‘ഞാനൊരു സാധാരണക്കാരനാണ്, ഇവരുടെ അത്ര ബുദ്ധിയെനിക്കില്ല’; തന്നെ പുറത്താക്കാന്‍ കരഞ്ഞ് അപേക്ഷിച്ച് സുരേഷ്

ഓണത്തെ വരവേല്‍ക്കാനായി വീട്ടു മുറ്റത്ത് പൂക്കളമിടാന്‍ ബിഗ് ബോസ് നിർദ്ദേശിച്ചു

Bigg Boss Malayalam, 15 August 2018 Episode:53: ഉത്തമന്‍റെ ശിരസ് മോഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു രഞ്ജിനിയും സാബുവും പുലർച്ചെ. ഷിഫ്റ്റ് അനുസരിച്ച് അവർക്കായിരുന്നു ആ സമയം സംരക്ഷണ ചുമതല, സമയം പുലർച്ചെ അഞ്ച് മണിയായിരുന്നു അപ്പോള്‍. ശിരസ് മാറ്റി വച്ചതിന് ശേഷം സാബുവും രഞ്ജിനിയും വീട്ടുകാരെ വിളിച്ച് കൂട്ടി എല്ലാവരേയും പറ്റിക്കാനായി പദ്ധതിയിട്ടു. അപ്പോഴേക്കും സുരേഷ് എഴുന്നേറ്റ് വന്നു. സമയം അഞ്ചായെന്ന് അറിയിച്ചു. പിന്നീട് പദ്ധതി പ്രകാരം രഞ്ജിനി ഡെഡ് ബോഡിയുടെ തല പോയെന്ന് സുരേഷിനോട് പറഞ്ഞു. പുറകെ അർച്ചനയേയും വിളിച്ചു വരുത്തി.

സുരേഷ് പുറത്തേക്ക് വന്നത് കണ്ടുവെന്നും രഞ്ജിനി പറഞ്ഞു. ഇതോടെ സുരേഷാണോ മോഷണത്തിന് പിന്നിലെന്ന സംശയത്തിന് രഞ്ജിനി തിരികൊളുത്തി. എന്നാല്‍ താനല്ലത് ചെയ്തതെന്ന് സുരേഷ് പറഞ്ഞു. സാബു പുറത്ത് സിഗരറ്റ് വലിക്കുകയായിരുന്നുവെന്നും രഞ്ജിനി പറഞ്ഞു. സുരേഷിനെ സാബു പുറത്തേക്ക് കൂട്ടികൊണ്ടു പോയി. ഈ സമയം, സുരേഷാകും മോഷ്ടിച്ചതെന്ന ചിന്ത രഞ്ജിനി കൃത്യമായി അർച്ചനയിലേക്ക് കടത്തി വിട്ടു. വളരെ തന്മയത്തോടെയായിരുന്നു രഞ്ജിനിയുടെ അവതരണം.

അഞ്ചേ മുക്കാലോടെ ബഷീറും എഴുന്നേറ്റ് വന്നു. അർച്ചനയെ തിരിച്ചതു പോലെ ബഷീറിനേയും സുരേഷിനെതിരെ രഞ്ജിനി തിരിച്ചു. സുരേഷാകാം തല അടിച്ച് മാറ്റിയതെന്ന ചിന്ത മറ്റുള്ളവരുടെ ഉളളില്‍ പാകുകയായിരുന്നു രഞ്ജിനി. ഒന്നും അറിയാതെ സുരേഷ് ഇതൊക്കെ ചെയ്തത് പുറത്ത് നിന്ന് വന്ന ആരോ ആകുമെന്ന് പറയുന്നുണ്ടായിരുന്നു. പിറ്റേ ദിവസം രാവിലെ എല്ലാവരും ആ കാഴ്ചയിലേക്കായിരുന്നു എഴുന്നേറ്റത്.

