Bigg Boss Malayalam, 12 August 2018 Episode:49: ബിഗ് ബോസ് 50 എപ്പിസോഡ് എത്തിയത് ഓർമ്മിപ്പിച്ചതു കൊണ്ടായിരുന്നു മോഹന്‍ലാല്‍ ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. മത്സരാർത്ഥികള്‍ക്ക് മുന്നിലെത്തിയതിന് ശേഷവും മോഹന്‍ലാല്‍ തന്‍റെ സന്തോഷം അവരുമായി പങ്കുവെച്ചു. 50 ദിവസം പിന്നിട്ടതിന്‍റെ ആഘോഷമുണ്ടെന്ന് അദ്ദേഹം അവരെ അറിയിച്ചു. എന്നാലത് സർപ്രെെസ് ആയിരിക്കുമെന്നും പറഞ്ഞു. എന്ത് സർപ്രെെസാണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഇതിനിടെ മത്സരാർത്ഥികളില്‍ ഓരോരുത്തരുമായി അദ്ദേഹം സംസാരിച്ചു. സാബുവിന്‍റെ ഡാന്‍സിനെ കളിയാക്കാനും സുരേഷിന്‍റെ പാട്ടിനേയും കുറിച്ച് മോഹന്‍ലാല്‍ സംസാരിച്ചു.

ഇതിനിടെ തനിക്ക് പോകണമെന്ന ആഗ്രഹം അനൂപ് തുറന്ന് പറഞ്ഞു. പക്ഷെ അതൊക്കെ പിന്നെ പറയാം എന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി. സുരേഷിന്‍റെ കല്യാണത്തെ കുറിച്ച് വരെ ചർച്ച നടന്നു. ഇതിനിടെ കറുത്ത വസ്ത്രം ധരിച്ച ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് കയറി വന്നു. അവർ മത്സരാർത്ഥികള്‍ക്കൊപ്പം ഡാന്‍സ് കളിക്കുകയും പിന്നീട് വീടിന് പുറത്തേക്ക് അവരെ കൂട്ടി കൊണ്ടു പോവുകയും ചെയ്തു. അവിടെ വച്ചു എല്ലാവരും ഡാന്‍സ് കളിച്ചു. ജിമിക്കിം കമ്മലും ഗാനത്തിനൊത്തായിരുന്നു നൃത്തം. എല്ലാവരും ആവേശത്തോടെ നൃത്തം ചെയ്തു.

അവർ മടങ്ങിയതോടെ എല്ലാവരും അകത്തേക്ക് കയറി വന്നു. തിരിച്ചു വന്നവരോട് ഡാന്‍സിനെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചു. എല്ലാവരും വളരെയധികം സന്തോഷത്തിലായിരുന്നു. പിന്നീട് ബിഗ് ബോസ് എല്ലാവരേയും ആക്ടിവിറ്റി ഏരിയയിലേക്ക് വിളിച്ചു. അവിടെ അവർക്കായി കേക്ക് ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ ഓർമ്മിപ്പിച്ചു കൊണ്ടുള്ള വീഡിയോ മത്സരാർത്ഥികള്‍ക്കായി കാണിച്ചു. ചെയ്യാന്‍പാടില്ലാത്ത തെറ്റുകള്‍ ഓർമ്മിപ്പിക്കുന്നതാണ് വീഡിയോ എന്ന് അനൂപ് പറഞ്ഞു. ഇത്രയും ആളുകളോടൊപ്പം ഇത്രയും ദിവസം നിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ബഷീറും ശ്രീനിഷും പറഞ്ഞു. താനെങ്ങനെ 50 ദിവസം ഇവിടെ കഴിഞ്ഞെന്ന അത്ഭുതമായിരുന്നു സുരേഷിന്. സ്നേഹമുളളിടത്തേ പിണങ്ങാനാകൂ എന്നായിരുന്നു പേളിയ്ക്ക് പറയാനുണ്ടായിരുന്നത്. ഒരു കുടുംബത്തില്‍ നടക്കുന്നത് തന്നെയാണ് ഇവിടെ നടന്നതെന്നു രഞ്ജിനി അഭിപ്രായപ്പെട്ടു.

