 September 2018 Episode:83 പുറത്ത് താന്‍ ഭയങ്കര ജാഡയാണെന്നും പക്ഷെ ഇവിടെ വീട്ടിലെ അതേ സ്വഭാവമാണ് പുറത്ത് വന്നതെന്നും ഇതുപോലെ ആയിരിക്കും ഇനി പുറത്തെന്നും ഷിയാസ് പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് മെസേജ് അയക്കുന്നത് കുറക്കണമെന്ന് ലാലേട്ടന്‍ പറഞ്ഞു

ജീവിതം മാറ്റിയത് ലാലേട്ടന്റെ ആ ചോദ്യമെന്ന് സാബു; ഭാവി വധു എങ്ങനെ ആയിരിക്കണമെന്ന് മനസ് തുറന്ന് ഷിയാസ്

Bigg Boss Malayalam, 15 September 2018 Episode:83 സുരേഷിന്‍റെ പാട്ടോടെയാണ് ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. തന്‍റെ പുതിയ പാട്ട് അദ്ദേഹം മറ്റുള്ളവർക്കായി പാടി കൊടുക്കുകയായിരുന്നു. മറ്റുളളവർ പാട്ടിനൊത്ത് താളം പിടിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും മോഹന്‍ലാല്‍ എത്തി. വീക്കിലി എലിമിനേഷന് വേണ്ടിയായിരുന്നു അദ്ദേഹം വന്നത്. ആദ്യ പടിയെന്ന നിലയില്‍ ഒരാഴ്ച്ചയിലെ പ്രധാന രംഗങ്ങള്‍ കാണിച്ചു. പന്ത്രണ്ട് ആഴ്ച്ചകളാണ് ഇതുവരെ പിന്നിട്ടത്. അതിഥിയോടായി ക്യാപ്റ്റന്‍സിയെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചു. നന്നായിരുന്നുവെന്ന് അതിഥി പറഞ്ഞു. സാബു തന്നെ സഹായിച്ചെന്നും അതിഥി അഭിപ്രായപ്പെട്ടു. സാബുവിനോട് റേഷന്‍ മാനേജർ പോസ്റ്റിനെ കുറിച്ച് ചോദിച്ചു. എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു. സാബുവും തൃപ്തനായിരുന്നു. മുട്ടയുടെ പേരില്‍ ഈ ആഴ്ച്ച അടിയുണ്ടായില്ലെന്നും സാബു പറഞ്ഞു. സുരേഷിന്‍റെ പാട്ടായിരുന്നു അടുത്തത്. ഇത്രയും ദിവസത്തിനുള്ളില്‍ പത്തോളം പാട്ടുകള്‍ താനെഴുതിയെന്ന് സുരേഷ് പറഞ്ഞു. ഇതിനിടെ ശ്രീനിഷിനേയും പേളിയേയും കളിയാക്കാനും ലാലേട്ടന്‍ മറന്നില്ല. അർച്ചനയോടും ബഷീറിനോടും ഷിയാസിനോടും എല്ലാം മോഹന്‍ലാല്‍ വിശേഷങ്ങള്‍ തിരക്കി.

പിന്നീട് ഇരട്ട പേരുകള്‍ വെളിപ്പെടുത്താനുള്ള സമയമായിരുന്നു. സുരേഷാണ് ഓരോരുത്തരുടേയും പേരുകള്‍ പറഞ്ഞത്. ചുണ്ടെലി, നേപ്പാള്‍ കരാട്ടെ, സിംഗപ്പൂർ ആന്‍റി എന്നൊക്കെയായിരുന്നു അർച്ചനയുടെ പേര്. കിലുക്കാം പെട്ടിയെന്നായിരുന്നു അതിഥിയുടെ പേര്. ചുരുളി, സൂത്രന്‍ കുറുക്കന്‍, പാചക റാണി, വാചക റാണി, എന്നൊക്കെയായിരുന്നു പേളിയുടെ പേര്. ഷിയാസിന്‍റെ പേരുകള്‍ ശ്രീക്കുട്ടി, മണ്ടന്‍, ബണ്ടി ചോർ എന്നൊക്കെയായിരുന്നു. ഗൂർക്ക എന്നായിരുന്നു ശ്രീനിഷിന്‍റെ ഇരട്ട പേര്. വെള്ളപ്പാറ്റ എന്നായിരുന്നു ബഷീർ പേര്. കാലുവാരി, തട്ടിപ്പ്, തുടങ്ങി സാബുവിന് ഒരുപാട് പേരുണ്ടെന്ന് സുരേഷ് പറഞ്ഞു. ഏറ്റവും കൂടുതല്‍ പേരുള്ളത് സാബുവിനായിരുന്നു. ഗുഗിള്‍ എന്നും സത്യശീലനെന്നും സാബുവിനെ വിളിക്കുന്നുണ്ടായിരുന്നു. മുട്ടക്കള്ളനെന്നും ശശി രാജാവ്, പെരിയവർ, കൊതിയന്‍ എന്നൊക്കെയായിരുന്നു സുരേഷിന്‍റെ പേരുകള്‍. സാബുവിനാണ് സമ്മാനം കൊടുക്കേണ്ടതെന്ന് എല്ലാവരും പറഞ്ഞു. പോകും മുന്‍പായി നല്ലൊരു പേര് താനിടാം എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