അതിന് ശേഷം ഓണത്തെ വരവേല്‍ക്കാനായി ബിഗ് ബോസ് വീട്ടു മുറ്റത്ത് പൂക്കളമിടാന്‍ നിർദ്ദേശിച്ചു. ഇതിനായുള്ള പൂക്കള്‍ സ്റ്റോർ റൂമിലൂടെ നല്‍കി. എല്ലാവരും ചേർന്ന് പൂക്കളമിട്ടു. പിന്നീട് മുറിയില്‍ വച്ച് സുരേഷ് സ്വാതന്ത്ര്യ ദിനത്തെ കുറിച്ചുള്ള പാട്ട് പാടി. ആ സമയം, അനൂപും ഷിയാസും ബഷീറുമുണ്ടായിരുന്നു അവിടെ. താന്‍ ക്യാപ്റ്റനായതോടെ ഓണവും സ്വാതന്ത്ര്യദിനവുമൊക്കെ വന്നെന്ന് ഷിയാസ് തമാശയായി പറഞ്ഞു. പിന്നീട് ഉത്തമന്‍റെ തല മോഷണം പോയ സാഹചര്യത്തില്‍ കേസ് അന്വേഷിക്കാനായി ഒരു പ്രത്യേക അന്വേഷകന്‍ വരുന്നതായി ബിഗ് ബോസ് അറിയിച്ചു. അയാള്‍ എല്ലാവരേയും ചോദ്യം ചെയ്യുമെന്നും അറിയിച്ചു. സിനിമാ താരം മുകേഷായിരുന്നു അത്. സിബിഐ സിനിമകളിലെ കഥാപാത്രമായിട്ടായിരുന്നു മുകേഷിന്‍റെ എന്‍ട്രി.

മുകേഷിനെ എല്ലാവരും ചേർന്ന് സ്വീകരിച്ചു. ഇതിനിടെ ഓടി വന്ന രഞ്ജിനിയുടെ മുഖം കണ്ണാടിയിലിടിച്ച് പരുക്കേറ്റു. മുകേഷിനെ എല്ലാവരും ചേർന്ന് ഓരോ മുറിയും കാണിച്ചു കൊടുത്തു. അതിജീവനത്തിന്‍റെ കളിയാണ് ബിഗ് ബോസ് എന്ന് മുകേഷ് പറഞ്ഞു. പിന്നീട് തന്‍റെ ദൗത്യം നിറവേറ്റാനായെന്ന് മുകേഷ് അറിയിച്ചു. അതോടെ മുകേഷിന്‍റെ അന്വേഷണം ആരംഭിച്ചു. തനിക്ക് ചിലരെ മാറ്റി നിർത്തി സംസാരിക്കണമെന്ന് അറിയിച്ച മുകേഷ് സുരേഷിനെ അവിടെ നിന്നും കൂട്ടിക്കൊണ്ടു പുറത്തേക്ക് പോയി. സുരേഷിന് ആരെയാണ് സംശയമെന്ന് മുകേഷ് ചോദിച്ചു. സംഭവിച്ചതൊക്കെ സുരേഷ് മുകേഷിനോടായി പറഞ്ഞു. പിന്നീട് അകത്തെത്തിയ മുകേഷ് തനിക്കൊരു വഴി തുറന്ന് കിട്ടിയെന്ന് അറിയിച്ചു. അപ്പോഴേക്കും സ്റ്റോർ റൂമില്‍ നിന്നും മണി മുഴങ്ങി. അവിടെ ഉത്തമന്‍റെ തല സമ്മാനപ്പൊതിയില്‍ വച്ചിട്ടുണ്ടായിരുന്നു. തല കണ്ടതും എല്ലാവരും സന്തോഷിച്ചു.