വന്നതില്‍ നിന്നും താന്‍ ഒരുപാട് മാറിയെന്നും വീഡിയോയിലും അതാണ് കണ്ടതെന്നും സാബു പറഞ്ഞു. സ്വന്തം കുടുംബത്തില്‍ പോലും കണാത്ത സന്തോഷമാണ് ഇവിടെ നിന്നും കിട്ടിയതെന്ന് അതിഥി പറഞ്ഞു. താനിത് എന്താണ് കാണിച്ചതെന്നായിരുന്നു ഷിയാസ് ചോദിച്ചത്. പുറത്തുള്ളവർ എന്താകും കരുതുക എന്നും ഷിയാസ് ചോദിച്ചു. പണ്ട് ഷിയാസ് പറഞ്ഞിരുന്നത് ഇവിടെ താന്‍ അഭിനയിക്കുകയാണെന്നും പുറത്തുള്ളവർ എന്ത് കരുതിയാലും തനിക്ക് കുഴപ്പമില്ലെന്നുമായിരുന്നു. അതിന് ശേഷം എല്ലാവരും ചേർന്ന് കേക്ക് മുറിച്ചു.

മടങ്ങിയെത്തിയ മോഹന്‍ലാല്‍ കഴിഞ്ഞ ആഴ്ച്ചയിലെ വിശേഷങ്ങള്‍ കാരണവരായിരുന്ന അർച്ചനയോട് ചോദിച്ചു. എല്ലാവരും തന്നോട് നന്നായി സഹകരിച്ചെന്ന് അർച്ചന പറഞ്ഞു. ബഷീറും ഷിയാസും ശ്രീനിഷുമെല്ലാം തന്നെ സഹായിച്ചെന്ന് അർച്ചന പറഞ്ഞു. അടുത്തത് പുതിയ കാരണവരായ ഷിയാസിന്‍റെ ഊഴമായിരുന്നു. തീറ്റ മത്സരത്തെ കുറിച്ചായിരുന്നു ഷിയാസിനും അനൂപിനും അതിഥിയ്ക്കും പറയാനുണ്ടായിരുന്നു. കേള്‍ക്കുന്നത് പോലെ അത്ര സുഖകരമല്ല തീറ്റ മത്സരമെന്നായിരുന്നു എല്ലാവരുടേയും പ്രതികരണം. കലഹ പ്രിയനാണ് ഷിയാസ് എന്നാണ് അഭിപ്രായമുള്ളതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കാരണവരായാല്‍ കൊണ്ട് വരുന്ന മാറ്റങ്ങളെ കുറിച്ച് ഷിയാസ് സംസാരിക്കുകയുണ്ടായി. എല്ലാവരും നന്നായി ചെയ്യുന്നുണ്ടെന്നും എന്നാലും തന്‍റെ രീതിയില്‍ വ്യായമമൊക്കെ ചെയ്യിപ്പിക്കുമെന്നു ഷിയാസ് പറഞ്ഞു.