സുരേഷിനോട് നല്ലൊരു ഭർത്താവാകാന്‍ വേണ്ട ഗുണങ്ങളെ കുറിച്ച് ചോദിച്ചു. സുരേഷിന്‍റേയും ഷിയാസിന്‍റേയും കല്യാണ ആലോചനകളെ കുറിച്ചായിരുന്നു ചർച്ച. പിന്നെ അതിഥിയോട് ഭർത്താവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളെ കുറിച്ച് ചോദിച്ചു. തന്നെ സ്നേഹിക്കണമെന്നും അതുപോലെ തന്‍റെ അമ്മയെയും സ്നേഹിക്കണമെന്നും അതിഥി പറഞ്ഞു. ജോലി വേണമെന്നായിരുന്നു ഷിയാസ് ഭാവി വധുവിനെ കുറിച്ച് പറഞ്ഞത്. തന്‍റെ പ്രൊഫഷനെ സ്നേഹിക്കണമെന്നും പൊസസീവ് അല്ലായിരിക്കണമെന്നും തന്‍റെ ഉമ്മയേയും അനിയത്തിയേയുമെല്ലാം സ്നേഹിക്കണമെന്നും ഷിയാസ് പറഞ്ഞു. തന്നെ സഹിക്കാന്‍ പറ്റുന്നൊരാളെ കിട്ടട്ടെ എന്ന് മോഹന്‍ലാല്‍ പറഞ്ഞു. ശ്രീനിഷിന്‍റെ ഊഴമായിരുന്നു അടുത്തത്. പേളിയെ ചൂണ്ടി പറയരുതെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ തുടങ്ങിയത് തന്നെ. അച്ഛനേയും അമ്മയേയും സ്നേഹിക്കണം. തന്നെ സ്നേഹിക്കണം, തെറ്റിദ്ധാരണകള്‍ ഉണ്ടാവരുതെന്നും ശ്രീനി പറഞ്ഞു. പേളിയെ പോലെ ആയിരിക്കണമെന്നും ശ്രീനി പറഞ്ഞു. തനിക്ക് സിംപിളായ ഒരാളെയാണ് വേണ്ടതെന്നും ശ്രീനി അതുപോലെയാണെന്നും പേളി പറഞ്ഞു.

ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചായിരുന്നു അർച്ചന സംസാരിച്ചത്. താന്‍ വീട്ടിലുള്ളവരോട് കൂടുതല്‍ സംസസാരിക്കുമെന്നും ഫോണില്‍ മാത്രമായി ജീവിക്കില്ലെന്നും അർച്ചന പറഞ്ഞു. താന്‍ വികാരങ്ങളെ നിയന്ത്രിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് അതിഥി കണ്ടെത്തിയ മാറ്റം. താന്‍ ഒരുപാട് സംരക്ഷണത്തിലാണ് വളർന്നതെന്നും ദേഷ്യം നിയന്ത്രിക്കാന്‍ സാധിച്ചെന്നും പേളി പറഞ്ഞു. പുറത്തിറങ്ങിയാലെന്ത് ചെയ്യുമെന്ന് ഷിയാസിനോട് ചോദിച്ചു. പുറത്ത് താന്‍ ഭയങ്കര ജാഡയാണെന്നും പക്ഷെ ഇവിടെ വീട്ടിലെ അതേ സ്വഭാവമാണ് പുറത്ത് വന്നതെന്നും ഇതുപോലെ ആയിരിക്കും ഇനി പുറത്തെന്നും ഷിയാസ് പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് മെസേജ് അയക്കുന്നത് കുറക്കണമെന്ന് ലാലേട്ടന്‍ പറഞ്ഞു. അമ്മയോട് കൂടുതല്‍ സംസാരിക്കുമെന്ന് ശ്രീനിഷ് പറഞ്ഞു. വീട്ടിലെ പണികളില്‍ കൂടുതല്‍ സഹായിക്കുമെന്ന് ബഷീർ പറഞ്ഞു. ഏറ്റവും കൂടുതല്‍ മാറ്റമുണ്ടാവുക സാബുവിനാകുമെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.