പിന്നീട് പേളിയെ ചോദ്യം ചെയ്ത മുകേഷ് ആരെയാണ് സംശയമെന്ന് ചോദിച്ചു. പേളി തനിക്ക് സാബുവിനെ സംശയമുണ്ടെന്ന് പറഞ്ഞു. അടുത്തതായി മുകേഷ് സാബുവിനെ ചോദ്യം ചെയ്തു. തനിക്ക് കള്ളനെന്ന ഇമേജുണ്ടെന്നും എന്നാല്‍ തനിക്ക് സംശയം ബിഗ് ബോസിന്‍റെ ആളെയാണെന്നും സാബു പറഞ്ഞു. അടുത്ത ഊഴം ഹിമയുടേതായിരുന്നു. ബഷീറിനേയും അനൂപിനേയുമായിരുന്നു ഹിമയ്ക്ക് സംശയം. ഏതാണ്ട് ആളെ പിടികിട്ടിയെന്ന് പറഞ്ഞ മുകേഷ് തനിക്ക് മൂന്ന് പേരാണ് മോഷണത്തിന് പിന്നിലെന്ന് മനസിലായെന്നും പറഞ്ഞു. അനൂപിനെ ചോദ്യം ചെയ്യാനായി പുറത്തേക്ക് കൊണ്ടു പോയി. ഈ സമയം അകത്തു നിന്നുമാകില്ല മോഷ്ടാവെത്തിയതെന്ന് സാബു പറയുന്നുണ്ടായിരുന്നു. തനിക്ക് ബഷീറിനെയാണ് സംശയമെന്നും അവന്‍റെ മുഖവും ചെവിയും ചുവന്നെന്നും അനൂപ് പറഞ്ഞു. മുകേഷ് പറഞ്ഞത് പ്രകാരം അനൂപ് ബഷീറിനെ പുറത്തേക്ക് വിളിച്ചു. തനിക്ക് വീട്ടിലുള്ള ആരേയും സംശയമില്ലെന്ന് ബഷീർ പറഞ്ഞു.

അകത്തേക്ക് എത്തിയ മുകേഷ് തനിക്ക് ഇപ്പോള്‍ മൂന്ന് പേരെയാണ് സംശയമെന്ന് പറഞ്ഞു. അർച്ചനയായിരുന്നു അടുത്തതായി ചോദ്യം ചെയ്യപ്പെട്ടത്. താന്‍ ക്യാമറയില്‍ എന്‍ഗേജ്ഡ് ആയിരിക്കുന്ന സമയത്താണ് മോഷണം നടന്നതെന്ന് അർച്ചന പറഞ്ഞു. സാബു, അതിഥി, രഞ്ജിനി എന്നിവരെ മുകേഷ് പ്രത്യേക കേന്ദ്രത്തിലേക്ക് കൊണ്ടു പോയി. മൂവരേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്തു. അതിഥിയെ ആദ്യം ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. പിന്നീട് രഞ്ജിനിയേയും സാബുവിനേയും മാത്രം ചോദ്യം ചെയ്തു. സാബു ബിഗ് ബോസിന്‍റേയും രഞ്ജിനി സുരേഷിന്‍റേയും പേരു പറഞ്ഞു. ഇതോടെ സുരേഷിനെ തനിക്കും സംശയമുണ്ടെന്ന് സാബു പറഞ്ഞു. തന്‍റെ സംശയം ഒരാളിലേക്ക് ഒതുങ്ങിയെന്ന് മുകേഷ് മത്സരാർത്ഥികളെ അറിയിച്ചു. സാബു ആണ് അതെന്ന് മുകേഷ് അറിയിച്ചു. ഇത് കേട്ടതും മറ്റുള്ളവർ ഞെട്ടി. സാബുവിനെ ഒരാള്‍ നന്നായി സപ്പോർട്ട് ചെയ്തിരുന്നുവെന്ന് പറഞ്ഞതും രഞ്ജിനി കുറ്റം സമ്മതിച്ചു കൊണ്ട് രംഗത്തെത്തി.

ശേഷം മുകേഷ് എല്ലാവർക്കുമായി സ്വാതന്ത്ര്യദിനത്തെ കുറിച്ച് സംസാരിച്ചു. എല്ലാവർക്കും ആശംസകള്‍ നേരുകയും ചെയ്തു. പിന്നീട് മുകേഷ് അവർക്കായി കൊണ്ടു വന്ന സ്വാതന്ത്ര്യ ദിന സമ്മാനം എല്ലാവർക്കുമായി നല്‍കി. ഇതോടെ ടാസ്ക് അവസാനിച്ചതായി അറിയിച്ചു. ഉത്തമന്‍റെ ശരീരം സൂക്ഷിക്കാനാവാത്തതിനാല്‍ ലക്ഷ്വറി ടാസ്കില്‍ പരാജയപ്പെട്ടതായി അറിയിച്ചു.

