Bigg Boss Malayalam, 08 August 2018 Episode 45: ബിഗ് ബോസിലെ 45-ാം ദിവസം രാവിലെ തന്നെ പേളി അരിസ്റ്റോ സുരേഷിന്റെ സിഗരറ്റ് പാക്കറ്റ് വാങ്ങി ക്യാമറയ്ക്ക് മുകളില്‍ ഒളിപ്പിച്ച് വച്ചു. ഹൗസിലെ അറുപതോളം വരുന്ന ക്യാമറകളില്‍ ഒന്നിന്റെ മുകളില്‍ വച്ചതായി പേളി സുരേഷിനോട് പറഞ്ഞു. തുടര്‍ന്ന് സുരേഷ് സിഗരറ്റിനായി തിരച്ചില്‍ ആരംഭിച്ചു. സുരേഷിനെ ബഷീറും സഹായിച്ചു. അവസാനം സുരേഷ് സിഗരറ്റ് കണ്ടുപിടിച്ചു. ചക്രവ്യൂഹം ടാസ്കിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. അതിഥിയും രഞ്ജിനിയും ആണ് മത്സരിക്കാനെത്തിയത്. 600 പോയിന്റുകളാണ് വിജയിച്ചാല്‍ ലഭിക്കുക. ഇരുവരും മത്സരിച്ച് പോയിന്റുകള്‍ കരസ്ഥമാക്കി.

ഷിയാസ് ഇന്നലെ അനൂപ് ഉള്ളത് കൊണ്ട് മാത്രമാണ് പോയിന്റ് നേടിയതെന്ന് ബഷീര്‍ ശ്രീനിഷിനോട് പറഞ്ഞു. ചക്രവ്യൂഹത്തിന്റെ ഏഴാം ഘട്ടത്തില്‍ മത്സരിക്കാന്‍ പേളിയും അര്‍ച്ചനയുമാണ് എത്തിയത്. എന്നാല്‍ പേളി പറഞ്ഞത് തെറ്റിയത് കാരണം മത്സരത്തില്‍ ഇരുവരും പരാജയപ്പെട്ടു. പേളിയാണ് രഹസ്യദൂതനെന്നാണ് അര്‍ച്ചന മത്സരശേഷം പറഞ്ഞത്. എന്നാല്‍ അര്‍ച്ചന വേഗത്തില്‍ നടന്നത് കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് പേളി മറുപടി പറഞ്ഞു. ഇതിനെ ചൊല്ലി ഇരുവും തമ്മില്‍ ചെറിയ തോതില്‍ വാക്കുതര്‍ക്കമുണ്ടായി. തന്നെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് പേളി പറഞ്ഞു.

രഞ്ജിനിക്ക് ബിഗ് ബോസിനെ വിവാഹം ചെയ്യാനാണ് ആഗ്രഹമെന്ന് അര്‍ച്ചന താശയായി പറഞ്ഞു. എങ്കില്‍ നോക്കാമെന്ന് പേളിയും രഞ്ജിനിയും വ്യക്തമാക്കി. ഉച്ചയോടെ പേളി ശ്രീനിഷിനും ഷിയാസിനും അടുത്തെത്തി. തനിക്ക് വേണ്ടി ഒരു പാട്ട് പാടിത്തരണമെന്ന് ഷിയാസിനോട് പേളി ആവശ്യപ്പെട്ടു. ‘കസവിന്റെ തട്ടമിട്ട്’ എന്ന ഗാനമാണ് ഷിയാസ് പാടിയത്. നന്നായി പാടിയെന്ന് പറഞ്ഞ് പേളിയും ശ്രീനിഷും ഷിയാസിനെ അഭിനന്ദിച്ചു.

900 ലക്ഷ്വറി പോയിന്റുകള്‍ മാത്രമാണ് ടാസ്കില്‍ മത്സരാര്‍ത്ഥികള്‍ നേടിയതെന്ന് ബിഗ് ബോസ് അറിയിച്ചു. ബഷീറായിരുന്നു രഹസ്യദൂതനെന്ന് ബിഗ് ബോസ് വെളിപ്പെടുത്തി. അടുത്തതായി ഒരു ടാസ്കാണ് ബിഗ് ബോസ് നല്‍കിയത്. ബഷീര്‍ ഒരു സിനിമാ നിര്‍മ്മാതാവ് ആണെന്നും മത്സരാര്‍ത്ഥികള്‍ ഒരു കഥ പറഞ്ഞ് ബഷീറിനെ കൊണ്ട് സിനിമ നിര്‍മ്മാണം ചെയ്യിക്കണമെന്നും ബിഗ് ബോസ് അറിയിച്ചു. കഥ ഇഷ്ടമായാല്‍ നായകന്‍ ബഷീര്‍ തന്നെ ആയിരിക്കും. ആദ്യം പേളിയുടെ ടീം കഥ പറഞ്ഞു. ആലോചിച്ച് വിളിക്കാമെന്ന് പേളിയുടെ ടീമിനോട് ബഷീര്‍ പറഞ്ഞു. അടുത്തതായി സാബുവിന്റെ ടീം കഥ പറയാനെത്തി. മൂന്നാമതായി അനൂപിന്റെ ടീം എത്തി. എന്നാല്‍ സാബുമോനും സംഘവും പറഞ്ഞ കഥ താന്‍ നിര്‍മ്മിക്കാമെന്ന് ബഷീര്‍ അറിയിച്ചു.