മുന്‍ ക്യാപ്റ്റനായ സാബുവിനോട് അഭിപ്രായം ആരാഞ്ഞപ്പോള്‍ നല്ല ക്യാപ്റ്റന്‍സിയാകുമെന്നായിരുന്നു സാബു മറുപടി കൊടുത്തത്. ഇതിനിടെ സാബുവിനെ പണ്ട് ഷിയാസ് കാട്ടമെന്ന് വിളിച്ച സംഭവത്തിന് പിന്നിലെ കാരണം ചോദിച്ചെങ്കിലും ആ ചർച്ച വേഗം അവസാനിപ്പിച്ചു. സാബുവിന്‍റെ കട്ടിലിന് നേരെ എതിര് കിടക്കുന്നവർ പുറത്താകുമെന്ന് വീട്ടിലൊരു അഭ്യൂഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ പേളി തനിക്ക് അനുഭവമുണ്ടെന്ന് വെളിപ്പെടുത്തി. തമാശരൂപത്തിലായിരുന്നു എല്ലാവരും സംസാരിച്ചത്. സാബുവിന്‍റെ കട്ടിലിന് എതിരെയുള്ള കട്ടിലില്‍ കിടക്കാന്‍ രഞ്ജിനിയെ വെല്ലുവിളിച്ചെങ്കിലും രഞ്ജിനി വെല്ലുവിളി ഏറ്റെടുത്തില്ല. അവിടെ കിടക്കുന്നവരെല്ലാം പുറത്താകുന്നത് പതിവാണത്രേ. ഇതിനിടെ സാബു ഷിയാസിന് മഹാന്മരെ കുറിച്ച് ക്ലാസെടുത്തതിനെ മോഹന്‍ലാല്‍ അഭിനന്ദിച്ചു. ഷിയാസിന്‍റെ ഗോഷ്ടികളേ കുറിച്ചും സുരേഷിന്‍റെ പിണക്കത്തെ കുറിച്ചുമൊക്കെ മോഹന്‍ലാല്‍ തന്‍റെ അഭിപ്രായം പറഞ്ഞു.

എന്തുകൊണ്ടാണ് അഞ്ജലിയ്ക്കും അതിഥിയ്ക്കും തീരുമാനമെടുക്കാന്‍ സാധിക്കാതിരുന്നതെന്ന് അദ്ദേഹം അതിഥിയോട് ചോദിച്ചു. തനിക്ക് തോന്നിയത് മാത്രമാണ് പറഞ്ഞതെന്നും അഞ്ജലിയോട് തനിക്ക് ദേഷ്യമില്ലെന്നും അതിഥി പറഞ്ഞു. താന്‍ അഞ്ജലിയെ സ്നേഹിക്കുക മാത്രമാണ് ചെയ്തതെന്നും അവസാന നിമിഷം താന്‍ വിട്ടു കൊടുക്കുകയായിരുന്നുവെന്നും അതിഥി പറഞ്ഞു. ആരോഗ്യ പ്രശ്നം കാരണം അഞ്ജലി മത്സരത്തില്‍ നിന്നും പുറത്ത് പോയിരുന്നു. അതിഥിയില്‍ നിന്നും താനത് പ്രതീക്ഷിച്ചിരുന്നുവെന്നും അതിഥിയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കിലും അത് തന്നെ ചെയ്യുമെന്നും അർച്ചന പറഞ്ഞു.

ശേഷം എലിമിനേഷന്‍ പ്രോസസ് ആയിരുന്നു. ഇത്തവണ രണ്ട് പേർ സുരക്ഷിതരായെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ഞാന്‍ സുരക്ഷിതനാണെന്ന് തോന്നുന്നവരോട് കെെ ഉയർത്താന്‍ പറഞ്ഞപ്പോള്‍ സുരേഷും അനൂപും കയ്യുയർത്തി. സുരേഷ് സുരക്ഷിതനാണെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ഇതോടെ പേളിയും അനൂപും സാബുവും അതിഥിയും മാത്രമായി. പേളി സേഫ് ആണെന്ന് മോഹന്‍ലാല്‍ അറിയിച്ചു. സാബുവും അനൂപും അതിഥിയുമായിരുന്നു ബാക്കിയുണ്ടായിരുന്നത്. അനൂപിനോടും സാബുവിനോടും ഇരിക്കാന്‍ പറഞ്ഞ മോഹന്‍ലാല്‍ അതിഥിയോടെ പെട്ടിയെടുത്ത് പുറത്തേക്ക് വരാനാവശ്യപ്പെട്ടു. എല്ലാവരും അതിഥിയുടെ അരികിലെത്തി ആശ്വസിപ്പിച്ചു. കെട്ടിപ്പിടിച്ച് അതിഥിയെ അവർ യാത്ര അയച്ചു. ഈ ഷിയാസും അനൂപും പുറത്ത് ഇരിക്കുകയായിരുന്നു. രണ്ടു പേരുടേയും മുഖത്ത് സങ്കടം വ്യക്തമായിരുന്നു.