പിന്നീട് ബഷീർ സുരേഷിന് അടുത്തെത്തി. തന്നെ ബുദ്ധി പൂർവ്വം ചിലർ പെടുത്തുകയാണെന്ന് പറഞ്ഞ് സുരേഷ് കരഞ്ഞു. ബിഗ് ബോസിനോട് എല്ലാം തുറന്ന് പറയാന്‍ ബഷീർ ഉപദേശിച്ചു. ഇതോടെ സുരേഷ് കണ്‍സെഷന്‍ റൂമിലെത്തി. കരഞ്ഞു കൊണ്ടായിരുന്നു സുരേഷ് സംസാരിച്ചത്. തന്നെ പോകാന്‍ അനുവദിക്കണമെന്ന് സുരേഷ് കരഞ്ഞപേക്ഷിച്ചു. ഇവിടെ താന്‍ മാനസികമായി തകർന്നിരിക്കുകയാണെന്നും ഒരുപാട് വിഷമമുണ്ടെന്നും തന്നെ തെറ്റായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരാളെ തേജോവധം ചെയ്യാനായി തന്നെ ഉപയോഗിക്കുകയാണെന്നും സുരേഷ് പറഞ്ഞു. ഇത് തുടങ്ങിയിട്ട് കുറേ നാളായെന്നും താന്‍ പരമാവധി ശ്രമിച്ചെന്നും ഇനിയത് സാധിച്ചെന്ന് വരില്ലെന്നും സുരേഷ് പറഞ്ഞു. താനൊരു സാധാരണക്കാരാനാണെന്നും പക്ഷെ ഇവിടെയുള്ളവരെല്ലാം ബുദ്ധിയും ശക്തിയുമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. അവർക്കൊപ്പം നില്‍ക്കാന്‍ തനിക്ക് ആകില്ലെന്നും സുരേഷ് പറഞ്ഞു. സുരേഷിന് ആത്മസംയമനം പാലിക്കണമെന്ന് ബിഗ് ബോസ് പറഞ്ഞു. സുരേഷിന്‍റെ സത്യസന്ധത എല്ലാവരും മനസിലാക്കുന്നുണ്ടെന്നും ബിഗ് ബോസ് പറഞ്ഞു.

ഇതേസമയം, പാത്രം കഴുകുന്നതിനെ കുറിച്ചുള്ള പരാതി അനൂപ് ഷിയാസിനെ അറിയിച്ചു. ബഷീറും ഒപ്പമുണ്ടായിരുന്നു. ജോലിയില്‍ ചിലർ ഉഴപ്പുന്നുണ്ടെന്നായിരുന്നു പരാതി. സാബുവിനെയെയായിരുന്നു അനൂപ് ഉദ്ദേശിച്ചത്. ഇതിനെ ബഷീറും പിന്തുണച്ചു. പിന്നീട് ഇതേ കുറിച്ച് സുരേഷും അനൂപും തമ്മില്‍ ചർച്ചയായി. അനൂപ് മനഃപ്പൂർവ്വം സാബുവിനെതിരെ പ്രശ്നമുണ്ടാക്കുകയാണെന്ന് രഞ്ജിനി ഈ സമയം പുറത്ത് വച്ച് ഷിയാസിനോട് പറഞ്ഞു. കുറച്ച് കഴിഞ്ഞ് രഞ്ജിനിയും സാബുവും തമ്മിലുള്ള കണക്ഷനെ കുറിച്ച് ഹിമ അർച്ചന പറഞ്ഞു. രണ്ടു പേരും എന്തും ചെയ്യുന്നവരാണെന്നും രണ്ടു പേർക്കും മോശം ക്യാരക്ടറാണുള്ളതെന്നും ഹിമ പറഞ്ഞു. രഞ്ജിനിയുടേത് മോശം വ്യക്തിത്വമാണെന്നും ഹിമ പറഞ്ഞു. അതേസമയം, തനിക്ക് സാബുവിനോട് പ്രത്യേക സ്നേഹമുണ്ടെന്നും എന്നാലതിന് പിന്നില്‍ വേറെ ഉദ്ദേശ്യമില്ലെന്നും ഹിമ പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 15 august 2018 episode53

Next Story
ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തില്‍ നിന്നും ഒരു ലക്ഷം രൂപ നല്‍കി ശ്രീകുമാരന്‍ തമ്പി, കേരളത്തെ കൈവിടാതെ തമിഴ് സിനിമാ ലോകവുംKerala Rains Sreekumaran Thampi donates one lakh from J C Daniel Award Cash prize to CM relief fund
The moderation of comments is automated and not cleared manually by malayalam.indianexpress.com