ആരോഗ്യകാരണങ്ങളാല്‍ ചികിത്സയ്ക്ക് പോയ അഞ്ജലി തിരികെ വരുന്നതായി ബിഗ് ബോസ് അറിയിച്ചു. ബിഗ് ബോസ് ഹൗസില്‍ തുടരാനല്ല അഞ്ജലി വരുന്നത്. ആരോഗ്യകാരണങ്ങളാല്‍ അഞ്ജലിക്ക് തുടരാനാവില്ല. അതുകൊണ്ട് അഞ്ജലിയെ കഴിയുന്നത്രയും സന്തോഷിപ്പിച്ച് വേണം തിരികെ അയക്കാനെന്ന് ബിഗ് ബോസ് അറിയിച്ചു. വീല്‍ചെയറിലാണ് അഞ്ജലി ഹൗസിലെത്തിയത്.

എല്ലാവരും അഞ്ജലിയെ സ്വീകരിച്ചു. ഇവിടുന്ന് പുറത്തും ബന്ധം തുടരണമെന്ന് എല്ലാവരും അഞ്ജലിയോട് പറഞ്ഞു. അര്‍ച്ചന പൊട്ടിക്കരഞ്ഞാണ് അഞ്ജലിയെ ആലിംഗനം ചെയ്തത്. വളരെ സത്യസന്ധയായ കുട്ടിയാണ് അഞ്ജലിയെന്ന് അനൂപ് പറഞ്ഞു. അഞ്ജലിയെ അകറ്റി നിര്‍ത്താനാണ് താന്‍ ആദ്യം ശ്രമിച്ചതെന്നും എന്നാല്‍ പിന്നീട് കൂടുതല്‍ അടുക്കാന്‍ തോന്നിയതായും സുരേഷ് പറഞ്ഞു. തന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞ് അതിഥി പൊട്ടിക്കരഞ്ഞു. അഞ്ജലിയെ താന്‍ വേദനിപ്പിച്ചിട്ടുണ്ടെന്നും അതിഥി കരഞ്ഞുകൊണ്ടു പറഞ്ഞു. എല്ലാവരും ചേര്‍ന്ന് അഞ്ജലിയെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു.

അഞ്ജലിയുടെ വസ്ത്രങ്ങള്‍ എല്ലാവരും ചേര്‍ന്ന് പാക്ക് ചെയ്തു. ആര്‍ക്കെങ്കിലും വസ്ത്രം വേണമെങ്കില്‍ എടുത്തുകൊള്ളാന്‍ അഞ്ജലി അറിയിച്ചു. തുടര്‍ന്ന് പേളിക്ക് പട്ടുപാവാട അഞ്ജലി നല്‍കി. പുറത്തുവന്നാല്‍ തരാമെന്ന് പേളി പറഞ്ഞു. അഞ്ജലിക്ക് വേണ്ടി ശ്രീനിഷ് നൃത്തം ചെയ്തു. പേളിയാണ് പാട്ടു പാടിയത്. അഞ്ജലി വീല്‍ചെയറില്‍ ഇരുന്ന് തന്നെ നൃത്തം ചെയ്തു. വളരെ മനോഹരമായാണ് ശ്രീനിഷ് നൃത്തം ചെയ്തത്. ഒന്‍ട്രാ രണ്ടാ ആസൈകള്‍ എന്ന തമിഴ് ഗാനത്തിനാണ് ശ്രീനിഷ് നൃത്തം ചെയ്തത്. ഇതിന് ശേഷം ‘കസ്തൂരി മാന്‍മിഴി’ എന്ന പാട്ടിന് ബഷീറും അഞ്ജലിയുടെ കൈപിടിച്ച് നൃത്തം ചെയ്തു. സാബുവും നൃത്തം ചെയ്ത് അഞ്ജലിയെ സന്തോഷിപ്പിച്ചു. അടുത്തതായി സുരേഷിന്റെ മുത്തേ പൊന്നേ എന്ന ഗാനവും ആലപിച്ചു. അഞ്ജലിക്ക് പോവാനുളള സമയം ആയെന്ന് ബിഗ് ബോസ് അറിയിച്ചു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് അഞ്ജലിയെ യാത്രയാക്കി.

രഞ്ജിനി തന്നെ ഭരിക്കാനാണ് ശ്രമിക്കുന്നതെന്ന് ഷിയാസ് അതിഥിയോട് പറഞ്ഞു. ഇനിയും ചൊറിയാന്‍ വന്നാല്‍ തന്റെ സ്വഭാവം അറിയുമെന്നും ഷിയാസ് വ്യക്തമാക്കി. ഇതിനിടെ ഇന്നലെ കഥ പറഞ്ഞ് രഞ്ജിനി വിജയിച്ചതിന് 200 പോയിന്റ് ബിഗ് ബോസ് നല്‍കി.

ബിഗ് ബോസ് കാമുകി കാമുകന്മാരുടെ വിഹാരകേന്ദ്രമായി മാറിയതായി സാബു പറഞ്ഞു. എന്നാല്‍ ഇത് പ്രതിരോധിക്കാന്‍ ശ്രമിച്ച സുരേഷിനോട് സാബു മിണ്ടാതിരിക്കാന്‍ പറഞ്ഞു. തന്റെ പ്രേമവും പ്രണയവും സിനിമയാണെന്ന് സുരേഷ് പറഞ്ഞു. സിനിമ കാണാന്‍ കഴിയാത്തത് കൊണ്ടാണ് പുറത്തുപോവണമെന്ന് കൂടെക്കൂടെ താന്‍ പറയുന്നതെന്നും സുരേഷ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