അതിഥി പോകാനിറങ്ങുന്നതിനിടെ അതിഥിയോടായി മോഹന്‍ലാല്‍ നില്‍ക്കാന്‍ പറഞ്ഞു. ശേഷം അതിഥിയോട് ഒരാള്‍ക്ക് സംസാരിക്കുന്നുണ്ടെന്ന് പറഞ്ഞു അഞ്ജലിയുടെ ഫോണ്‍ കോള്‍ കണക്ട് ചെയ്തു. തനിക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് അഞ്ജലി പറഞ്ഞു. ഈ ആഴ്ച്ച ആരേയും പുറത്താക്കരുതെന്ന് അഞ്ജലി അഭ്യർത്ഥിച്ചു. അതിഥി പുറത്താകുമോ എന്ന പേടി തനിക്കുണ്ടെന്നും അഞ്ജലി പറഞ്ഞു. ഒടുവില്‍ എല്ലാവരും പ്രതീക്ഷിച്ചപോലെ ആരും പുറത്താകില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചു. അഞ്ജലിയ്ക്ക് സുഖമാണോ എന്ന് അതിഥി ചോദിച്ചു. വീട്ടിലെ എല്ലാ അംഗങ്ങളോടും അന്വേഷണം പറയണമെന്ന് അഞ്ജലി പറഞ്ഞു.

ഈ സന്തോഷം സുരേഷിന്‍റെ പാട്ടിനൊപ്പമാണ് അവർ ആഘോഷിച്ചത്. കവിളോരം മറുകുളള പെണ്ണേ എന്ന തന്‍റെ ഹിറ്റ് പാട്ട് സുരേഷ് പാടി. എല്ലാവരും ഏറെ സന്തോഷത്തിലായിരുന്നു. സുരേഷിന് കവിളോരം മറുകുള്ള പെണ്ണിനെ താന്‍ കണ്ടു പിടിച്ചു തരുമെന്ന് വാക്ക് നല്‍കി മോഹന്‍ലാല്‍ മടങ്ങി. പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് പുറത്ത് പോയവരിലൊരാളായ ഹിമയെ ബിഗ് ബോസിന്‍റെ വേദിയിലേക്ക് മോഹന്‍ലാല്‍ ക്ഷണിച്ചു. പുറത്ത് പോയത് ഒരുതരത്തില് നന്നായെന്നു ഹിമ പറഞ്ഞു. അതേസമയം, തനിക്ക് സ്വയം പ്രതിഫലിപ്പിക്കാന്‍ സാധിച്ചിരുന്നില്ലെന്നും അതിഥി പറഞ്ഞു. തന്‍റെ ബലഹീനതകളെ തിരിച്ചറിഞ്ഞുവെന്നും ഹിമ പറഞ്ഞു. പുറത്ത് നടന്നതിനെ കുറിച്ചൊന്നും പറയരുതെന്ന നിബന്ധനയോടെ ഹിമയെ വീട്ടിനകത്തേക്ക് അയച്ചു.

വിശ്വസിക്കാനാവാതെ അലറി വിളിച്ചു കൊണ്ടായിരുന്നു വീട്ടിലുള്ളവർ ഹിമയെ സ്വീകരിച്ചത്. അനൂപ് ഒഴികെ എല്ലാവരും ഹിമയെ സ്വീകരിക്കാനായി പുറത്തേക്ക് എത്തി. വളരെ സന്തോഷത്തോടേയും ചിരിച്ചു കളിച്ചുമാണ് ഹിമയെ വീട്ടിലുള്ളവർ സ്വീകരിച്ചത്. അർച്ചനയും രഞ്ജിനിയും ബഷീറുമായിരുന്നു ഏറ്റവും അധികം സന്തോഷിച്ചിരുന്നത്. സാബുവിനെ മിസ് ചെയ്യിരുന്നുവെന്ന് ഹിമ പറഞ്ഞു. വരാനിരിക്കുന്നത് പൂരമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഹിമയുടെ തിരിച്ചുവരവ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