ജീവിതത്തില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് കരുതി ജീവിച്ചയാളാണ് താനെന്നും എന്നാല്‍ താന്‍ മാറാന്‍ തീരുമാനിച്ചെന്നും ബിഗ് ബോസ് തുടങ്ങിയ സമയത്ത് മോഹന്‍ലാല്‍ ചോദിച്ച നന്നായി കൂടെ എന്ന ചോദ്യം താന്‍ സ്വീകരിച്ചെന്നും അത് പ്രകാരം മാറുമെന്നും സാബു പറഞ്ഞു. താന്‍ സ്വയം തിറിച്ചറിഞ്ഞെന്നും മാറ്റം ആവശ്യമാണെന്നും സുരേഷ് അഭിപ്രായപ്പെട്ടു.ഇനി വിളിച്ചാലും ബിഗ് ബോസിലേക്ക് വരുമെന്നും സുരേഷ് പറഞ്ഞു. എല്ലാവരും മാറിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ബിഗ് ബോസ് സമൂഹത്തിന്‍റെ കണ്ണാടിയാണെന്നും സുരേഷ് ഒരുപാട് പേരുടെ പ്രതിനിധിയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തത് ടാസ്കിനുള്ള സമയമായിരുന്നു.

പറക്കും തളിക എന്നതായിരുന്നു ടാസ്ക്. നാല് ടീമായി തിരിഞ്ഞായിരുന്നു പങ്കെടുക്കേണ്ടത്. സാബുവും അതിഥിയുമായിരുന്നു ആദ്യത്തെ ടീം. ഒരിടത്ത് വച്ചിരിക്കുന്ന പന്തുകള്‍ മറ്റേ വശത്തേക്ക് തട്ടി തട്ടി കൊണ്ടു പോയിടുകയായിരുന്നു ടാസ്ക്. രണ്ടു പേരും മനോഹരമായി തന്നെ ചെയ്തു. നാല് പന്തുകളാണവർ ലക്ഷ്യത്തിലെത്തിച്ചത്. ബഷീറും ശ്രീനിഷുമായിരുന്നു അടുത്തതായി എത്തിയത്. പിന്നാലെ പേളിയും ഷിയാസുമെത്തി. തുടക്കത്തിലെ ഇരുവരും പിന്നിലേക്ക് പോകുമെന്ന് വ്യക്തമായി. പന്ത് തട്ടുന്നത് മുന്‍പു തന്നെ ഇരുവരും മണ്ടത്തരങ്ങള്‍ കാണിച്ചു. ടാസ്ക് കഴിഞ്ഞതും പേളിയെ ഷിയാസ് ഓടിച്ചിട്ട് തല്ലി. പിന്നാലെ അർച്ചനയും സുരേഷും വന്നു. സാബുവും അതിഥിയുമായിരുന്നു ജയിച്ചത്.

പിന്നീട് നാട്ടു രാജാവ് ടാസ്കിനെ കുറിച്ച് എല്ലാവരുടേയും അഭിപ്രായം തിരക്കി. തനിക്ക് ടാസ്ക് ഒരുപാട് ഇഷ്ടമായെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഷിയാസ് ചെയ്ത മണ്ടത്തരം ചൂണ്ടിക്കാണിച്ച് മോഹന്‍ലാല്‍ കളിയാക്കി. താന്‍ നല്ല പ്ലെയറാണെന്നും പക്ഷെ ഫോം ഔട്ടാണെന്നും ഷിയാസ് പറഞ്ഞു. തന്നില്‍ നിന്നും അധികാരം തട്ടിയെടുക്കാനായി ശ്രമിച്ചെന്ന് സുരേഷ് പറഞ്ഞു. നല്ലവരായ തന്‍റെ പ്രജകളെ സാബു കുത്തിത്തിരിച്ചെന്നും സുരേഷ് പറഞ്ഞു. അതിഥി റാണിയായ സമയത്ത് സാബുവുമായി അടിയുണ്ടായതിനെ കുറിച്ച് സംസാരിക്കുകയുണ്ടായി. ആണുങ്ങള്‍ക്കെതിരെ ആർക്കും പ്രയോഗിക്കാവുന്ന ആരോപണമായിരുന്നു അതെന്ന് സാബു പറഞ്ഞു. എന്തായാലും പറഞ്ഞ് തീർത്തതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പിന്നാലെ സാബുവിന്‍റെ ഡാന്‍സ് കാണണമെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടത് അനുസരിച്ച് സാബു ഡാന്‍സ് ചെയ്തു. പിന്നാലെ ഓരോരുത്തരായി എത്തി ഡാന്‍സ് ചെയ്തു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Bigg boss malayalam 15 september 2018 episode83